Tuesday, May 26, 2009

ഒരു ആകാശയാത്ര

അടുത്ത വീട്ടിലെ പട്ടി, എന്റെ വീട്ടിലെ പട്ടി , പിന്നെ അടുത്ത വീട്ടിലെ എരുമ ,പശു, കോഴി തുടങ്ങി രണ്ടു വീട് അപ്പുറമുള്ള ഗോപാലേട്ടന്റെ പോത്തടക്കം നാട്ടിലെ സകലമാന പക്ഷി മൃഗാദികളും "ഇവനെ കൊത്തിയോ ,കുത്തിയോ കൊല്ലണം " എന്ന് മീറ്റിംഗ് കൂടി തീരുമാനിച്ചത് വേറൊന്നും കൊണ്ടല്ലായിരുന്നു . രാവിലെ മുതല്‍ വൈകീട്ട് വരെ നാട്ടുകാരെന്നോ വീട്ടുകാരെന്നോ വ്യത്യാസമില്ലാതെ എന്നെ "എടാ പട്ടീ...","എടാ പോത്തെ ....","മരക്കഴുതെ..." എന്നൊക്കെ വിളിച്ചു ആ മിണ്ടാപ്രാണികളുടെ അസ്തിത്വത്തിനു നേര്‍ക്ക്‌ വാളെടുക്കുന്നത് കൊണ്ട് മാത്രമായിരുന്നു .

വീട്ടില്‍ കുട്ടികള്‍ എന്ന ലേബലൊട്ടിച്ചു ഞങ്ങള്‍ മൂന്നു പേരുണ്ടായിട്ടും തല്ലു വാങ്ങുന്നതിന്റെ കുത്തകാവകാശം മൊത്തമായി എന്റെ തലയിലെങ്ങനെ വന്നു പെട്ടു എന്നാലോചിച്ചു വട്ടായി നടക്കാതെ അത്യാവശ്യം എനിക്ക് കിട്ടുന്നതൊക്കെ മറ്റു രണ്ടു പേര്‍ക്കുമായി വീതിച്ചു നല്‍കാന്‍ ഞാന്‍ ഇടയ്ക്ക് ശ്രെമിച്ചിരുന്നു . എന്നാല്‍ വളരെ കാലം കഴിയാതെ തന്നെ അവര്‍ രണ്ടു പേരും ചേര്‍ന്ന് എന്റെ നേര്‍ക്ക്‌ ഒരു ദൃതകര്‍മസേനയുണ്ടാക്കി പ്രത്യാക്രമണം നടത്തിയപ്പോള്‍ ആ വഴിക്കും കിട്ടുന്നത് മറിച്ചു കൊടുക്കുക എന്ന എന്റെ പോളിസി പൊളിയാന്‍ തുടങ്ങി .ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഇരിക്കുമ്പോള്‍ "അല്ല ,നീ എന്തിനാ ഈ നഖം ഇങ്ങനെ വളര്‍ത്തുന്നത് . അത് വെട്ടി കളയൂ ".എന്ന് അനിയത്തിയോട് ഉപദേശിക്കുമ്പോള്‍ "അപ്പൊ പിന്നെ നിന്നെ ഞാനെങ്ങനെ പിച്ചും ,മാന്തും ?" എന്നുള്ള വളരെ സ്നേഹത്തോടെയുള്ള മറുപടി കേട്ട് , വേണ്ട തല്‍ക്കാലം നാട്ടുകാരുടെ കൈയില്‍ നിന്ന് മാത്രം വാങ്ങിച്ചു കൂട്ടാം , എന്നുള്ള തീരുമാനത്തിന്റെ ഫലമായാണ് അന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിയുടെ സിനിമയുടെ ഇടയ്ക്ക് കറന്ട് പോയതിനാല്‍ രണ്ടു പേരോടും കൂട്ട് കൂടി ടെറസ്സില്‍ കളിക്കാന്‍ കയറിയത് .

"ഇന്ന് കള്ളനും പോലീസും കളിക്കാം ,നിങ്ങള്‍ രണ്ടു പേരും കള്ളന്മാര്‍ ,ഞാന്‍ പോലീസ് " എന്ന എന്റെ തീരുമാനം അവര്‍ക്ക്‌ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു താല്ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ അന്ന് തന്നെ അത് പൊളിക്കാന്‍ അവര്‍ തീരുമാനിക്കാത്തത് കൊണ്ടും ഈ പോലീസ് എന്ന വേഷം ഒരു രോട്ടെട്ടിംഗ് സിസ്ടെത്തില്‍ ചെയ്യാം എന്നുള്ള ഒരു കരാറിന്‍ മേലും ഞങ്ങള്‍ "കള്ളനും പോലീസും " തുടങ്ങി .

എന്റെ ആദ്യത്തെ ശ്രെമം ചേട്ടന്‍ കള്ളനെപ്പിടിക്കുക എന്നതായിരുന്നു . സംഗതി ബുദ്ധി എന്ന സാധനം കൊണ്ട് ശരീരം മൊത്തം ഉണ്ടാക്കി വച്ച ടൈപ്പ് ടീം ആയിരുന്നെങ്കിലും ശരീരത്തിന്റെ മൊത്തം സ്ട്രക്ചര്‍ ഒരു ജിരാഫിന്റെ ആയതു കൊണ്ട് ഓടാന്‍ പുള്ളിക്കാരന് ഇത്തിരി ബുദ്ധിമുട്ടായിരുന്നു . അങ്ങനെ എന്റെ ആദ്യത്തെ ഉദ്ദ്യമം വളരെ മനോഹരമായി ഞാന്‍ പൂര്‍ത്തിയാക്കി . പുള്ളിക്കാരനെ പിടിച്ചു ലോക്കപ്പിലടച്ചു ഞാന്‍ അടുത്ത കള്ളന്റെ പുറകെ പോയി . ലോക്കപ്പ് ചാടാന്‍ നിന്നാല്‍ ഉറപ്പായും ഇടിക്കും എന്ന് ഒരു കുഞ്ഞ്യേ വാണിങ്ങും കൊടുത്താണ് ഞാന്‍ അടുത്ത കള്ളന്റെ പുറകെ വച്ചു പിടിച്ചത് .

അടുത്തതിനെ പല്ലി പാറ്റയെ പിടിക്കുമ്പോലെ വളരെ സ്മൂത്തായി "ടപ്പേ .." ന്നു പിടിക്കാമെന്ന് വച്ചാണ് പോയതെങ്കിലും അവിടെ കാര്യങ്ങള്‍ കമ്പ്ലീറ്റ് പാളി . ഒരു വക നമ്പരുകളും ഏല്‍ക്കുന്നില്ല . അവസാനം "നീ ഒരു കാര്യം ചെയ് . തല്‍ക്കാലത്തേക്ക് പിടി താ. അറസ്റ്റ് ചെയ്തു അപ്പൊ തന്നെ വിട്ടേക്കാം.ഇടിക്കൂല " തുടങ്ങി "അടുത്ത ഒരാഴ്ചത്തേക്ക് എനിക്ക് കിട്ടുന്ന മിട്ടായി കംപ്ലീട്ടും നീ എടുത്തോ " എന്ന് വരെ പറഞ്ഞു നോക്കി . നോ രക്ഷ !! .അവളോരുമാതിരി കൊതുകിന്റെ സെറ്റ് അപ്പിലാണ് കാര്യങ്ങള്‍ നീക്കുന്നത് . ഇതാ പിടിച്ചു എന്ന് വിചാരിക്കുമ്പോഴേക്കും അപ്പുറത്തെ സൈഡില് എത്തിയിട്ടുണ്ടാവും.

എന്റെ ആത്മാഭിമാനം ആളിക്കത്തി . ഈ കൊതുകിനെ പിടിക്കാനോ ഇത്രേം ടൈം . ഷെയിം ഷെയിം . ഇനി സര്‍വ്വശക്തിയുമെടുത്ത്‌ പോരാടുക തന്നെ . എന്നാലും ഞാന്‍ അവസാന വാണിംഗ് കൊടുത്തു. "ഇപ്പൊ പിടി തന്നാല്‍ ഞാന്‍ ഇടിക്കൂല .അല്ലേല്‍ ഞാന്‍ ഇടിക്കും.പിച്ചും.മാന്തും ". നോ രസ്പോന്‍സ്‌ . "എന്നാ നീ എണ്ണിക്കോ. പത്തെന്നു മുഴുവന്‍ പറയുന്നതിന് മുന്‍പേ നിന്നെ പിടിച്ചിരിക്കും.. ഇത് സത്യം..സത്യം. സത്യം . പിന്നെ ഒരോട്ടമായിരുന്നു .അവളാണെങ്കില്‍ നിന്ന സ്ഥലത്ത് നിന്നും അനങ്ങുന്നില്ല . ഓഹോ . പേടിച്ചു പോയി .പാവം . പക്ഷെ നോ കോമ്പ്രമൈസ് . ഇതാ നിന്നെ പിടിച്ചേ ന്നും പറഞ്ഞു കൈ നീട്ടിയതെ ഉള്ളൂ , അവള്‍ ഇത്തിരി ലെഫ്ടിലോട്ടു ഒന്നങ്ങോട്ടു മാറി നിന്നു. ഞാന്‍ വിടുമോ ? . ഞാനും കട്ട് ചെയ്തു ലെഫ്ടിലേക്ക് . പെട്ടെന്നൊരു സംശയം എന്റെ ആമാശയത്തീന്നു തലച്ചോറിലേക്ക് പാഞ്ഞു കയറി . അല്ല ഞാന്‍ കട്ട് ചെയ്തോ? . ഞാന്‍ ലെഫ്ടിക്കു മാറ്റിച്ചവിട്ടിയതാണല്ലോ ..പക്ഷെ ഇതാ പോണൂ നേരെ . നോ കട്സ്. എന്നാ പിന്നെ ബ്രേക്ക് ചവിട്ടാം ,അതാ നല്ലത് ,എന്നിട്ട് ലെഫ്ടിക്കു കട്ട് ചെയ്യാം .കാലിനടീന്നു ഞാന് ഒരു മെസ്സേജ് പാസ് ചെയ്തു എന്റെ തലച്ചോറിലോട്ടു. പക്ഷെ അവിടെ സ്ടക് ആയി.. ലവന്‍ പണിമുടക്കി . എന്റെ തലച്ചോറ് പണിമുടക്കി . എന്റെയല്ലേ സാധനം !! എന്ന് വച്ചാ ഉദ്ദേശിച്ച കാര്യം നടന്നില്ല .

അങ്ങനെ മനോഹരമായി ഒരു നിമിഷനെരത്തെ മൌന പ്രാര്‍ത്ഥനക്ക് ശേഷം ഞാന്‍ എന്റെ താഴേക്കുള്ള യാത്ര ആരംഭിച്ചു . അപ്പൊ തൊട്ടടുത്തുന്നൊരു വിളി . "സഹോദരാ ,ഞാന്‍ പോകട്ടെ ".അതാരാപ്പാ . തിരിഞ്ഞു നോക്കുമ്പോള്‍ ലവന്‍, എന്റെ ആത്മാവ് മുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ഞാന്‍ ഒറ്റച്ചാട്ടത്തിനു പുള്ളിക്കാരന്റെ കൈയില്‍ പിടികൂടി .

"ഇപ്പൊ പോല്ലേ പ്ലീസ് .ഇത്തിരി കഴിഞ്ഞു ഒരു ചായേം കൂടി കുടിച്ചു പോകാം ": ഞാന്‍

"പറ്റില്ല സഹോദരാ . ഇനി അഥവാ ശരീരത്തിന്റെ വല്ല പൊടിയും ബാക്കിയുണ്ടേല്‍ തന്നെ ഞാനില്ല ലതീ നിക്കാന് .ആകെ ഇടിഞ്ഞു പൊടിഞ്ഞു ചതഞ്ഞു ..ഷെയിം..ഷെയിം ". മിസ്ടര്‍ ആത്മന്‍

പക്ഷെ ഞാനാരാ മോന്‍ . ഞാന്‍ പുള്ളിക്കാരന്റെ രണ്ടു കാലും കൈയും കൂട്ടി പിടിച്ചു . ലവനേം വലിച്ചു താഴെയിട്ടു. അങ്ങനെ ഞാന്‍ വളരെ മനോഹരമായി ഭൂമിയിലെ ഒരു പശുവിനു കൊടുക്കാന്‍ വച്ചിരുന്ന കാടി വെള്ളത്തില്‍ കാലും നീട്ടി ലാന്‍ഡ്‌ ചെയ്തു . അവിടെ നിന്നും എഴുന്നേല്‍ക്കാന്‍
കഴിയാതിരുന്നത് മൂലം ആ കാടി വെള്ളം മറിഞ്ഞു എന്റെ ശരീരത്തിലൂടെ ഒഴുകി നടക്കാനും തുടങ്ങി .

പെട്ടെന്ന് ഒരു ശബ്ദം

"എടീ . അപ്പുറത്തെ പ്ലാവിലെ ചക്ക പഴുത്തു താഴെ പോയെന്നാ തോന്നുന്നത് . ഒന്ന് നോക്കിയെ. വരിക്കയാ . ആകെ നാശമായിട്ടുണ്ടാകും "

അമ്മയാ .. അനിയത്തിയോട് ..

അവളാണെങ്കില്‍ ആദ്യത്തെ പൊട്ടിചിരി ഒക്കെ മാറ്റി മെല്ലെ നിലവിളി മോഡിലെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ദേ.. തുടങ്ങി ..

"എന്താടീ നിന്നു കാറുന്നത്" എന്നും പറഞ്ഞു അമ്മ മെല്ലെ പുറത്തേക്കു വന്നു നോക്കിയതും കാടിവെള്ളത്തില്‍ കുളിച്ചു തലയ്ക്കു മുകളില്‍ ഒരു പഴത്തൊലിയും വച്ചിരിക്കുന്ന എന്നെ കണ്ടു ആദ്യം ഒന്ന് പൊട്ടിച്ചിരിച്ചു . അത് കഴിഞ്ഞെങ്കിലും അമ്മ നിലവിളി മോഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി .

"വന്നു വന്നു പശുവിനെ പോലും വെള്ളം കുടിപ്പിക്കില്ലെന്നായോ കുരുത്തം കേട്ടവനെ " എന്നും പറഞ്ഞു കൈയോന്നുയര്‍ത്തിയതും മോളീന്ന് വലിയ വായില്‍ രണ്ടു നിലവിളികള്‍ ഒരുമിച്ചു വന്നതും ഒരുമിച്ചായത് കൊണ്ട് ആ കൈ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിന്നു.

ദേ !!അമ്മേം മെല്ലെ ടോണ്‍ ഒന്ന് മാറ്റിപ്പിടിച്ചു .അതെ സെയിം നിലവിളി മോഡ്. കൊള്ളാം അത്യാവശ്യം നല്ല കൂട്ട നിലവിളി .അപ്പൊ ഞാന്‍ ആയിട്ടെന്തിനു കുറയ്ക്കുന്നു എന്ന് തോന്നി ഞാനും തുടങ്ങി.

ഇതൊക്കെ കണ്ടു വട്ടായി എന്റെ സ്വന്തം ആത്മന്‍ ഒരു കുഞ്ഞ്യേ കാര്യം പറഞ്ഞു എന്നെ അങ്ങോട്ട് ഭീഷണിപ്പെടുത്തി.
"പിള്ളാരെ ..ഈ നിലവിളി നിര്‍ത്തീല്ലെങ്കില്‍ ഞാന്‍ ഇപ്പൊ എന്റെ പാട്ടിനു പോം "

അയ്യോ . അത് ശെരി ആവൂല്ല. ഞാന്‍ മെല്ലെ വോളിയം കുറച്ചു കുറച്ചു സൈലന്റ് ആക്കി. അത് കണ്ടു മറ്റുള്ളവരും മെല്ലെ വോളിയം കുറച്ചു .

തുടര്‍ന്ന്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയോടെ

"ഹോയ് ..ഹോയ് " വിളികളോടെ എന്നെയും എന്റെ ആത്മനെയും വഹിച്ചു കൊണ്ട് അടുത്ത തിരുമ്മല്‍ കാരനേയും തേടി ഒരു ഓട്ടോ , കുതിച്ചു പാഞ്ഞു .

16 comments:

സുദേവ് said...

"വന്നു വന്നു പശുവിനെ പോലും വെള്ളം കുടിപ്പിക്കില്ലെന്നായോ കുരുത്തം കേട്ടവനെ " എന്നും പറഞ്ഞു കൈയോന്നുയര്‍ത്തിയതും മോളീന്ന് വലിയ വായില്‍ രണ്ടു നിലവിളികള്‍ ഒരുമിച്ചു വന്നതും ഒരുമിച്ചായത് കൊണ്ട് ആ കൈ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിന്നു.

ശ്രീ said...

അത്രയും മുകളില്‍ നിന്നും ലാന്റ് ചെയ്തിട്ടും ഒടിവൊന്നും ഉണ്ടായില്ലേ? എഴുത്ത് കൊള്ളാം ട്ടൊ

ramanika said...

post ishttapettu!

അരുണ്‍ കരിമുട്ടം said...

കൊള്ളാം സുദേവേ.എന്നിട്ട് നടു ഒടിഞ്ഞില്ലേ?
:)

ഇസാദ്‌ said...

കൊള്ളാം സുദേവ്. നല്ല, നിലവാരമുള്ള എഴുത്ത്. ഈ മേഖലയില്‍ ശോഭിക്കാനുള്ള ആളാ ..
സൂപ്പര്‍..

അഭിനന്ദനങ്ങള്‍ ..

ഹന്‍ല്ലലത്ത് Hanllalath said...

മനോഹരമായ ശൈലിയാണ് കേട്ടോ..
വെറുതെ കമന്റി സുഖിപ്പിക്കുന്നതല്ല..
വായിക്കാന്‍ രസമുള്ളതാണ്‌..
ഒന്ന് കൂടി മിനുക്ക്‌ ബാക്കി ഉണ്ടോ എന്ന് സംശയം... :)

നന്മകള്‍ നേരുന്നു..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കൊള്ളാം.. തിരുമ്മു കാരന്റെ അടുത്തേക്കാണൊ പോയത്.. ഞാന്‍ വിചാരിച്ചു കാഷ്വാലിറ്റിയില്‍ എത്തിക്കാണും എന്നു..

ധൃഷ്ടദ്യുമ്നന്‍ said...

ഏതായാലും ആത്മാവ്‌ കൂടെ പോന്നത്‌ കാര്യമായി...:D
നല്ലെഴുത്ത്‌..കുട്ടിക്കാലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയീ..
ആശംസകൾ

പാവപ്പെട്ടവൻ said...

നല്ല ഭാവശുദ്ധി സുഖകരമായ ഒരു വായന അനുഭവം,നല്ല ഒഴുക്കുള്ള എഴുത്ത്
മനോഹരമായിരിക്കുന്നു

SarathKumar said...

Kollam...veyubol athmavinayum kuda kuttiyathu nannayi...

കല്യാണിക്കുട്ടി said...

വന്നു വന്നു പശുവിനെ പോലും വെള്ളം കുടിപ്പിക്കില്ലെന്നായോ കുരുത്തം കേട്ടവനെ " എന്നും പറഞ്ഞു കൈയോന്നുയര്‍ത്തിയതും മോളീന്ന് വലിയ വായില്‍ രണ്ടു നിലവിളികള്‍ ഒരുമിച്ചു വന്നതും ഒരുമിച്ചായത് കൊണ്ട് ആ കൈ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിന്നു.


sudev....
valare nannayittundu...nalla ozhukkulla ezhuthu...chirichu chirichu vayyaathaayi.............

പെണ്‍കൊടി said...

ഹീ ഹീ.. കൊള്ളാലോ..
പക്ഷെ എന്റെ വീട്ടില്‍ എനിക്കും ഏട്ടനും കിട്ടാറുണ്ട് ചീത്ത. എനിക്കു കുറവും ഏട്ടനു കൂടുതലും. :)

ഇനി അടുത്ത വീരശൂരപരാക്രമ കഥ പോരട്ടെ..

priyag said...

ഹലോ കൊള്ളാട്ടോ .എന്നിട്ട് ഒന്നും പറ്റിയില്ലേ ? അത് കഷ്ട്ടമായി :)

Anil cheleri kumaran said...

നല്ല എഴുത്താണു.. ഇഷ്ടപ്പെട്ടു.

Safeer Mohammed.. said...

kooiii....
hi hi... kollamedaa.. kidilam.. :)

sholz said...

a athmavine sookshikkanam ketto
onnu veezhumbozhekkum pokan oringiya aalla.kaividathe murukke pidicho
nannayittundu post
congrats...