Wednesday, July 29, 2009

രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!!

ചെറുപ്പം മുതലേ ഭയങ്കരമായ വായനാശീലം ഉള്ള കുട്ടിയായിരുന്നു ഞാന്‍ . വളരെ ചെറുപ്പത്തില്‍ തന്നെ മായാവി , കപീഷ് , ശിക്കാരി ശംഭു തുടങ്ങിയ കഥാപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അന്തരാളങ്ങളെ (ഹോ ..എന്താദ് !!!) കീഴ്പ്പെടുത്തി അവിടെ ഒരു കുടിലും കെട്ടി താമസിച്ചു പോന്നിരുന്നു . സത്യമായും ഇന്നും ഇറങ്ങി പോയിട്ടില്ല . പിന്നീട് എന്റെ വായനയുടെ ലോകം വികസിച്ചു വികസിച്ചു മണ്ടൂസ് , ഉണ്ണിക്കുട്ടന് , ബോബനും മോളിയും തുടങ്ങിയ ലോകോത്തര സാഹിത്യങ്ങളിലൂടെയായി യാത്ര .
ആ കാലത്ത് കടയില്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കാന്‍ ഞാന്‍ പോകണമെങ്കില്‍ മൂന്നു രൂപ അമ്പത് പൈസ കമ്മീഷന്‍‍ നിര്‍ബന്ധവുമായിരുന്നു . ഇത് സഹിക്ക വയ്യാതെ വീട്ടില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയില്‍ വിടാത്തതിനു ഒരു ദിവസം രാവിലത്തെ ചായ ബഹിഷ്കരിച്ചത് ഞാന്‍ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു (ഹോ.. ഇത്രേം ചെറുപ്പത്തിലേ നിരാഹാര സമരം !!!).
ഓ... മൂന്നു രൂപ അമ്പത് പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഞാനിപ്പോള്‍ ഓര്‍ത്തത്‌ . ഈ മൂന്നു രൂപ അമ്പത് പൈസ കാരണമാണ് ഒരു ദിവസം മുഴുവന്‍ കുഞ്ഞിരാമന്‍ മാഷ് എന്നെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയത് . മാഷ് ചോദിച്ചു , അഞ്ചു രൂപയില്‍ നിന്ന് മൂന്നു രൂപ അമ്പത് പൈസ കുറച്ചാല്‍ എത്രയെന്നു . എന്റെ വളരെ സിമ്പിള്‍ ആയ മനോഹരമായ ലോജിക് വച്ച് ഞാന്‍ ഉത്തരവും പറഞ്ഞു , രണ്ടു രൂപ അമ്പത് പൈസ!! . നിങ്ങള്‍ തന്നെ പറ എന്റെ ലോജിക്കില്‍ എന്തെങ്കിലും തെറ്റുണ്ടോന്നു. അഞ്ചില്‍ നിന്ന് മൂന്നു പോയാല്‍ രണ്ട്. പിന്നെ ഒരമ്പത് പൈസേം . അപ്പൊ രണ്ടേ അമ്പത് . ഞാനിക്കാര്യം വീട്ടില്‍ പറഞ്ഞപ്പോ എന്നെ തല്ലാന്‍ വന്നു അമ്മ . ഇനി ബൂലോഗക്കാരെ ഉള്ളൂ രക്ഷ .. ആരെങ്കിലും ഉണ്ടോ ഇതൊന്നു ചോദിക്കാന്‍ പോകാന്‍ ? ... അയ്യോ പറഞ്ഞു പറഞ്ഞു സിപ്പി പള്ളിപുറത്തിന്റെ കഥ പോലെ ആയിപ്പോയി . അപ്പൊ പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍ ........

അങ്ങനെ മനോഹരമായ ഒരു ഞായറാഴ്ച വൈകുന്നേരം എവിടെയോ വീട്ടുകാരോടൊത്ത് ഒരു സവാരിയും കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള ബസ് പിടിക്കാനുള്ള നടത്തതിനിടയിലാണ് ഞാന്‍ ഒരു ഭീകരമായ സത്യം മനസ്സിലാക്കുന്നത് . ഞാന്‍ അറിയാതെ ബാലരമക്കാര് രാമായണം അമര്‍ ചിത്രകഥ പ്രസിദ്ധീകരിച്ചിരിക്കുന്നു . അതാണെങ്കില്‍ വല്യ ഒരു ബുക്ക് . ആ പുസ്തകതിനെക്കാളും ചെറിയ ഒരു ചെക്കന്‍ അതും പിടിച്ചോണ്ട് എന്നേം കൊഞ്ഞനം കാട്ടി വീട്ടിലേക്കു പോകുന്നു . പോരെ പൂരം .
എന്നിലെ വായനക്കാരന്‍ ഉണര്‍ന്നു .
"ഇപ്പൊ കിട്ടണം ആ പുസ്തകം" . കൈയിലിരുന്ന തുമ്പിയെ കൊണ്ട് ഒരു കല്ലും കൂടി എടുപ്പിച്ചു നിലത്തിരുന്നു ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു .
"ഈ ചെറുക്കന്റെ ഒരു കാര്യം . എന്ത് പുസ്തകം ? "
"ദോ ദാമായണം" ഞാന്‍ ആ പുസ്തകോം കൈയില്‍ വച്ചോണ്ട് പോകുന്ന കുട്ടിയെ നോക്കി പറഞ്ഞു .
"എന്ത് ദാമായണോ ? അതെന്തോന്ന് ? " അമ്മ ഇത് വരെ കേട്ടിട്ടില്ലാത്ത തരം മലയാളം മനസ്സിലാക്കാന്‍ പറ്റാതെ ചുമ്മാ നില്ക്കണ സമയത്ത് ചേട്ടന്‍ പരിഭാഷപ്പെടുത്തി കൊടുത്തു
"രാമായണം . ബാലരമെടെ .. "
" അതെ .. നീ ഇനി അത് വായിക്കാത്ത കുറവേയുള്ളൂ . വേഗം എഴുന്നേറ്റോ .. അല്ലെങ്കില്‍ നിനക്കിപ്പോ കിട്ടും "
പക്ഷെ ഞാന്‍ രണ്ടിലൊന്ന് എന്ന മട്ടില്‍ അവിടങ്ങനിരുന്നു. ഈ നാടകങ്ങളൊക്കെ അവിടെ അരങ്ങേറുന്ന സമയത്താണ് എന്റെ നാട്ടിലേക്ക് പോകുന്ന ഒരു ബസ് ഒരു നൂറു മീറ്റര്‍ മുന്‍പിലായി വന്നങ്ങു ബ്രേക്ക് ചവിട്ടിയത് .
ഒരു ബസിനെ കണ്ടപ്പം എല്ലാവരും കൂടി ദേ പോണൂ ... അതിന്റെ പുറകെ .. പോകണ വഴിക്ക് എല്ലാവരും കൂടി വിളിച്ചു പറഞ്ഞു.
"നീ വേണേ അവിടിരുന്നോ ... ഞങ്ങള്‍ ‍പോവുന്നു , "
... അപ്പൊ ഞാന് ആരായി?
ആ ഭീഷണിയെ പുല്ലു പോലെ അവഗണിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്ന് തുമ്പിയെക്കൊണ്ട് ഒരു കല്ല് കൂടി എടുപ്പിച്ചു , എന്നിട് വലിയ വായില്‍ നിലവിളിക്കാനും തുടങ്ങി .

അവരെല്ലാം കൂടി ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ദേ ബസിലേക്ക് വലിഞ്ഞു കയറി .

അപ്പോഴാണ് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് .കാര്യങ്ങള്‍ പറയുമ്പോ എല്ലാം പറ യണമല്ലോ !! ആ റൂട്ടില്‍ എല്ലാം കൂടി ആകെയുളളത് ഒന്നും രണ്ടും മൂന്നു ബസുകളാണ് . ആ ബസു പോയാല്‍ പിന്നെ അടുത്തതിനു രണ്ട് മണിക്കൂര്‍ വെയിറ്റ് ചെയ്യണം . വെയിറ്റ് ചെയ്തിട്ടെന്തു!! കാശ് കൊടുക്കാതെ എന്നെ വീട്ടിലെത്തിക്കാന്‍ കണ്ടക്ടര്‍ എന്റെ അമ്മാവനോന്നുമല്ലല്ലോ!!!
അങ്ങനെ പരാജയം സമ്മതിക്കണോ വേണ്ടയോ എന്ന് ആലോചിചോണ്ടിരിക്കുന്നതിനിടയിലാണ് ബസ്സൊന്നു മുന്പോട്ടെടുത്തത് .

ഹോ ഉള്ളീന്ന് കത്തിയ കത്തല്‍ ഇപ്പോഴും ദേ നിന്നിട്ടില്ല . നിലവിളിം നിര്‍ത്തി തുമ്പിയെ അതിന്റെ പാട്ടിനു വിട്ടു ഓടിച്ചെന്നു ബസില്‍ കയറി . എന്ന പിന്നെ അവിടെ സമാധാനമായി ഇരുന്നു നിലവിളിക്കാംഎന്നു വിചാരിച്ചു വായ തുറന്നപ്പോഴാണ് അടുത്തിരുന്ന ഉണ്ടക്കണ്ണന്‍ , കപ്പടാ മീശ ചേട്ടന്‍ എന്നെ നോക്കി കണ്ണുരുട്ടിയത് . അങ്ങനെ എന്ന പിന്നെ തല്ക്കാലം നിര്‍ത്താം , ബാക്കി ബസ്സീന്നു ഇറങ്ങിയിട്ടാവട്ടെ ,എന്തിനാ ആ ചേട്ടനെ വെര്‍തെ ബുധിമുട്ടിപ്പിക്കണേ എന്നും വിചാരിച്ചു മിണ്ടാതിരുന്നു .

... അപ്പൊ ഞാന് ആരായി?

അങ്ങനെ ഒരു പത്തു മിനിറ്റ് മിണ്ടാതിരുന്ന ഞാന്‍ ഇനി ചെയ്യേണ്ട സമരപരിപാടികളെപ്പറ്റി ഒരു പ്ലാന്‍ ഒക്കെ തയ്യാറാക്കിയിരുന്നു . ബസ്സീന്നു ഇറങ്ങിയതും ഫുള്‍ സൌണ്ടില്‍ നിലവിളിം ഇട്ടു ഞാന് റോഡിന്റെ ഒത്തനടുക്ക് കുത്തിയിരുന്നു അലറലോടലറല്‍.
"ദിപ്പം കിട്ടണം ദാമായണം "
"എന്ന ശെരി . മോനവിടെയിരുന്നോ .. "
എന്നും പറഞ്ഞു എല്ലാവരും കൂടി ഒരു ചായ കടയിലോട്ടു കയറി .

... അപ്പൊ ഞാന്‍ വീണ്ടും ആരായി?

എന്ന പിന്നെ കുറച്ചു കൂടി കടുപ്പിക്കാം എന്ന് കരുതി ഞാനൊരു പുതിയ തുമ്പിയേയും പിടിച്ചു ഷൂസും അഴിച്ചു ഷര്‍ട്ടും ഊരി വളരെ മനോഹരമായി റോഡിന്റെ നടുക്ക് ചെന്നിരുന്നു ഡോസ് കൂട്ടി നിലവിളി വീണ്ടും തുടങ്ങി . ഇങ്ങനെ മനോഹര കലാപരിപാടികള്‍ റോഡിനു നടുവില്‍ അരങ്ങേറുംമ്പോഴാണ് ഒരു ഭയങ്കര നിലവിളി ശബ്ദം മുന്നില്‍ .."പേം പേം ".
അയ്യോ ദേ വരുന്നൂ , പാണ്ടി ലോറി . ഷൂസും തുമ്പിം ഷര്‍ട്ടും എല്ലാം അവിടെ ഉപേക്ഷിച്ചു ഓടി തിരിഞ്ഞു നോക്കുമ്പോള്‍...........

"ക്ടിം " "പ്ടിം" "ത്ലിം" "ഗ്ലും "

ഇത്തിരി ശബ്ദങ്ങള്‍ . ഒന്നുമില്ല!!! എന്റെ പുത്തന്‍ ഷൂസിന്റെ മോളില്‍ പാണ്ടി ലോറി കയറിയിരിക്കുന്നു . ഇത് പോലൊരു സമരം നടത്തിയിട്ട് കിട്ടിയതാണ് , ദേ കിടക്കുന്നു പാണ്ടി ലോറി കയറി ചത്ത തവളയെപ്പോലെ .
രണ്ടാമതൊന്നു കൂടി നോക്കിയില്ല .. അയ്യോ.. (മ്യൂസിക്‌.... )
വെള്ള ഷൂസിന്റെ മോളില്‍ നാല് ചുകപ്പു വരകളും രണ്ടു നീലകുറിയുമുള്ള പുത്തന്‍ ഷൂസിലോന്നു ....
ഹോ വൃത്തിയില്ലാത്ത പാണ്ടി ലോറീ നീ പോയി മതിലിനിടിക്കട്ടെ!!!
അപ്പോഴേക്കും മനോഹരമായ ഈ കാഴ്ചകള്‍ ഒക്കെ കാണാനായി എല്ലാവരും ചുറ്റിലും കൂടിയിരുന്നു .
ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിയവരും ഈ ബഹളങ്ങളൊക്കെ കണ്ടിറങ്ങി വന്നു .
ദേ അമ്മ വരുന്നു .. ഞാന്‍ നിലവിളിക്കുന്നു ..... അമ്മ എനിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കുന്നു ... ഞാന്‍ വീണ്ടും ശബ്ദം കൂട്ടി നിലവിളിക്കുന്നു ... ആളുകള്‍ കൂടുന്നു ...
ഞാന്‍ വീണ്ടും വോളിയം കൂട്ടുന്നു .വോളിയം കൂട്ടുന്നതിനനുസരിച്ചു എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഡോസിന്റെ ശക്തി കൂടുന്നു .. അവസാനം ഇനി കൂട്ടാന്‍ വോളിയം ഇല്ലാത്തതിനാല്‍ ആ ഐറ്റം അവസാനിപ്പിക്കുന്നു .പിന്നെ ദയനീയമായി അമ്മയെ നോക്കുന്നു.അമ്മ കണ്ണും മിഴിച്ചു പേടിപ്പിക്കണ രീതിയില്‍ എന്നെ നോക്കുന്നു... ഞാന്‍ എന്റെ ഭാവം ഇത്തിരി കൂടി ദയനീയമാക്കുന്നു......
അങ്ങനെ ഈ നാടകത്തിന്റെ അവസാനം

"ഡാ കരയണ്ട... നാളെ ടൌണീന്നു വാങ്ങിച്ചു തരാം ..ഇവിടെ ഒരു കടയിലുമില്ല" എന്നാ അമ്മയുടെ ഡയലോഗില്‍ ഞാന് എല്ലാ ഭാവാഭിനയങ്ങളും നിര്‍ത്തുന്നു(വേറെ രക്ഷയില്ലെന്നു ഉറപ്പായി )
അങ്ങനെ വളരെ സന്തോഷത്തോടെ ഞാനും
"എനിച്ചും ഒരു ചായ"
ഓര്‍ഡര്‍ ചെയ്യുന്നു.

തല്‍ക്കാലം ശുഭം

പിന്‍കുറിപ്പ് :
കര്‍ക്കടകത്തില്‍ രാമായണം വായിക്കണമെന്ന് അമ്മ പറഞ്ഞപ്പോള്‍ , രാമായണം വാങ്ങിച്ചു
തരാതെ എങ്ങനെ വായിക്കും എന്ന ചോദ്യം എന്റെ നാവില്‍ വന്നത് ഇങ്ങനെ ഒരു ഓര്‍മയുടെ പിന്നാമ്പുറത്ത് നിന്ന്.

ന്നു വച്ചാല്‍ സുഹൃത്തുക്കളെ ആ രാമായണം ഞാന്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല . ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ അയച്ചു തരാന്‍ അപേക്ഷ!!!!!!!! .

Tuesday, May 26, 2009

ഒരു ആകാശയാത്ര

അടുത്ത വീട്ടിലെ പട്ടി, എന്റെ വീട്ടിലെ പട്ടി , പിന്നെ അടുത്ത വീട്ടിലെ എരുമ ,പശു, കോഴി തുടങ്ങി രണ്ടു വീട് അപ്പുറമുള്ള ഗോപാലേട്ടന്റെ പോത്തടക്കം നാട്ടിലെ സകലമാന പക്ഷി മൃഗാദികളും "ഇവനെ കൊത്തിയോ ,കുത്തിയോ കൊല്ലണം " എന്ന് മീറ്റിംഗ് കൂടി തീരുമാനിച്ചത് വേറൊന്നും കൊണ്ടല്ലായിരുന്നു . രാവിലെ മുതല്‍ വൈകീട്ട് വരെ നാട്ടുകാരെന്നോ വീട്ടുകാരെന്നോ വ്യത്യാസമില്ലാതെ എന്നെ "എടാ പട്ടീ...","എടാ പോത്തെ ....","മരക്കഴുതെ..." എന്നൊക്കെ വിളിച്ചു ആ മിണ്ടാപ്രാണികളുടെ അസ്തിത്വത്തിനു നേര്‍ക്ക്‌ വാളെടുക്കുന്നത് കൊണ്ട് മാത്രമായിരുന്നു .

വീട്ടില്‍ കുട്ടികള്‍ എന്ന ലേബലൊട്ടിച്ചു ഞങ്ങള്‍ മൂന്നു പേരുണ്ടായിട്ടും തല്ലു വാങ്ങുന്നതിന്റെ കുത്തകാവകാശം മൊത്തമായി എന്റെ തലയിലെങ്ങനെ വന്നു പെട്ടു എന്നാലോചിച്ചു വട്ടായി നടക്കാതെ അത്യാവശ്യം എനിക്ക് കിട്ടുന്നതൊക്കെ മറ്റു രണ്ടു പേര്‍ക്കുമായി വീതിച്ചു നല്‍കാന്‍ ഞാന്‍ ഇടയ്ക്ക് ശ്രെമിച്ചിരുന്നു . എന്നാല്‍ വളരെ കാലം കഴിയാതെ തന്നെ അവര്‍ രണ്ടു പേരും ചേര്‍ന്ന് എന്റെ നേര്‍ക്ക്‌ ഒരു ദൃതകര്‍മസേനയുണ്ടാക്കി പ്രത്യാക്രമണം നടത്തിയപ്പോള്‍ ആ വഴിക്കും കിട്ടുന്നത് മറിച്ചു കൊടുക്കുക എന്ന എന്റെ പോളിസി പൊളിയാന്‍ തുടങ്ങി .ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഇരിക്കുമ്പോള്‍ "അല്ല ,നീ എന്തിനാ ഈ നഖം ഇങ്ങനെ വളര്‍ത്തുന്നത് . അത് വെട്ടി കളയൂ ".എന്ന് അനിയത്തിയോട് ഉപദേശിക്കുമ്പോള്‍ "അപ്പൊ പിന്നെ നിന്നെ ഞാനെങ്ങനെ പിച്ചും ,മാന്തും ?" എന്നുള്ള വളരെ സ്നേഹത്തോടെയുള്ള മറുപടി കേട്ട് , വേണ്ട തല്‍ക്കാലം നാട്ടുകാരുടെ കൈയില്‍ നിന്ന് മാത്രം വാങ്ങിച്ചു കൂട്ടാം , എന്നുള്ള തീരുമാനത്തിന്റെ ഫലമായാണ് അന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിയുടെ സിനിമയുടെ ഇടയ്ക്ക് കറന്ട് പോയതിനാല്‍ രണ്ടു പേരോടും കൂട്ട് കൂടി ടെറസ്സില്‍ കളിക്കാന്‍ കയറിയത് .

"ഇന്ന് കള്ളനും പോലീസും കളിക്കാം ,നിങ്ങള്‍ രണ്ടു പേരും കള്ളന്മാര്‍ ,ഞാന്‍ പോലീസ് " എന്ന എന്റെ തീരുമാനം അവര്‍ക്ക്‌ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു താല്ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ അന്ന് തന്നെ അത് പൊളിക്കാന്‍ അവര്‍ തീരുമാനിക്കാത്തത് കൊണ്ടും ഈ പോലീസ് എന്ന വേഷം ഒരു രോട്ടെട്ടിംഗ് സിസ്ടെത്തില്‍ ചെയ്യാം എന്നുള്ള ഒരു കരാറിന്‍ മേലും ഞങ്ങള്‍ "കള്ളനും പോലീസും " തുടങ്ങി .

എന്റെ ആദ്യത്തെ ശ്രെമം ചേട്ടന്‍ കള്ളനെപ്പിടിക്കുക എന്നതായിരുന്നു . സംഗതി ബുദ്ധി എന്ന സാധനം കൊണ്ട് ശരീരം മൊത്തം ഉണ്ടാക്കി വച്ച ടൈപ്പ് ടീം ആയിരുന്നെങ്കിലും ശരീരത്തിന്റെ മൊത്തം സ്ട്രക്ചര്‍ ഒരു ജിരാഫിന്റെ ആയതു കൊണ്ട് ഓടാന്‍ പുള്ളിക്കാരന് ഇത്തിരി ബുദ്ധിമുട്ടായിരുന്നു . അങ്ങനെ എന്റെ ആദ്യത്തെ ഉദ്ദ്യമം വളരെ മനോഹരമായി ഞാന്‍ പൂര്‍ത്തിയാക്കി . പുള്ളിക്കാരനെ പിടിച്ചു ലോക്കപ്പിലടച്ചു ഞാന്‍ അടുത്ത കള്ളന്റെ പുറകെ പോയി . ലോക്കപ്പ് ചാടാന്‍ നിന്നാല്‍ ഉറപ്പായും ഇടിക്കും എന്ന് ഒരു കുഞ്ഞ്യേ വാണിങ്ങും കൊടുത്താണ് ഞാന്‍ അടുത്ത കള്ളന്റെ പുറകെ വച്ചു പിടിച്ചത് .

അടുത്തതിനെ പല്ലി പാറ്റയെ പിടിക്കുമ്പോലെ വളരെ സ്മൂത്തായി "ടപ്പേ .." ന്നു പിടിക്കാമെന്ന് വച്ചാണ് പോയതെങ്കിലും അവിടെ കാര്യങ്ങള്‍ കമ്പ്ലീറ്റ് പാളി . ഒരു വക നമ്പരുകളും ഏല്‍ക്കുന്നില്ല . അവസാനം "നീ ഒരു കാര്യം ചെയ് . തല്‍ക്കാലത്തേക്ക് പിടി താ. അറസ്റ്റ് ചെയ്തു അപ്പൊ തന്നെ വിട്ടേക്കാം.ഇടിക്കൂല " തുടങ്ങി "അടുത്ത ഒരാഴ്ചത്തേക്ക് എനിക്ക് കിട്ടുന്ന മിട്ടായി കംപ്ലീട്ടും നീ എടുത്തോ " എന്ന് വരെ പറഞ്ഞു നോക്കി . നോ രക്ഷ !! .അവളോരുമാതിരി കൊതുകിന്റെ സെറ്റ് അപ്പിലാണ് കാര്യങ്ങള്‍ നീക്കുന്നത് . ഇതാ പിടിച്ചു എന്ന് വിചാരിക്കുമ്പോഴേക്കും അപ്പുറത്തെ സൈഡില് എത്തിയിട്ടുണ്ടാവും.

എന്റെ ആത്മാഭിമാനം ആളിക്കത്തി . ഈ കൊതുകിനെ പിടിക്കാനോ ഇത്രേം ടൈം . ഷെയിം ഷെയിം . ഇനി സര്‍വ്വശക്തിയുമെടുത്ത്‌ പോരാടുക തന്നെ . എന്നാലും ഞാന്‍ അവസാന വാണിംഗ് കൊടുത്തു. "ഇപ്പൊ പിടി തന്നാല്‍ ഞാന്‍ ഇടിക്കൂല .അല്ലേല്‍ ഞാന്‍ ഇടിക്കും.പിച്ചും.മാന്തും ". നോ രസ്പോന്‍സ്‌ . "എന്നാ നീ എണ്ണിക്കോ. പത്തെന്നു മുഴുവന്‍ പറയുന്നതിന് മുന്‍പേ നിന്നെ പിടിച്ചിരിക്കും.. ഇത് സത്യം..സത്യം. സത്യം . പിന്നെ ഒരോട്ടമായിരുന്നു .അവളാണെങ്കില്‍ നിന്ന സ്ഥലത്ത് നിന്നും അനങ്ങുന്നില്ല . ഓഹോ . പേടിച്ചു പോയി .പാവം . പക്ഷെ നോ കോമ്പ്രമൈസ് . ഇതാ നിന്നെ പിടിച്ചേ ന്നും പറഞ്ഞു കൈ നീട്ടിയതെ ഉള്ളൂ , അവള്‍ ഇത്തിരി ലെഫ്ടിലോട്ടു ഒന്നങ്ങോട്ടു മാറി നിന്നു. ഞാന്‍ വിടുമോ ? . ഞാനും കട്ട് ചെയ്തു ലെഫ്ടിലേക്ക് . പെട്ടെന്നൊരു സംശയം എന്റെ ആമാശയത്തീന്നു തലച്ചോറിലേക്ക് പാഞ്ഞു കയറി . അല്ല ഞാന്‍ കട്ട് ചെയ്തോ? . ഞാന്‍ ലെഫ്ടിക്കു മാറ്റിച്ചവിട്ടിയതാണല്ലോ ..പക്ഷെ ഇതാ പോണൂ നേരെ . നോ കട്സ്. എന്നാ പിന്നെ ബ്രേക്ക് ചവിട്ടാം ,അതാ നല്ലത് ,എന്നിട്ട് ലെഫ്ടിക്കു കട്ട് ചെയ്യാം .കാലിനടീന്നു ഞാന് ഒരു മെസ്സേജ് പാസ് ചെയ്തു എന്റെ തലച്ചോറിലോട്ടു. പക്ഷെ അവിടെ സ്ടക് ആയി.. ലവന്‍ പണിമുടക്കി . എന്റെ തലച്ചോറ് പണിമുടക്കി . എന്റെയല്ലേ സാധനം !! എന്ന് വച്ചാ ഉദ്ദേശിച്ച കാര്യം നടന്നില്ല .

അങ്ങനെ മനോഹരമായി ഒരു നിമിഷനെരത്തെ മൌന പ്രാര്‍ത്ഥനക്ക് ശേഷം ഞാന്‍ എന്റെ താഴേക്കുള്ള യാത്ര ആരംഭിച്ചു . അപ്പൊ തൊട്ടടുത്തുന്നൊരു വിളി . "സഹോദരാ ,ഞാന്‍ പോകട്ടെ ".അതാരാപ്പാ . തിരിഞ്ഞു നോക്കുമ്പോള്‍ ലവന്‍, എന്റെ ആത്മാവ് മുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ഞാന്‍ ഒറ്റച്ചാട്ടത്തിനു പുള്ളിക്കാരന്റെ കൈയില്‍ പിടികൂടി .

"ഇപ്പൊ പോല്ലേ പ്ലീസ് .ഇത്തിരി കഴിഞ്ഞു ഒരു ചായേം കൂടി കുടിച്ചു പോകാം ": ഞാന്‍

"പറ്റില്ല സഹോദരാ . ഇനി അഥവാ ശരീരത്തിന്റെ വല്ല പൊടിയും ബാക്കിയുണ്ടേല്‍ തന്നെ ഞാനില്ല ലതീ നിക്കാന് .ആകെ ഇടിഞ്ഞു പൊടിഞ്ഞു ചതഞ്ഞു ..ഷെയിം..ഷെയിം ". മിസ്ടര്‍ ആത്മന്‍

പക്ഷെ ഞാനാരാ മോന്‍ . ഞാന്‍ പുള്ളിക്കാരന്റെ രണ്ടു കാലും കൈയും കൂട്ടി പിടിച്ചു . ലവനേം വലിച്ചു താഴെയിട്ടു. അങ്ങനെ ഞാന്‍ വളരെ മനോഹരമായി ഭൂമിയിലെ ഒരു പശുവിനു കൊടുക്കാന്‍ വച്ചിരുന്ന കാടി വെള്ളത്തില്‍ കാലും നീട്ടി ലാന്‍ഡ്‌ ചെയ്തു . അവിടെ നിന്നും എഴുന്നേല്‍ക്കാന്‍
കഴിയാതിരുന്നത് മൂലം ആ കാടി വെള്ളം മറിഞ്ഞു എന്റെ ശരീരത്തിലൂടെ ഒഴുകി നടക്കാനും തുടങ്ങി .

പെട്ടെന്ന് ഒരു ശബ്ദം

"എടീ . അപ്പുറത്തെ പ്ലാവിലെ ചക്ക പഴുത്തു താഴെ പോയെന്നാ തോന്നുന്നത് . ഒന്ന് നോക്കിയെ. വരിക്കയാ . ആകെ നാശമായിട്ടുണ്ടാകും "

അമ്മയാ .. അനിയത്തിയോട് ..

അവളാണെങ്കില്‍ ആദ്യത്തെ പൊട്ടിചിരി ഒക്കെ മാറ്റി മെല്ലെ നിലവിളി മോഡിലെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ദേ.. തുടങ്ങി ..

"എന്താടീ നിന്നു കാറുന്നത്" എന്നും പറഞ്ഞു അമ്മ മെല്ലെ പുറത്തേക്കു വന്നു നോക്കിയതും കാടിവെള്ളത്തില്‍ കുളിച്ചു തലയ്ക്കു മുകളില്‍ ഒരു പഴത്തൊലിയും വച്ചിരിക്കുന്ന എന്നെ കണ്ടു ആദ്യം ഒന്ന് പൊട്ടിച്ചിരിച്ചു . അത് കഴിഞ്ഞെങ്കിലും അമ്മ നിലവിളി മോഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി .

"വന്നു വന്നു പശുവിനെ പോലും വെള്ളം കുടിപ്പിക്കില്ലെന്നായോ കുരുത്തം കേട്ടവനെ " എന്നും പറഞ്ഞു കൈയോന്നുയര്‍ത്തിയതും മോളീന്ന് വലിയ വായില്‍ രണ്ടു നിലവിളികള്‍ ഒരുമിച്ചു വന്നതും ഒരുമിച്ചായത് കൊണ്ട് ആ കൈ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിന്നു.

ദേ !!അമ്മേം മെല്ലെ ടോണ്‍ ഒന്ന് മാറ്റിപ്പിടിച്ചു .അതെ സെയിം നിലവിളി മോഡ്. കൊള്ളാം അത്യാവശ്യം നല്ല കൂട്ട നിലവിളി .അപ്പൊ ഞാന്‍ ആയിട്ടെന്തിനു കുറയ്ക്കുന്നു എന്ന് തോന്നി ഞാനും തുടങ്ങി.

ഇതൊക്കെ കണ്ടു വട്ടായി എന്റെ സ്വന്തം ആത്മന്‍ ഒരു കുഞ്ഞ്യേ കാര്യം പറഞ്ഞു എന്നെ അങ്ങോട്ട് ഭീഷണിപ്പെടുത്തി.
"പിള്ളാരെ ..ഈ നിലവിളി നിര്‍ത്തീല്ലെങ്കില്‍ ഞാന്‍ ഇപ്പൊ എന്റെ പാട്ടിനു പോം "

അയ്യോ . അത് ശെരി ആവൂല്ല. ഞാന്‍ മെല്ലെ വോളിയം കുറച്ചു കുറച്ചു സൈലന്റ് ആക്കി. അത് കണ്ടു മറ്റുള്ളവരും മെല്ലെ വോളിയം കുറച്ചു .

തുടര്‍ന്ന്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയോടെ

"ഹോയ് ..ഹോയ് " വിളികളോടെ എന്നെയും എന്റെ ആത്മനെയും വഹിച്ചു കൊണ്ട് അടുത്ത തിരുമ്മല്‍ കാരനേയും തേടി ഒരു ഓട്ടോ , കുതിച്ചു പാഞ്ഞു .

Friday, April 10, 2009

എങ്ങനെ തല്ലു വാങ്ങാം !!

ഡാ ...എഴുന്നേറ്റെ ,സമയം എത്രയായെന്നാ വിചാരം . രാവിലെ നേരം ഇങ്ങനെ പുലര്‍ന്നു വരുന്നതേയുള്ളൂ (എനിക്ക് !!).ശെരിക്കും ഒരു എട്ടു മണി ആയിക്കാണണം . അപ്പോഴാണ് അമ്മ വിളിക്കുന്നത് .ഞാനാണെങ്കില്‍ എന്‍റെ കിരീടമൊക്കെ വച്ച് ആനപ്പുറത്ത് അങ്ങ് കയറിയതെ ഉള്ളൂ .ഇനിയിപ്പോ ഒന്ന് കറങ്ങാതെ എങ്ങനെയാ ഇറങ്ങുക !!.എന്‍റെ ഒരു പ്രധാന വീക്നെസ് ആണിത് .രാവിലെ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഒന്ന് ആനപ്പുറതോ ബെന്‍സിലോ റോള്‍സ് റോയ്സിലോ എങ്ങാനും ഒന്ന് കയറുക .കറങ്ങിയടിക്കുക!!. ഇത്രേം സുഖ സുന്ദരമായ സ്വപ്നവും കണ്ടോണ്ടിരിക്കുംപോഴാണ് അമ്മ വിളിക്കുന്നത് . ആര്‍ക്കെങ്കിലും സഹിക്കുമോ? ഈ ഒരു കാര്യത്തില്‍ മാത്രമാണ് അമ്മയോട് എനിക്ക് വിയോജിപ്പുള്ളതു .
"അമ്മേ...ഇത്തിരി കഴിഞ്ഞിട്ടെഴുന്നെല്‍ക്കാം ..ഞായറാഴ്ച അല്ലെ!!!! "
"നിന്നോടാ പറഞ്ഞത് എഴുന്നേല്ക്കാന്‍ !രാവിലെ തന്നെ അടി വാങ്ങിക്കേണ്ട ".ശബ്ദത്തിനിതിരി കടുപ്പമില്ലേ എന്നൊരു സംശയം .

വേണ്ട വേണ്ട .റിസ്ക് എടുക്കണ്ട !. നല്ലൊരു ഞായറാഴ്ച ആയിട്ട് വെറുതെ എന്തിനു തല്ലു വാങ്ങണം .

"എടാ .ശാരദയുടെ വീട്ടില്‍ ഓഫീസിലെ ഒരു ബുക്കിരിപ്പുണ്ട് .അത് പെട്ടെന്ന് കൊണ്ട് വരണം.വൈകുന്നെരത്തേക്ക് എനിക്ക് കുറച്ചു ജോലി തീര്‍ക്കാനുണ്ട് .പെട്ടെന്ന് വേണം . "
ആയോ ..പുലിവാലായി !!.രാവിലെ തന്നെ ടി വിയും കണ്ടു ചുമ്മാ ഇരിക്കാമെന്ന് വച്ചതാ ,ദാ കെടക്കുന്നു ..രാവിലെ തന്നെ പണി.
അങ്ങനെ ഒരു കാലിച്ചായയും കുടിച്ചു അങ്ങിറങ്ങി. ഒരു പത്തു മിനിറ്റ് നടക്കാനുണ്ട് .
ചുമ്മാ കാലെടുത്തു ഒരു പത്തു സ്റ്റെപ്പ് വച്ചതേയുള്ളൂ ..ദാ വരുന്നു ഒരു സൈകിളും ചവിട്ടിക്കൊണ്ട് ഹരി . ഹും .കാണാന്‍ ലുട്ടാപ്പി കുന്തത്തിനു മുകളില്‍ ഇരുന്നത് പോലെയുണ്ട് .എന്നാലും ലവന്റെ ഒരു ഗമ.

"എടാ .ഇന്ന് യുവധാരയുമായി ഒരു ക്രിക്കറ്റ് മാച്ചുണ്ട്. ഇന്നലെ പറയാന്‍ വന്നതാ ..നിന്നെ കണ്ടില്ല. വാ പെട്ടെന്ന് പോകാം . അവിടെ കളി തുടങ്ങാറായി "(യുവധാര ഒരു കുഞ്ഞു ക്ലബ് ആണ് .ക്ലബ് എന്ന് പറഞ്ഞാല്‍ ,അതിന്റെ പ്രവര്‍ത്തന മൂലധനം നാല് ഓലയും ,എവിടുന്നോ അടിച്ചു മാറ്റിയ മരത്തിന്റെ നാല് തൂണുകളും മാത്രമാണ് ..പക്ഷെ ഞങ്ങള്‍ക്ക് സ്വന്തമായി നാലാള് കേള്‍ക്കെ പറയാന്‍ പറ്റുന്ന ഒരു പേരോ ,നാല് തൂണുകാലോ ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ അവിടെയും സോമന്മാരായിരുന്നു )

ഞാനാണെങ്കില്‍ ക്രിക്കറ്റ് എന്ന് കേട്ട് കഴിഞ്ഞാല്‍ പിന്നെ ഒരു മാതിരി പൂച്ച ഒണക്കമീന്‍ കണ്ട പോലെ ആയിരുന്നു . മുടിഞ്ഞ ആക്രാന്തം .ലവനാണെങ്കില്‍ എന്റെ ഈ വീക്നെസ് നന്നായി അറിയാവുന്നത് കൊണ്ട് സൈകിളില്‍ വച്ചിരുന്ന ബാറ്റെടുത്ത് ചുമ്മാ ഓരോ ആക്ഷന്‍ കാണിചോണ്ടിരിക്കുകയാണ്.എന്നാലും ഞാന്‍ ഒരു ഭംഗിക്ക് പറഞ്ഞു.
"എടാ ഞാന്‍ വരുന്നില്ല .എനിക്ക് വേറെ ജോലിയുണ്ട്."

ഈ ഡൈലോഗ് ഞാന്‍ ചുമ്മാ പറഞ്ഞതാണെന്ന് എനിക്കും അവനും നന്നായി അറിയാവുന്നത് കൊണ്ട് അവന്‍ ഒന്നും പറഞ്ഞില്ല. ചുമ്മാ ചിരിക്കുക മാത്രം ചെയ്തു .

"ചുമ്മാ .തമാശ പറഞ്ഞോണ്ടിരിക്കാതെ . സൈകിളീ കയറ്. ".
ഒന്നുമില്ലേലും അവന്‍ ഇത്രേം ദൂരം സൈകിളും ചവിട്ടി വന്നതല്ലേ വരില്ലാന്ന് അങ്ങനെ അറുത്തു മുറിച്ചു പറയാന്‍ പറ്റുമോ? മോശമല്ലേ !!!
അങ്ങനെ ഞാന്‍ സൈകിളീ കയറി ഗ്രൌണ്ടിലെത്തി .
ഒരു ചെറിയ ഗ്രൌണ്ട് ആണ് .ചുമ്മാ കളിക്കാനൊന്നും പറ്റില്ല . ഒരു പാട് കിടു റൂള്‍സ് ആന്‍ഡ്‌ രേഗുലഷന്‍സ് ഉണ്ട്. ഗ്രൌണ്ടിന്റെ സൈഡില്‍ ഉള്ള രാമേട്ടന്റെ വീട്ടിന്റെ മതിലില്‍ ബോള്‍ ഉരുണ്ടു തട്ടിയാല്‍ ഫോര്‍. അല്ല അത് പറന്നു പോയാല്‍ ഔട്ട്.എന്നാല്‍ നേരെ എതിര്‍ ഭാഗത്തുള്ള രാജേഷിന്റെ വീട്ടില്‍ പറന്നു പോയാല്‍ സിക്സ് ആകും. പക്ഷെ ആ പറക്കുന്ന ബോള്‍ വല്ല ജനല്‍ ചില്ലിനും കൊണ്ടാല്‍ ഔട്ട് .(കാരണം വേറൊന്നുമല്ല. രാമേട്ടന്റെയും രാജേഷിന്റെ അച്ഛന്റെയും തെറികള്‍ തമ്മിലുള്ള വ്യത്യാസം തന്നെ ).പിന്നെയുമുണ്ട് . ഗ്രൌണ്ടിന്റെ സൈഡില്‍ ഒരു പശുവുണ്ടെന്നു കരുതുക. ആ പശു ഘുമു ഘുമാ കുറെ ചാണകവും ഇട്ടിട്ടുണ്ട്. അതിലേക്കു ബോള്‍ പോയാല്‍ അതെടുത്ത് കഴുകാനുള്ള ബാധ്യത ബാറ്റ്സ്മാന് മാത്രം.അഥവാ ചാണകത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ആ ബോള്‍ ഏതെങ്കിലും ഒരുത്തന്റെ കൈയില്‍ തട്ടിയാല്‍ ആ ബാധ്യത മേല്‍പ്പറഞ്ഞ കക്ഷിയില്‍ നിക്ഷിപ്തമാകും(അവിടെ കൂടുതല്‍ സ്കോപ് ഒരു തല്ലിനാണ്!!) .

അങ്ങനെ ഞങ്ങള്‍ ക്രിക്കറ്റ് തുടങ്ങി. പൊരിഞ്ഞ മത്സരം .ആ കളി നടന്നു കൊണ്ടിരിക്കേ തന്നെ എനിക്കൊരു വിചാരമുണ്ടായി . ഇന്നൊരു കിടിലന്‍ ദിവസം തന്നെ . ചുമ്മാ ഞാന്‍ എറിയണ ബോളിലോക്കെ ലവന്മാര് ഔട്ട് ആകുന്നു . ഞാന്‍ അടിക്കണ ബോള്‍ ഒക്കെ ചുമ്മാ സിക്സ് ആവുന്നു. ഹോ.ഒന്നും പറയണ്ട. സത്യം പറയട്ടെ. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ക്രിക്കറ്റില്‍ സിക്സ് അടിച്ചത്.(ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവന്‍ ബോള്‍ ചെയ്താലെന്താ ..സിക്സ്, സിക്സ് അല്ലാതാവുമോ? ).
അങ്ങനെ എന്റെ മാസ്മരികമായ പ്രകടനത്തിന്റെ പുറത്തു ഞങ്ങള്‍ 3-0 ത്തിനു പരമ്പര സ്വന്തമാക്കി. ഞാന്‍ തന്നെ മാന്‍ ഓഫ് ദ മാച്ചും(ഞാന്‍ തന്നെയാണ് പ്രഖ്യാപിച്ചത് !!).
അങ്ങനെ കളിയൊക്കെ കഴിഞ്ഞു ഞാന്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത് .ദൈവമേ ഞാന്‍ രാവിലെ തന്നെ ക്രിക്കറ്റ് കളിക്കാനല്ലല്ലോ ഇറങ്ങിയത് .
ഓടി ..മാരകമായി ഓടി ...അഞ്ചു മിനിട്ടു കൊണ്ട് ശാരദേച്ചിയുടെ വീട്ടിലെത്തി .
"എടാ .നീ രാവിലെ തന്നെ വീട്ടീന്ന് ഇറങ്ങിയെന്നു പറഞ്ഞല്ലോ നിന്റെ അമ്മ. നാല് മണിക്കൂര്‍ വേണോ അവിടുന്ന് ഇവിടെയെത്താന്‍ ."

അപ്പൊ അത് ശെരി. അമ്മ ബി എസ് എന്‍ എല്‍ കാര്‍ക്ക് കാശ് കൊടുത്തിട്ടുണ്ട് .എന്നാ ശെരി .പെട്ടെന്ന് ബുക്കും വാങ്ങി വീട്ടില്‍ പോവുക തന്നെ . അങ്ങനെ ആ തടിയന്‍ ബുക്കും തലയിലേറ്റി ഞാന്‍ വന്ന വഴി തിരിച്ചോടി .ഗ്രൌണ്ടിനടുത്ത് എത്തിയപ്പോള്‍ അതാ നില്ക്കുന്നു ടീം മേറ്റ്സ്.

അതില്‍ ഒരുവന്‍.

"എടാ നീ എവിടെ പോയതാ ? ഇന്ന് ഇന്ത്യ -ശ്രീ-ലങ്ക പരമ്പര ആരഭിക്കുന്ന ദിവസമാണ് .കളി കാണേണ്ടേ? "
"ഞാന്‍ വീട്ടിപ്പോയി കണ്ടോളാം ".
അടുത്ത വാചകവും ഞാന്‍ തന്നെ ആണ് പറഞ്ഞത്.
"അല്ലേല്‍ ആദ്യം ഒന്ന് സ്കോര്‍ നോക്കിയിട്ട് പോകാം ". (എന്റെ നാവേ !!!)
അങ്ങനെ സ്കോര്‍ നോക്കാനായി സൂരജിന്റെ വീട്ടില്‍ കയറിയ ഞാന്‍ ഇറങ്ങിയത് കളിയും തീര്‍ന്നു സമ്മാനം കൊടുക്കണ സീനും കഴിഞ്ഞപ്പോള്‍. അതിനിടയില്‍ ഉച്ചഭക്ഷണവും അവന്റെ വീട്ടില്‍ നിന്ന് കഴിക്കാന്‍ ഞാന്‍ മറന്നില്ല . മറന്നത് ഒന്ന് മാത്രം .ആ പുസ്തകം.
അപ്പോഴേക്കും കാര്യങ്ങളൊക്കെ ചക്ക കുഴയുന്ന പോലെ കുഴഞ്ഞിരുന്നു . ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ രണ്ടു ചൂരല്‍ ,ഒരു പേര, പിന്നെ പേരറിയാത്ത ഒരു വടി എന്നിവ തയ്യാറാക്കി വച്ചിരുന്നു . (രാവിലെ മുറ്റത്തു കണ്ടപ്പോള്‍ മനസ്സിലായതാണ് )
ഞാന്‍ നേരെ അങ്ങ് വീട്ടിലേക്കു കയറിച്ചെന്നു .

"അമ്മെ .ഞാന്‍ മാന്‍ ഓഫ് ദ മാച്ച് ആയി ...രണ്ടു സിക്സും അടിച്ചു. ".പുസ്തകം കാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞതിതാണ് .

ആ സെക്കന്‍ഡില്‍ തന്നെ ഞാന്‍ അടിച്ച പോലത്തെ ഒരു സിക്സര്‍ അമ്മ കൂട്ടത്തില്‍ ഏറ്റവും നല്ല ചൂരല്‍ കൊണ്ട് എന്റെ കാലില്‍ തരികയും ഞാന്‍ കുറച്ചു സമയത്തേക്ക് ഒരു ബെന്‍ ജോണ്‍സന്‍ ആവുകയും ചെയ്തത് ഒരുമിച്ചായിരുന്നു. എന്ന് വച്ചാല്‍ ഓടി ..അതി മാരകമായി തന്നെ ഓടി . അമ്മയും പുറകിലോടി. പക്ഷെ ഞാന്‍ സ്കൂളിലെ ഓട്ടത്തില്‍ ഫസ്റ്റ് വാങ്ങിചിട്ടുണ്ടെന്നു അറിയാവുന്ന അമ്മ അധിക ദൂരം പുറകെ ഓടിയില്ല . ഞാന്‍ പുറകെ നോക്കാത്തത് കൊണ്ട് അമ്മ അധികം ഓടിയില്ല എന്ന കാര്യം അറിഞ്ഞതുമില്ല..അത് കൊണ്ട് തന്നെ ഞാന്‍ അത്യാവശ്യം നല്ല ദൂരം തന്നെ ഓടി.
ഈ ഓട്ടമൊക്കെ കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ ശ്രേധിച്ചത് .ചുറ്റും മുടിഞ്ഞ ഇരുട്ട് . ഇടയ്ക്കിടക്ക് ചീവീടും കുറുക്കനും കാലന്‍ കോഴിയുമൊക്കെ നടത്തുന്ന അസ്സല്‍ ഗാനമേളയും . പോരാത്തതിന് കുറച്ചു മുകളിലായി ശവപ്പറമ്പും . ഒരു ഏഴാം ക്ലാസ്സുകാരനുണ്ടാവേണ്ട മിനിമം ധൈര്യം പോലും ഇല്ലാത്ത എനിക്ക് ഈ ഹൊറര്‍ സെറ്റ് അപ് ഇത്തിരി ഓവര്‍ ആയിത്തന്നെ തോന്നി. വല്ല പ്രേതോം പിടിച്ചു തിന്നുന്നതിനേക്കാള്‍ നല്ലതല്ലേ നിന്ന് രണ്ടു തല്ലു വാങ്ങുന്നത് എന്നോര്‍ത്ത ഞാന്‍ വീണ്ടും വീട്ടിനടുതെക്ക് നടന്നു .

ഞാന്‍ വീട്ടിനടുത്തെത്തി.അത് കണ്ട അമ്മ പുറകെ ഓടി. ഞാന്‍ വീണ്ടും ഓടി . അങ്ങനെ ഞാന്‍ വീണ്ടും പഴയ സ്ഥലത്തെത്തി. ഇതേ സംഭവം ഒരു നാലഞ്ചു പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും "നീ ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത് " എന്ന ബുദ്ധിയാല്‍ ആണെന്ന് തോന്നുന്നു അമ്മ ഒളിച്ചു പാത്തും കളി നിര്‍ത്തി വീട്ടില്‍ പോയി ഉറങ്ങി. ഞാന്‍ അങ്ങനെ എന്റെ ആറാമത്തെ ശ്രമത്തില്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു .

അടുത്ത ദിവസം രാവിലെ

ഞാന്‍ വല്ലവന്റെയും ബെന്‍സില്‍ ചുമ്മാ കറങ്ങിയടിച്ചു കൊണ്ടിരിക്കുക ആയിരുന്നു. പെട്ടെന്ന് എന്റെ വണ്ടി കൊണ്ട് പോയി ഏതോ ഒരു മതിലിനടിച്ചു . കൈ ഒന്ന് നന്നായി വേദനിച്ചു.പെട്ടെന്ന് കാലിലും ഒരു വേദന. ആ കൊണ്ട അടി എന്നെ
എഴുന്നേല്പ്പിക്കാന്‍ ധാരാളമായിരുന്നു . പക്ഷെ എഴുന്നേല്‍ക്കുന്നതിനു മുന്‍പ്‌ തന്നെ കിട്ടി നല്ല എഴെട്ടെണ്ണം . ഇനിയിപ്പം ഓടേണ്ട ആവശ്യമില്ല . അങ്ങനെ രാവിലെ തന്നെ ചുമ്മാ നിന്ന് തല്ലു വാങ്ങി ബാക്കി സാറന്മാരുടെ അടുത്ത് നിന്ന് വാങ്ങിക്കാനായി കുളിച്ചു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്ക് പുറപ്പെടു .

Wednesday, March 4, 2009

ഒരു മൂന്നാര്‍ സമരഗാഥ-3

കുളിച്ചു കുട്ടപ്പനായി ഞാന്‍ അന്ന് രാവിലെ കോളേജില്‍ എത്തി .. അമ്മ എത്തിയിട്ടില്ല...ചിലരുടെ രക്ഷിതാക്കളൊക്കെ വരുന്നുണ്ട്... അപ്പോഴാണ് ആര്‍ക്കോ ഒരു പുത്തന്‍ ബുദ്ധി ഉദിച്ചത് ... "എടാ ..രക്ഷിതാക്കള്‍ ഇങ്ങനെ വെറുതെ പി ടി എ മീടിങ്ങിനു പോയാല്‍ കുഴപ്പമാവും. സാറന്മാര്‍ മിക്കവാറും പാര വയ്ക്കും ..അവര്‍ മീറ്റിങ്ങ് ഹോളിനകതെക്കു കയറുന്നതിനു മുന്‍പ് നമുക്ക് അവരെ ബോധവല്ക്കരിക്കാം ... "..ഹോ നല്ല ഐഡിയ.. അങ്ങനെ ഞങ്ങള്‍ ഒരു കുഞ്ഞു നോടിസും എഴുതിയുണ്ടാക്കി ഫോട്ടോസ്റ്റാറ്റ് എടുത്തു വിതരണം ചെയ്യാന്‍ തീരുമാനിച്ചു..സ്വന്തം രക്ഷിതാക്കള്‍ വരുമ്പോള്‍ മാറി നിന്ന് നല്ല കുട്ടി ആവുക..അല്ലാത്തപ്പോള്‍ നോട്ടീസ് വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തന്ത്രം ...

ആദ്യം ഒരാള്‍ വന്നു .. ഞങ്ങള്‍ നോട്ടീസ് കൊടുത്തു ...ആ പുള്ളിക്കാരന്‍ ഞങ്ങളെ ഒന്ന് നോക്കി .. ഹോ ഒരു വൃത്തി കേട്ട നോട്ടം. പക്ഷെ ഒന്നും മിണ്ടീല ...അടുത്ത ആള്‍ വന്നു ..സെയിം പരിപാടി ..ഒരു വൃത്തി കേട്ട നോട്ടം ..ഒന്നും മിണ്ടീല.!!! അടുത്തയാള്‍ ...ഞങ്ങള്‍ പ്രതീക്ഷിച്ചത് ഒരു സെയിം നോട്ടം..അല്ലെങ്കില്‍ പുറത്തു തട്ടി ഒരു അഭിനന്ദനം.. "നല്ല ചുണക്കുട്ടന്മാര്‍ ".........

"ഫ. വൃതികെട്ടവന്മാരെ ..." എന്നും തുടങ്ങി ഞങ്ങളുടെ വീട്ടിലുള്ള മനുഷ്യരെ പോട്ടെ.. ആട് ,കോഴി ,പൂച്ച,പട്ടി തുടങ്ങിയ സാധനങ്ങളെയും പുള്ളിക്കാരന്‍ തെറി വിളിച്ചു. എന്നിട്ട് ഒരു ഫൈനല്‍ കമന്റും .."നിങ്ങളൊക്കെ കൂടി എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കില്ല അല്ലെ ?"...ഹോ ...ദൈവമേ അതാരാണാവോ ..ഇത്രേം നന്നായി പഠിക്കുന്ന കുട്ടി ...ഓഹോ..പുള്ളിക്കാരന്റെ പുറകില്‍ ഒരു നിഴല്‍ ...ഹെന്റമ്മേ ..നാല് നേരോം വെള്ളോം കഞ്ചാവുമാടിച്ചു നടക്കുന്ന ഇവനെ പറ്റിയാണോ "എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കുന്നില്ല " എന്ന് ആ മനുഷ്യന്‍ പറഞ്ഞത്. ഹും ..എന്തായാലും ഇനി ഈ പരിപാടി നടക്കൂല... എന്തിനു വെറുതെ വീട്ടിലുള്ളവരെ പറയിപ്പിക്കണം .

അങ്ങനെ ഒന്നും ചെയ്യാനില്ലാതെ തൂണും ചാരി നില്ക്കുമ്പോഴാണ് അമ്മ വിളിക്കുന്നത് ."ഞാന്‍ താഴെ ബസ് സ്റ്റോപ്പില്‍ ഉണ്ട്..".."ഒരു മിനിറ്റ് ..ഇപ്പൊ എത്താം !!"... അങ്ങനെ നേരെ ബസ് സ്ടോപിലേക്ക് വിട്ടു. എത്തുമ്പോള്‍ അമ്മ അങ്ങനെ ബസ് സ്റ്റോപ്പില്‍ നില്ക്കുന്നുണ്ട്.".

"ശെരി ..നമുക്ക് നീ താമസിക്കുന്ന വീട്ടില്‍ പോകാം ...".
എന്റെ ചങ്കീന്നു രണ്ടു കിളികള്‍ ചിറകിട്ടടിച്ചു പറന്നു പോയി. വീട്ടിലാണെങ്കില്‍ സമരത്തിന്റെ ടെന്‍ഷന്‍ കാരണം എല്ലാവരും 24*7 വെള്ളത്തിലും പുകയിലുമാണ്.. !!!!
."അല്ല ...എന്തിനു ??"..."പിന്നെ ഇവിടെ വരെ വന്നിട്ട് നിങ്ങളുടെ വീട്ടില്‍ വരാതെ പിന്നെ...".

ഇനി രക്ഷയില്ല...വീട്ടിലേക്കു പോയെ പറ്റൂ.. ഞാന്‍ അവിടുത്തെ സീനുകള്‍ ഒന്ന് ഇമാജിന്‍ ചെയ്തു.

കുറെ ആളുകള്‍ കോളേജില്‍ എത്തി.. എന്നാലും ഇനിയും ആളുകള്‍ വീട്ടിലുണ്ട്.
ചാത്തനും എസ്കുവുമൊക്കെ ഇന്നല്ലതെതിന്റെ ബാക്കി അടിച്ചു പിമ്പിരി ആയിട്ടിരിപ്പാവും . കുറെയെണ്ണം സിഗരറ്റും വലിച്ചോണ്ട് തേരാ പാര നടക്കുന്നുണ്ടാവും..വീട്ടിലാണെങ്കില്‍ ഒരു റൂം നിറയെ ഒഴിഞ്ഞ ബോട്ടിലുകള്‍ ആണ്. സിഗരട്ട് കുറ്റികള്‍ ആണെങ്കില്‍ എല്ലാ റൂമുകളിലും നിറഞ്ഞിരിക്കുന്നു ഹോ .എന്ത് ചെയ്യും.. ഇമാജിന്‍ ചെയ്തു ചെയ്തു വീട്ടിലെത്തിയത് അറിഞ്ഞില്ല.

"അമ്മെ വീട്ടിലെതിയില്ലേ ..ഇനി നമുക്ക് കോളേജില്‍ പോകാം "..വീട്ടിന്റെ മുറ്റതു നിന്നാണ് ഞാന്‍ ഇത് പറയുന്നത് .അമ്മ അത് കേട്ടില്ലെന്നു മാത്രമല്ല എന്നെ ഒന്ന് നോക്കുക കൂടി ചെയ്തു..
ദൈവമേ..എന്ത് ചെയ്യും..വരുന്നിടത്ത് വച്ചു കാണുക തന്നെ ..
അങ്ങനെ അമ്മ വീട്ടിനുള്ളിലേക്ക് കയറി..ഞാന്‍ മുറ്റത്തും ... അമ്മ ഒന്നും മിണ്ടുന്നില്ല. ഹോ ..പ്രശ്നമായി .. ഞാന്‍ മെല്ലെ അകത്തോട്ടു കയറി ..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ..വീട് കമ്പ്ലീറ്റ് അടിച്ചു വാരി വൃത്തി ആയിട്ടിരിക്കുന്നു..കുപ്പികള്‍? ചാത്തനെ ഞാനൊന്നു പാളി നോക്കി .ലവന്‍ കുളിച്ചു നല്ല കുട്ടി ആയി ഇരിക്കുന്നു. . അവന്‍ കൈ കൊണ്ട് ആക്ഷന്‍ കാണിച്ചു ..ഹോ...എല്ലാം ഭദ്രമായി അടുത്ത മുറിയില്‍ വച്ചു പൂട്ടി താക്കോല്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്..

അങ്ങനെ അതും ഓക്കേ!!! "അപ്പൊ ഇനി കോളേജിലേക്ക് പോകാം അല്ലെ? " .
"അതെ..അതെ ". ..അങ്ങനെ കോളേജിലെത്തി.അവിടെ മീറ്റിങ്ങ് തുടങ്ങി കഴിഞ്ഞിരുന്നു. അമ്മയോട് അകത്തു കയറിയിരിക്കാന്‍ പറഞ്ഞു. അകത്തു നിന്ന് പുറത്തു കേള്‍ക്കാത്ത രീതിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. "ഹും ...ഇത് ശെരിയാവില്ല ...ഞങ്ങളേം കൂടി അകത്തേക്ക് കയറ്റണം. ".ഏതോ ഒരു അലവലാതിയുടെ ഗംഭീര ബുദ്ധി പറഞ്ഞു .അങ്ങനെ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ട ശവക്കുഴി ഒക്കെ ശെരി ആക്കി വച്ചു . ഇനി അതില്‍ പോയി തലവച്ചു കൊടുക്കുകയേ വേണ്ടൂ.

"ശെരി ..നിങ്ങള്‍ വന്നോളൂ ..നിങ്ങള്‍ക്ക് പറയാനുള്ളത് പറയാം ."..ഉള്ളിലൊരു ചിരിയും ചിരിച്ചു കൊണ്ട് ഒരു സാര്‍ വന്നു പറഞ്ഞു.
"ഹെന്റമ്മേ ..ആര് പോകും അകത്തു ? എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തു ഉണ്ട് ".അങ്ങനെ അദ്ധ്യാപക സുഹൃത്തുക്കള്‍ തന്നെ ഞങ്ങള്‍ ഒരു മൂന്നു പേരുടെ പേരങ്ങ് പറയുകയും എല്ലാവരും അത് ഏകസ്വരത്തില്‍ ഓക്കെ പറഞ്ഞതും ഒരുമിച്ചായിരുന്നു..അത് കൊണ്ട് തന്നെ ചിന്തിക്കാനൊന്നും സമയം കിട്ടീല . അങ്ങനെ വലതു കാല്‍ എടുത്തു വച്ചു അകത്തോട്ടു കടന്നു . ആഹ...വളരെ മനോഹരമായിരിക്കുന്നു ..എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തുണ്ട്..എന്റെ അമ്മയും!! അമ്മയാണെങ്കില്‍ ഇവനെന്തിന് അകത്തു വരുന്നു എന്ന ഒരു ഭാവത്തിലും .

അങ്ങനെ അകത്തെത്തിയ ഞാനും മറ്റുള്ളവരും ഒരു രണ്ടു മിനിറ്റ് മിണ്ടാതിരിക്കുകയും , പിന്നെ ആ കൂട്ടത്തില്‍ തലക്കകത്ത് മണ്ണോ അതിലും വില കുറഞ്ഞ വസ്തുവോ മറ്റോ ഉള്ള ഞാന്‍ ഒരു സി ഐ ഡി മൂസ സെറ്റ് അപ്പില് അങ്ങോട്ട് പ്രസംഗം തുടങ്ങിയതും എന്റെ തലയ്ക്കു മുകളില്‍ കണ്ടക ശനി എന്ന വിദ്വാന്‍ കടന്നു കൂടിയതിന്റെ ആഫ്ടര്‍ എഫ്ഫക്റ്റ് ആണ് എന്ന് ഞാന്‍ അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്നു .

ഞാനിങ്ങനെ പ്രസംഗം തുടങ്ങി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും . ഞാന്‍ മെല്ലെ അമ്മയുടെ മുഖത്തേയ്ക്ക് പാളി നോക്കി. മുഖം നേരത്തെ കണ്ട ഒരു കളറില്‍ അല്ല ഉള്ളത്.അതിങ്ങനെ ചുവന്നിട്ടുണ്ട്.ഓരോ നിമിഷം കഴിയുന്തോറും മുഖമിങ്ങനെ നന്നായി ചുവന്നു വരുന്നുണ്ട്. ദൈവമേ....ഇനി എന്ത് ചെയ്യും എന്ന് ഞാന്‍ ഇങ്ങനെ പകുതി ആലോചനയും പകുതി പ്രസംഗവുമായി നില്ക്കുമ്പോഴാണ്,വേണ്ട ബാക്കി ഇനി എന്നെക്കൊണ്ട് പറയിപ്പിക്കണോ എന്ന ഒരു സെറ്റ് അപ്പില്‍ അമ്മ എഴുന്നേറ്റത്.

ദൈവമേ.. കമ്പ്ലീറ്റ് കൈവിട്ടു . അമ്മ അതാ പുറത്തേക്കു പോകുന്നു ...വേറെ രക്ഷയില്ല .ഞാനും അമ്മയുടെ പുറകെ. !!!.

പുറത്തു ചുമ്മാ എത്തിയതെ ഉള്ളൂ . ഞങ്ങളുടെ വൈസ് പ്രിന്‍സിപ്പല്‍ അതാ ഡോറിനരികില്‍ അങ്ങനെ നില്ക്കുന്നു. ദേ വീണ്ടും കുരിശ്...

"എടൊ നീ അല്ലെ , ആ ജനല്‍ പൊട്ടിച്ചത് ?"..ആഹ ...എല്ലാം ശുഭം . പുള്ളിക്കാരന്‍ അങ്ങനെ എരിതീയില്‍ വീണ്ടും മണ്ണെണ്ണയും പെട്രോളും മിക്സ് ചെയ്തോഴിച്ചു . അമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു . ഞാന്‍ അമ്മയുടെ പുറകെയും.

"ഞാന്‍ ഇപ്പൊ തിരിച്ചു പോകുന്നു. നീ എന്താ വേണ്ടതെന്ന് വച്ചാല് ചെയ്തോ!! എനിക്കറിയേണ്ട. "

അമ്മ കമ്പ്ലീറ്റ് ദേഷ്യത്തിലാണ് .. എന്ത് ചെയ്യും .??.. എന്ത് ചെയ്യാന്‍ !!! ഞാന്‍ എനിക്കറിയാവുന്ന കുറെ തമാശകള്‍ (ശ്രീനിവാസന്‍ സ്റ്റൈല്‍-പ്രസ്സില്‍ ഇരിക്കുമ്പോള്‍ തോന്നിയത് ) പ്രയോഗിച്ചു നോക്കി ..നോ രക്ഷ ... അമ്മ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു .അപ്പോഴേക്കും കൂടെയുള്ള പലരും അവിടെയെത്തി. അങ്ങനെ വളരെ നേരത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശേഷം കാര്യങ്ങളൊക്കെ ഒരു വിധം കൂള്‍ ആയിത്തുടങ്ങി . പിന്നെ പിന്നെ എന്റെ ശ്രീനിവാസന്‍ തമാശകള്‍ ഏല്ക്കാന്‍ തുടങ്ങുകയും അമ്മയെക്കൊണ്ട് നാളെ പൂവാം എന്ന ഒരു തീരുമാനത്തില്‍ എത്തിക്കുകയും ചെയ്തു

(കുറിപ്പ്: ആ നാളെ അമ്മയെക്കൊണ്ട് ലീവ് എടുപ്പിച്ചു ഒരാഴ്ച്ചയാക്കി ,എന്നിട്ട് ആ ആഴ്ച മൂന്നാര്‍ മുഴുവന്‍ കറങ്ങി തീര്‍ക്കുകേം ചെയ്തു ...)

Tuesday, March 3, 2009

ഒരു മൂന്നാര്‍ സമരഗാഥ-2

സമരം അങ്ങനെ പൊടിപൂരമായി നടക്കുകയാണ് . പക്ഷെ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ ഒന്നും നടന്നുമില്ല . ദിവസവും രാവിലെ വരും .സമരം വിളിക്കും . തിരിച്ചു പോകും അത്ര തന്നെ. സാറന്മാര്ക്കും പ്രിസിപലിനുമൊക്കെ ഒരു കമ്പ്ലീറ്റ് നിസംഗത. ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഒരു മട്ടും ഭാവവും .ഇതിങ്ങനെ പോയാല്‍ എല്ലാവര്ക്കും മടുക്കും .എന്തെങ്കിലും പുതിയ വഴികള്‍ ആലോചിക്കുക തന്നെ .

അങ്ങനെ ആണ് ഞങ്ങള്‍ ഒരു കുഞ്ഞു പ്രകടനത്തിന് പ്ലാന്‍ ചെയ്യുന്നത് . കുന്നിന്റെ മുകളിലെ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു യാത്ര.. ആ പരിപാടി വിജയം കണ്ടു. കോട്ടും ടൈയുമിട്ട് കുറെയെണ്ണം റോഡില്‍ കൂടി ജാഥയായി നടക്കുന്നു ..കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
ഈ പരിപാടി വിജയിച്ചതോടെ ഒരു കാര്യം മനസ്സിലായി . ഈ ചുമ്മാ ഇരുന്നു വെറുതെ സമരം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. വല്ല തറ വേലകളും കാണിക്കണം ..(വെറുതെയല്ല ... സമരം ചെയ്യുമ്പോള്‍ പിള്ളേര്‍ വല്ലതുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ...).

പിന്നെ പിന്നെ കാര്യങ്ങള്‍ അങ്ങനെ ചൂടാവാന്‍ തുടങ്ങി.. അങ്ങനെ ഘരാവോ ,ഗ്ലാസ് എറിഞ്ഞുടയ്ക്കല്‍(അന്ന് ഓരോ ദിവസവും ഓരോ ജനല്‍ ചില്ലുകള്‍ എന്ന കണക്കില്‍ പൊട്ടിയിരുന്നു . പക്ഷെ സത്യമായും അതാരാണ് ചെയ്തു പോന്നതെന്ന് ഇപ്പോഴും നോ ഐഡിയ ..). . തുടങ്ങിയ കലാപരിപാടികളിലൂടെ സമരരംഗം അങ്ങനെ കൊഴുത്തു വന്നു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങളൊക്കെ ഒരു വഴിക്കാകാന്‍ തുടങ്ങിയത് . ഒരു സുപ്രഭാതത്തില്‍ കൂടെയുള്ള ഒരുത്തന്റെ വീട്ടില്‍ നിന്നും ഒരു കോള്‍." എന്താടാ നീയൊക്കെ അവിടെ കാട്ടി കൂട്ടുന്നത് ?.സമരം ചെയ്യാനാണോ നിന്നെയൊക്കെ കോളേജില് വിട്ടു പഠിപ്പിക്കുന്നത് ? . ഞങ്ങള്‍ മറ്റന്നാള്‍ കോളേജില്‍ വരുന്നുണ്ട്. പി ടി എ മീറ്റിഗ് !!!!. " ഹെന്റമ്മോ ..ഇങ്ങനെ ഒരു പുലിവാല്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല .

ഓഹോ.. അപ്പോള്‍ ഇതെല്ലാ വീട്ടിലും കിട്ടിയിട്ടുണ്ടാവും ... അങ്ങനെ ഞാനും ആ കോള്‍ പ്രതീക്ഷിച്ചു അങ്ങനെ ഇരിക്കാന്‍ തുടങ്ങി . പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ നീങ്ങി ..വൈകുന്നേരം വിളി വന്നു .

"എന്താടാ അവിടെ സമരം ഒക്കെ ഉണ്ടെന്നു കേള്‍ക്കുന്നു .. നീ ഒന്നും പറഞ്ഞില്ലല്ലോ ...ശെരി ..ഞാന്‍ മറ്റന്നാള്‍ അവിടെ എത്തിയേക്കാം "

ഞാന്‍: "ഹേ എന്ത് സമരം..അതൊരു ചെറിയ പ്രശ്നമല്ലേ.. എല്ലാവരും വരണമെന്നോന്നുമില്ല ..അതവര്‍ വെറുതെ നോട്ടീസ് അയച്ചതായിരിക്കും . വെറുതെ എന്തിനാ കണ്ണൂരില്‍ നിന്നും ഇത്രേം ദൂരം വരുന്നത് ?.പോരാത്തതിന് ഇവിടെ നല്ല തണുപ്പും. വേണ്ട ഇപ്പൊ വരണ്ട. "..
"ഓഹോ ..ശെരി .."
ഫൊണ്‍ വച്ചു .... ദൈവമേ...എന്റെ വീട്ടീന്ന് ആരും വരുന്നില്ല ...ഹയ്യട ..ഹയ്യാ .. വളരെ മനസമാധാനത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് രാത്രി മറ്റൊരു കോള്‍ . അമ്മയാണ് ...
കോള്‍ എടുത്തു ..

നേരത്തെ കേട്ട ഒരു ശബ്ദമോന്നുമല്ല അപ്പോള്‍ ..
"ഹലോ (ലോ പിച്ച് )" "ഹലോ (ഹൈ ഹൈ പിച്ച് )... ഞാന്‍ മറ്റന്നാള്‍ രാവിലെ അവിടെ എത്തും " ..
ഫൊണ്‍ കട്ട് !!! ...ദൈവമേ ഈ ഒരു മണിക്കൂറില്‍ എന്ത് സംഭവിച്ചു.. ഞാന്‍ കുറച്ചു കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വിളിച്ചു .. അങ്ങനെ വളരെ സാവകാശം കാര്യങ്ങളൊക്കെ ചോദിച്ചപ്പോഴാണ് ആ ഒരു മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങോട്ട് മനസ്സിലായത്. അതൊരു ഫോണ്‍ കോള്‍ ആയിരുന്നു ..അതിന്റെ ഒരു ചുരുക്ക രൂപം !!!

"ഹല്ലോ "
"ഹല്ലോ "
"ആരാണ് സംസാരിക്കുന്നത് "
"------സാറല്ലേ ?ഞാന്‍ ഒരു നോട്ടീസ് കിട്ടിയിട്ട് വിളിച്ചതാണ് ".
"ശെരി .."
"അല്ല ..അവിടെ സമരമൊക്കെ നടക്കുന്നെന്ന് കേള്‍ക്കുന്നു "
"അതെ..ചെറിയൊരു പ്രശ്നം..നിങ്ങളുടെ നാടെവിടെയാണ് ?"
"ഞാന്‍ കണ്ണൂരില്‍ നിന്നാണ് ..ഞാന്‍ ഇത്രേം ദൂരം വരേണ്ട ആവശ്യം ഉണ്ടോ?"
"ഹേയ്..ഇല്ലില്ല ...ചെറിയ ഒരു പ്രശ്നമല്ലേ ഉള്ളൂ.. .ബുദ്ധിമുട്ടാണെങ്കില്‍ വരണമെന്നില്ല..ഞങ്ങള്‍ എല്ലാവര്ക്കും നോട്ടീസ് അയച്ചുവെന്നെ ഉള്ളൂ...ആട്ടെ നിങ്ങള്‍ ആരുടെ രക്ഷിതാവാണ് ?"
"ഞാന്‍ ..... ന്റെ രക്ഷിതാവാണ് "
(അപ്പുറത്ത് നിന്ന് ഒരു മിനിറ്റ് നിശബ്ദദ)
"അല്ല ...അല്ലല്ല ...ശെരിക്കും നിങ്ങള്‍ വരണം...വന്നെ പറ്റൂ.. "
"അല്ല..നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് ബുദ്ധിമുട്ടാണെങ്കില്‍ വരണ്ട എന്ന് "
"അയ്യോ..ഞാനോ ..ഞാന്‍ അങ്ങനെ പറഞ്ഞോ...പറഞ്ഞപ്പോ തെറ്റിപ്പോയതായിരിക്കും..വരണം വന്നെ പറ്റൂ..ഇവിടെ ആകെ പ്രശ്നങ്ങളാണ്...പി ടി എ മീറ്റിംഗില് എല്ലാവരും പങ്കെടുക്കണം ..പങ്കെടുത്തെ പറ്റൂ ... ".

അങ്ങനെ ആ പുള്ളിക്കാരന്‍ എങ്ങനെ കണ്ണൂരില്‍ നിന്നും കോളേജിലേക്ക് വരാം എന്നതിനെപ്പറ്റി ഒരു ക്ലാസ്സുമെടുത്തിട്ടെ ഫോണ്‍ വച്ചുള്ളൂ ..ഏതു ബസില്‍ കയറണം.. എവിടെ ഇറങ്ങണം..ബസിന്റെ നമ്പര്‍ എല്ലാം പുള്ളിക്കാരന്‍ ആ സ്റ്റഡി ക്ലാസ്സില് കവര്‍ ചെയ്തു ..
പിന്നെ എന്റെ അമ്മയുടെ സൌണ്ടിന്റെ പിച്ച് ഇത്രേം കൂടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ...

അങ്ങനെ ആ സുദിനം വന്നെത്തി . പി ടി എ മീറ്റിങ്ങ് !!

Wednesday, February 18, 2009

ഒരു മൂന്നാര്‍ ** സമരഗാഥ-1

ഒരു നട്ടുച്ച നേരം .ഉച്ച വരെ ക്ലാസ് റൂമില്‍ നല്ല ഒന്നാന്തരമായി ഉറങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നു ഞങ്ങള്‍ .ഇനി ഉച്ചക്ക് ശേഷം ലാബ് ആണ് .അതും കമ്പ്യൂട്ടര്‍ ലാബ്.ലാബില്‍ കയറിയിട്ട് വലിയ കാര്യമൊന്നുമില്ല .അഞ്ചും നാലും എത്രയെന്നു ചോദിച്ചാല്‍ , ചെസ്സ് വേള്‍ഡ് കപ്പിന്റെ അവസാന റൌണ്ടില്‍ കാസ്പറോവ് വച്ച ചെക്ക് എങ്ങനെ മാറ്റുമേന്നാലോചിക്കുന്ന ആനന്ദിന്റെ ഒരു സ്റ്റൈലില്‍ ഇരുന്നു ആലോചിക്കേണ്ടി വരുന്ന എന്നോട് നല്ല ഒന്നാന്തരം കണക്കുകള്‍ പ്രോഗ്രാം ആയി ചെയ്യണമെന്നു പറഞ്ഞാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയെ !!

ഇങ്ങനെയുള്ള നട്ടുച്ചകളില്‍ അങ്ങനെ വേറെ പണിഒന്നുമില്ലാത്തതിനാല്‍ എല്ലാവരും കൂടിയിരുന്നു അന്നത്തെ ലോക കാര്യങ്ങളെപ്പറ്റി അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .ലോകകാര്യങ്ങലെന്നു പറഞ്ഞാല്‍ കോളനി ഷാപ്പിലെ തലേന്നത്തെ പനങ്കള്ളും മീന്‍കറിയും നമ്മുടെ ആനച്ചാല്‍ ഷാപ്പില്‍ നിന്നും രണ്ടു ദിവസം മുന്‍പ്‌ കഴിച്ച പനങ്കള്ളും മീന്‍കറിയും തമ്മിലുള്ള താരതമ്മ്യ പഠനം , മാണിക്ക് രണ്ടു ദിവസം മുന്‍പ്‌ കിട്ടിയ തല്ലും ഇന്നലെ കിട്ടിയ തല്ലും തമ്മിലുള്ള താരതമ്മ്യ പഠനം എന്നിവ ആയിരുന്നു പ്രധാന ഇനങ്ങള്‍ .അങ്ങനെ വായില്‍ തോന്നുന്നതൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അങ്ങ് അടിമാലിയില്‍ നിന്നും വരുന്ന "സഖാവ് " പറഞ്ഞ ഒരു കാര്യം ഞങ്ങളെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഇടയാക്കി .

"എടാ കോളേജ് എന്നൊക്കെ പറഞ്ഞാല്‍ ആഴ്ച്ചയിലോരിക്കലെങ്കിലും ഒരു സമരം വേണം .ഇതെന്തോന്ന് !!.."
അപ്പോഴാണ് ഞങ്ങളൊക്കെ ആ ഒരു പോസ്സിബിലിറ്റിയെപ്പറ്റി ആലോചിച്ചത് . ഇതെന്തു കൊണ്ടു ഞങ്ങള്‍ ഇതേവരെ ആലോചിച്ചില്ല .ഇങ്ങനെ ബോറടിച്ചിരിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ? "ശെരിയാണ് ,പക്ഷെ കാരണമൊന്നുമില്ലാതെ ......."മുല്ലുവിന്റെ സംശയത്തിന് പുള്ളിക്കാരന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു.

"എടാ ..അറിയില്ലേ ? ഫീസിന്റെയൊക്കെ പ്രശ്നത്തില്‍ എല്ലാ കോളേജിലും സമരം നടത്തുന്നുണ്ട്..ഇവിടെയേ ഇല്ലാതുള്ളൂ . പത്രങ്ങളൊന്നും വായിക്കാറില്ലേ ?".

"എന്നാ തുടങ്ങാം "..
എന്നത്തേയും പോലെ മാണി മുന്നിട്ടിറങ്ങി .

"എടാ അങ്ങനെയൊന്നും സമരം നടത്താന്‍ പറ്റില്ല ..നമുക്കു ആലോചിക്കണം..തിങ്കളാഴ്ച മുതല്‍ തുടങ്ങാം .."

."പറ്റൂല ....നോ വേ ..തുടങ്ങുന്നേല് ഇന്നു തുടങ്ങണം ..അല്ലേല്‍ വേണ്ട "..
അതൊരു കൂട്ടായ തീരുമാനമായിരുന്നു . അങ്ങനെ അന്നത്തെ ലാബിനും ഞങ്ങള്‍ മരണമണി അടിച്ചു .

ഒരഞ്ചു മിനിട്ട് ടൈം കൊണ്ടു ഞങ്ങള്‍ ഒരു പത്തിരുപതു പേരേം കൂട്ടി സമരം വിളിക്കാന്‍ തുടങ്ങി .കേള്‍ക്കേണ്ട താമസം ഞങ്ങളുടെ ബാച്ചിലെ മറ്റുള്ളവര്‍ അതാ ഇറങ്ങി വരുന്നു . പത്തു മിനിട്ടു കൊണ്ടു ഞങ്ങളുടെ ബാച്ചിലെ മൂന്നു ക്ലാസ്സുകളിലെയും എല്ലാവരും പുറത്തിറങ്ങി. അത് ഞങ്ങളെ ഒന്നങ്ങോട്ടു പരിഭ്രമിപ്പിച്ചു . കുറച്ചു ബഹളങ്ങളൊക്കെ ഉണ്ടാക്കി അന്നത്തെ ലാബ്‌ കളയുക എന്ന ഒരു ഉദ്ദേശം മാത്രമെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ . ഹൊ. എന്തായാലും വച്ച കാല്‍ പിന്നോട്ടില്ല .പിന്നേം വിളി തുടങ്ങി . നേരെ ജൂനിയര്‍ ക്ലാസ്സുകളിലോട്ടു വിട്ടു . ഹ ഹ . അപ്പോഴേക്കും സാറന്മാര്‍ താഴെ ഓഫീസിനടുത്ത് നിന്നൊക്കെ ഇതെന്തു കഥ എന്ന് ആലോചിച്ചു നോക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. (കാരണം ..ഈ സമരം ഞങ്ങളുടെ കോളേജില്‍ ഒരു സ്ഥിരം പരിപാടിയെ അല്ലായിരുന്നു ..ബാക്കി എല്ലാ വിനോദോപാധികളും ഉണ്ടായിരുന്നെങ്കിലും......)

ജൂനിയര്‍ ക്ലാസ്സിലോന്നില്‍ എത്തിയപ്പോള്‍ അതാ നില്ക്കുന്നു വൈസ് പ്രിന്‍സിപ്പല്‍ . "എന്താണിത് ,വാട്ട് ഇസ് ദിസ് ?ഇതൊന്നും ഇവിടെ നടപ്പില്ല .".പുള്ളിക്കാരന്റെ ശബ്ദം ഉയര്‍ന്നു. അത് കേട്ടതോടെ ഞങ്ങളുടെ ശബ്ദം ദാ,പിന്നെയും ഉച്ചത്തിലായി .

"മക്കളെ, സാറന്മാര് കോളേജിലെ ഉണ്ടാവൂ ,പുറത്തിറങ്ങിയാല്‍ ഞങ്ങളെ കണ്ടെച്ചും പോകേണ്ടി വരും ",

എന്ന ഒരറ്റ ഡയലോഗില് പിള്ളേരൊക്കെ ഒന്നിളകി .ഒരു ചെകുത്താന്‍ പറയുന്നതു കേള്‍ക്കണോ അതോ കുറെ ചെകുത്താന്മാര്‍ പറയുന്നതു കേള്‍ക്കണോ എന്ന് ആലോചിച്ചു പിള്ളേര്‍ ഒരു രണ്ടു മിനിട്ട് ചുമ്മാ നില്ക്കുകയും, പിന്നെ ബുദ്ധിയുള്ളവര്‍ ഓരോരുത്തരായി മെല്ലെ ക്ലാസ്സില്‍ നിന്നു ഇറങ്ങി നടക്കുകയും ചെയ്തു .ഹൊ...അങ്ങനെ അവരും രക്ഷപ്പെട്ടു.ചിലരൊക്കെ വന്നു പറയുകേം ചെയ്തു."താങ്ക്സ്"..

ഇനിയാണ് പ്രശ്നം .അടുത്തത് സിനിയര്‍സ് ആണ് .സംഗതി സമരം ആണ്. ക്ലാസീന്ന് പുറത്തിറങ്ങാം . ചുമ്മാ കറങ്ങാം .ഗുണങ്ങളുള്ള കാര്യമാണ് .പക്ഷെ സീനിയര്സുമായി കഴിഞ്ഞ ദിവസങ്ങളില്‍ തല്ലൊക്കെ ഉണ്ടായതാണ്. അവരെങ്ങാന്‍ ഉടക്കാന്‍ തുടങ്ങിയാല്‍ സംഗതി പാളും. എന്തായാലും നനഞ്ഞു .ഇനി കുളിക്കാന്‍ പറ്റുമോന്നു നോക്കാം . മെല്ലെ സീനിയര്സിന്റെ ക്ലാസിലേക്ക് വലതു കാല്‍ എടുത്തു വച്ചു .
"എന്താടാ വേണ്ടത് ? ". സാറാണോ ..അല്ല ..പുള്ളിക്കാരന് കുഴപ്പമില്ല. ദൈവമേ സീനിയറില്‍ ഒരുത്തനാണ് .ഇതു പണി പാളും ." ഞങ്ങള്‍ക്ക് ഫൈനല്‍ ഇയര്‍ ആണ് .ക്ലാസീന്ന് ഇറങ്ങാന്‍ പറ്റില്ല .".അതെ..അതെ. ഇതു വരെ ഒരു പരീക്ഷയ്ക്കും ജയിക്കാതെ ഫൈനല്‍ ഇയര്‍ എത്തിയവനാണിത് പറയുന്നതു. ഇതു കലിപ്പ് തീര്‍ക്കല്‍ പരിപാടി തന്നെ. എന്ത് ചെയ്യും ?.ഇതു കുളമാകും .പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി പിടിച്ചു വച്ചിരുന്ന മസിലൊക്കെ വിട്ട് ആ സമരത്തിന്റെ ടോണ്‍ ഒക്കെ ഒന്നു മാറ്റി പിടിച്ചു നോക്കി . അവസാനം ചില മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും "നിങ്ങളില്ല്ലെങ്കില്‍ ഞങ്ങള്‍ക്കെന്താഘോഷം " എന്നൊക്കെയുള്ള ചില ഐറ്റം നമ്പരുകളിലൂടെയും അങ്ങനെ അവസാനം അവരെയും ഞങ്ങളങ്ങോട്ടു പുറത്തെത്തിച്ചു .

പിന്നങ്ങോട്ട് എല്ലാവരും കൂടി കൂട്ടായ സമരം വിളികളായിരുന്നു .സിനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ ..ഹൊ ...തൊണ്ട പൊട്ടുമാറു സമരം വിളിയോട് സമരം വിളി .അപ്പോഴാണ് ചില ബുദ്ധിമാന്മാര്‍ക്ക് തോന്നിയത് .

"എടാ ..സംഗതി ഏറ്റു.. എന്നാ ഇനി ഇതു അനിശ്ചിത കാലത്തെക്കാക്കിയാലോ!!!!!"
(ഹെന്റമ്മോ !!!)

(തുടരും ....)
**-പഠിച്ചത് മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍

Thursday, February 5, 2009

പോസ്റ്റ്മാന്റെ കഥകള്‍ -3

അന്ന് ക്ലാസില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ
ഉണ്ടായിരുന്നു ഞങ്ങളുടെ വക. പോസ്റ്റിനെ ആദ്യ അവറില്‍ കാണാന്‍
കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അന്ന് സാര്‍ ക്ലാസ്സ്
എടുത്തില്ല .എല്ലാവരും കുളിച്ചു കുട്ടപ്പനായി ക്ലാസ്സില്‍ വന്ന
പോസ്റ്റിനെ കാണാനുള്ള തിരക്കിലായിരുന്നു. ആ തിക്കിലും തിരക്കിലും
പെട്ട് കുറച്ചു പേരുടെ കൈയ്ക്കോ കാലിനോ പരിക്ക് പറ്റിയെന്നൊക്കെ
ആണ് അന്ന് പിന്നാമ്പുറ കഥയില്‍ പറഞ്ഞു കേട്ടത്.ഇനി ഇതു പോലെ
മറ്റൊരവസരം ഉണ്ടായില്ലെന്കിലോ?? !!!!!!!!.

അന്ന് വൈകുന്നേരം എന്താണെന്നറിയില്ല .എല്ലാവരും നേരത്തെ തന്നെ
വീട്ടിലെത്തി. അന്നത്തെ കാര്യങ്ങളെ പറ്റി എന്തൊക്കെയോ സംസാരിച്ചു
കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മധുരമനോഹരമായ ഒരു ശബ്ദം.
"ഇനിയാര്‍ക്കുമാരോടും ഇത്ര മേല്‍........."....അതെ അത് നമ്മുടെ
സിസ്റ്റെതില്‍ നിന്നാണ്!!!!!!.... ദൈവമേ !! എല്ലാവരും അങ്ങോട്ട്
കുതിച്ചു ...അവിടെ നമ്മുടെ പോസ്റ്റ് ആ പാട്ടില്‍ ലയിച്ചു അങ്ങനെ
ഇരിക്കുന്നു... ഈസ്റ്റ് കോസ്റ്റിന്റെ കമ്പ്ലീറ്റ്‌ പാട്ടുകളും ക്യൂ
വില്‍!!! ഹൊ ..ഈ കാഴ്ച പലര്ക്കും താങ്ങാവുന്നതിനപ്പുരമായിരുന്നു.
ആരും പരസ്പരം സംസാരിച്ചില്ല!!!! സംസാരിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല
എന്നതായിരുന്നു സത്യം.ആ രാത്രി അങ്ങനെ പോയി.ആ വീട്ടില്‍ അന്ന്
ആദ്യമായി മൂകത തളം കെട്ടി നിന്നു. (അവസാനമായും )...നമ്മുടെ
പോസ്റ്റ്!!!!!!!!!!

പിറ്റേന്നും രാവിലെ ഫെയര്‍ ആന്‍ഡ് ലോവലിയുടെ ഗന്ധമാണ് എന്നെ
എഴുന്നെല്‍പ്പിച്ചത്.. സെയിം കാഴ്ച .....ഡിം..ഡിം ..".ഇതിലെന്തോ
രഹസ്യമുണ്ട്....എടാ രാവിലെ നമുക്കും ഇവനെ ഫോളോ ചെയ്യാം".
വ്യാരി ആണത് പറഞ്ഞതു.അങ്ങനെ ഞങ്ങള്‍ നാലു പേര്‍ ഈ
സംഭവികാസങ്ങളുടെ ചുരുളഴിക്കുന്നതിനായി അവന്റെ പുറകെ വച്ചു പിടിച്ചു.
അവിടെ കുറച്ചു നേരത്തെ തെരച്ചിലിന് ശേഷം ഞങ്ങള്‍ അവനെ കണ്ടെത്തി.
ഒന്നാം സെമസ്റ്റര്‍ പിള്ളേരുടെ ക്ലാസ്സിന്റെ മുന്‍പില്‍ ഒരു പെണ്‍ കിളിയുമായി
സംസാരിച്ചു കൊണ്ടു നില്ക്കുന്നു!!!!!!!!.മുഖത്ത് ശ്രിന്ഗാര ഭാവത്തിന്റെ
സുനാമി അലയടിക്കുന്നു രണ്ടു പേരുടേയും മുഖങ്ങളില്‍. ഞങ്ങളെ കണ്ടതോട്‌
കൂടി അവന്‍റെ മുഖം സുനാമി തിരിച്ചിറങ്ങിയ കടല്‍ത്തീരം പോലെ ആയി.
ഞങ്ങളതൊന്നും ശ്രേധിച്ചില്ല ....മിണ്ടാതുരിയാടാതെ ഞങ്ങള്‍ തിരിച്ചു നടന്നു...
വൈകുന്നേരം ഏത് ടൈപ്പ് ചക്രവ്യൂഹം അവന് നേരെ പ്രയോഗിക്കണം എന്നുള്ള
ആലോചനയുമായി!!!!!!!!!!!!!!!

Tuesday, February 3, 2009

പോസ്റ്റ്മാന്റെ കഥകള്‍ -2

രാവിലെ എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടാണ്‌ ഞാന്‍ അന്ന് രാവിലെ
ഉറക്കമുണര്‍ന്നത്‌. മുന്നില്‍ കണ്ട കാഴ്ച എന്റെ സപ്ത നാഡീ ഞരമ്പുകളെയും
സ്ടക് ആക്കി കളഞ്ഞു .കുറച്ചു നേരത്തേക്ക് ഒന്നും സംസാരിക്കാനെ
പറ്റിയില്ല . പിന്നെ എന്‍റെ സംശയം ഞാനീ കാണുന്നത് സ്വപ്നമാണോ
എന്നതായിരുന്നു . ഞാന്നൊന്ന് എന്നെത്തന്നെ നുള്ളി നോക്കി..അല്ല
സ്വപ്നമല്ല. ഇന്നെന്തെന്കിലും സംഭവിക്കും. ഞാന്‍
നിലവിളിച്ചു.മറ്റുള്ളവരെല്ലാം എഴുന്നേറ്റു. കണ്ടവര്‍ കണ്ടവര്‍ ഷോക്ക്
അടിച്ച പോലെ സ്ടക്ക് ആകാന്‍ തുടങ്ങി. ഇനി ഞങ്ങളെയൊക്കെ ഇത്രേം
അമ്പരപ്പിച്ച ആ സംഭവത്തിലേക്ക് കടക്കാം. ഞങ്ങള്‍ക്ക് ജീവിതത്തിലൊരിക്കലും
കാണാന്‍ കഴിയില്ലെന്ന് വിചാരിച്ച ചില കാഴ്ചകളായിരുന്നു അത്. നമ്മുടെ
പോസ്റ്റ് കുളിച്ചു സുന്ദരക്കുട്ടപ്പനായി നില്ക്കുന്നു . അതും രാവിലെ
ആറെ മുപ്പതിന് . ....ആ കാഴ്ച കണ്ടു സ്തബ്ധനായ നമ്മുടെ ഒരു സഹമുറിയന്‍
ചോദിച്ചത് ഇതാണ്. "എടാ എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കു
ഹോസ്പിറ്റലില്‍ പോകാം .."...ഇപ്പൊ മനസ്സിലായല്ലോ ഞങ്ങളുടെ അന്നത്തെ
അവസ്ഥ."പോടാ..." എന്ന ഒറ്റവാക്ക് കൊണ്ടു അവന്‍ അതിന് മറുപടി
പറഞ്ഞെങ്കിലും ഞങ്ങളൊക്കെ സംശയത്തിന്റെ മുള്‍മുനയില്‍ കിടന്നു
ചാന്ജാടുകയായിരുന്നു.

           പെട്ടെന്നാണ്‌ ഒരു കാര്യം ഞങ്ങളൊക്കെ ശ്രേധിച്ചത്.ഒരു പ്രത്യേക തരം
സുഗന്ധം അവിടെയൊക്കെ തങ്ങി നില്ക്കുന്നു. ലവനാണെങ്കില്‍ ആകെ പരുങ്ങി
നില്‍ക്കുകയാണ്‌ . "എന്താടാ നിന്റെ കൈയില്‍ ?"....പുറകില്‍ നിന്നൊരു
ചോദ്യം വന്നു. അപ്പോഴാണ്‌ ഞങ്ങളൊക്കെ ശ്രേധിക്കുന്നത്. അതെ.അവന്റെ
കൈയില്‍ എന്തോ ഉണ്ട്.. അവനാണെങ്കില്‍ അത് മറച്ചു പിടിക്കാനുള്ള
ശ്രമത്തിലുമാണ് . ആരൊക്കെയോ അവന്റെ കൈയില്‍ നിന്നും ആ സാധനം
ബലമായി പിടിച്ചു വാങ്ങി. ദൈവമേ!!!!!!!!! എല്ലാവരുടെയും ചുണ്ടില്‍ നിന്നു
അങ്ങനെയൊരു ശബ്ദം വന്നതും ഒരുമിച്ചായിരുന്നു." ഫെയര്‍ ആന്‍ഡ്
ലവലി!!!!!!!!!".ഞങ്ങള്‍ വീണ്ടും നാഡീ ഞരമ്പുകള്‍ ഒക്കെ തകര്‍ന്നു
കിടപ്പായി.....അപ്പോള്‍ കണ്ട അവന്റെ മുഖത്തില്‍ നിന്നു എല്ലാവര്‍ക്കും ഒരു
കാര്യം മനസ്സിലായി. എന്തോ പ്രശ്നമുണ്ട്. കൂട്ടത്തിലൊരാള്‍ എന്നെ അടുത്ത
മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി വളരെ സീരിയസ് ആയി പറഞ്ഞ
കാര്യമിതാണ്‌. "എടാ.. പ്രശ്നമാണെന്ന് തോന്നുന്നു. ..നമുക്കിവനെ
ഡോക്ടറുടെ അടുത്ത് കൊണ്ടു പോയാലോ!!!!!. "ചുമ്മാ മിണ്ടാതിരിയെടാ " എന്ന്
ഞാന്‍ പറഞ്ഞെങ്കിലും ഞാനും ഏകദേശം അതെ
അഭിപ്രായക്കാരനായിരുന്നു. ...ശെരി.. ഇന്നൊരു ദിവസം നോക്കാം ...
ചിലപ്പോള്‍ വേറെ എവിടെയെങ്കിലും പോകാനായിരിക്കും. ഞങ്ങള്‍ സമാധാനിച്ചു.
പക്ഷെ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ടു അവന്‍ പോയത്
കോളേജിലെക്കായിരുന്നു .....അതിന്റെ ഗുട്ടന്‍സ് അടുത്ത പ്രാവശ്യം പറയാം കേട്ടോ!!!!!

Sunday, February 1, 2009

പോസ്റ്റ്മാന്റെ കഥകള്‍ -1

ഈ ചെറിയ ,വലിയ മനുഷ്യനെപ്പറ്റി പറയുമ്പോള്‍
തീര്‍ച്ചയായും ആദ്യം തുടങ്ങേണ്ടത് ഒരു ബൈക്കില്‍ നിന്നാണ് .താഴെ നിന്നു
സ്റ്റാര്‍ട്ട് ചെയ്‌താല്‍ ഒരു കിലോമീടരിനടുത്തു ഉയരത്തിലുള്ള കോളേജിലെ
റോസാപുഷ്പങ്ങള്‍ പോലും നിന്നു വിയര്‍ക്കുമായിരുന്നു .മറ്റൊന്നും
കൊണ്ടായിരുന്നില്ല .അതിന്റെ കര്‍ണകടോരമായ ശബ്ദം തന്നെ കാരണം .
പക്ഷെ എന്ത് പറഞ്ഞാലും നീ എന്റേതല്ല വാവേ ...... എന്ന് പാടിയത് പോലെ
ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു ആ വണ്ടിയോട്
ആദ്യകാലത്ത് .കാരണം ,എവിടെ എന്ത് ആവശ്യമുണ്ടെങ്കിലും ,പെട്രോള്‍
ഇല്ലെങ്കില്‍ പോലും എത്തിച്ചേരുന്ന ഒരു ടൈപ്പ് സാധനം ആയതു കൊണ്ടു തന്നെ.
അത് മാത്രമെ ഉണ്ടായിരുന്നുള്ളൂ താനും .പലരേം വെള്ളമടിച്ചു പൂസായി ,ആകെ
അലംബായാല്‍ ബാറില്‍ നിന്നും എടുത്തു കൊണ്ടു പോകാനും.. ആ പൂസാവല്‍
ഓവര്‍ ആയാല്‍ എടുത്തു ഹോസ്പിറ്റലില്‍ കൊണ്ടു പോകാനും ഞങ്ങള്‍ക്കെല്ലാം
കൂടി ആകെ ആ ഒരു വണ്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂ . അത് പോലെ സാറന്മാര്‍
വരുന്നുണ്ടെന്ന് ദൂരെ നിന്നു കണ്ടാല്‍ റൈസ് ചെയ്തു അവരുടെ ബി പി
കൂട്ടാനും ഞങ്ങളുടെ ആശ്രയം ആയിരുന്നു ഈ ശകടം .അതിനങ്ങനെ പ്രത്യേക
ഡ്രൈവര്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എന്തായാലും അതില്‍ പെട്രോള്‍
തീര്‍ന്നാലോ , അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങള്‍ പറ്റി തള്ളേണ്ടി ( അതൊരു
സ്ഥിരം പരിപാടി ആയിരുന്നു ) വന്നാലോ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം
ഞങ്ങള്‍ ധൈര്യ സമേതം ഞങ്ങളുടെ പോസ്റ്റിന്റെ തലയില്‍ കെട്ടി വച്ചിരുന്നു .
അവിടെയാണ് ഈ മനുഷ്യന്റെ വിശാലമനസ്കത .പക്ഷെ എല്ലാവരും
അറിയേണ്ടുന്ന മറ്റൊരു കാര്യമുണ്ട് ..ഇത്രയും ഇഷ്ടമുള്ള ഈ വണ്ടിക്കു
എന്തെങ്കിലും പ്രശ്നമുള്ളപ്പോള്‍ മാത്രം എന്തിന് അതിന്റെ ഓണര്‍ക്ക് മാത്രമായി
ഉത്തരവാദിത്തം കൊടുക്കുന്നു എന്ന്. അവിടെ....അവിടെയാണ് ഈ മനുഷ്യന്റെ
കഴിവുകളുടെ മാസ്മരിക ലോകത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്

          പോസ്റ്റുമാന്‍ ഇതുവരെ ഒന്നും സ്വന്തമായി വാങ്ങുന്നത്,
ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല..ഞാനെന്നല്ല ആരും. എല്ലാം പോസ്റ്റ്.
എന്താണീ പോസ്റ്റ് ? അതാണ്‌ പറഞ്ഞു വരുന്നത്. ഇപ്പോള്‍ ഉദാഹരണത്തിന്
വണ്ടിയുടെ പെട്രോള്‍ തീര്‍ന്നു പോയെന്ന് വിചാരിക്കുക..വണ്ടി ആ മഹാന്റെ
കൈയിലുമാണ്. രാവിലെ പെട്രോള്‍ തീര്‍ന്നെങ്കില്‍ വൈകുന്നേരത്തോടെ ഒരു
രണ്ടു ലിറ്റര്‍ പെട്രോള്‍ എങ്കിലും അതില്‍ നിറഞ്ഞിട്ടുണ്ടാവും. അഞ്ചു
പൈസ കൈയില്‍ നിന്നു ഇറക്കാതെ .സംഗതി വളരെ സിമ്പിള്‍ ആണ്.
പുള്ളിക്കാരന്‍ വണ്ടി സൈഡ് ആക്കി റോഡരികില്‍ അങ്ങനെ നില്ക്കും. അവിടെ
നമ്മള്‍ ശ്രേധിക്കേണ്ടത് ആ മനുഷ്യന്റെ മുഖഭാവമാണ് ... നിഷ്കളങ്കതയുടെ
പനിനീര്‍പ്പൂക്കള്‍ ഒരു ചെറിയ കടല്‍ തീര്‍ത്തിട്ടുണ്ടാവും അവിടെ. ഏത്
കഠിനഹൃദയനും അലിഞ്ഞു പോകും ആ നില്‍പ്പ് കണ്ടാല്‍... പുള്ളിക്കാരന്‍
ചുമ്മാ എതിരവശത്ത് നിന്നും വരുന്ന ആളോട് ഒരു ചിരിയങ്ങോട്ട്‌
പാസ്സാക്കും . അതില്‍ വീണാല്‍(വീഴും ) തീര്‍ന്നു....അവസാനം ആ പാവത്തിന്റെ
കൈയില്‍ നിന്നും പെട്രോള്‍ അടിക്കാനുള്ള കാശും പിന്നെ ഉച്ചഭക്ഷണത്തിനുള്ള
സെറ്റ് അപും എല്ലാം ഒപ്പിച്ചിരിക്കും .പറ്റിയാല്‍ ചായയും കൂടി
കഴിഞ്ഞിട്ടേ ലവന്‍ വിട്ടു പോരൂ ....ഇതു ഈ മനുഷ്യന്റെ ഒരു വശം മാത്രം.
രാവിലെ പലപ്പോഴും കാണാന്‍ കിട്ടുന്ന ഒരു വ്യക്തി ആയിരുന്നില്ല
ഇദ്ദ്യേഹം .കാരണം വേറൊന്നും കൊണ്ടല്ല . രാവിലെ എഴുന്നെറ്റാലല്ലേ രാവിലെ
കാണാന്‍ പറ്റൂ... രാവിലെ എഴുന്നെല്‍ക്കുന്നതിലെ ഈ വീക്നെസ് കൊണ്ടു തന്നെ
രാവിലെ അറ്റന്റന്‍സ് എടുക്കുമ്പോള്‍ ഒരു സാറന്മാരും ആ പേരു അങ്ങനെ ആദ്യ
അവറുകളില്‍ വിളിക്കുന്നത് കേള്‍ക്കാറില്ല. വെറുതെ എന്തിന് ഒരു വാക്കു
വേസ്റ്റ് ആക്കുന്നു. അദ്ദ്യേഹം എഴുന്നെറ്റാലുള്ള ദിനചര്യ ആണ് ഞാന്‍ ഇനി
പറയുന്നതു. വെരി സിമ്പിള്‍ ........ വണ്ടി സ്റ്റാര്‍ട്ട്
ആക്കുക ..എങ്ങോട്ടെങ്കിലും പോകുക ....വളരെ ചിലപ്പോള്‍ അത്
കോളേജിലേക്കും ആകാറുണ്ട് .

         സാധാരണ വെറും അല്ഗുലത്ത് പിള്ളേരുടെ പല്ലു
തേപ്പു ,കുളി .ഇതൊന്നും അദ്യെഹത്തിനു വലിയ കേട്ട് കേള്‍വി ഇല്ലാത്ത
വാക്കുകളായിരുന്നു . ഹൊ ..എന്നതിനാടാ വെറുതെ വെള്ളം വേസ്റ്റ്
ചെയ്യാന്‍ ....ഇത്രയുമാണ് ചുമ്മാ എപ്പോഴെങ്കിലും ആരെങ്കിലുമൊന്നു
ചോദിച്ചു പോയാലുള്ള ഉത്തരം. പക്ഷെ ഇതൊക്കെ കൊണ്ടു ഒരു പാട്
ഗുണങ്ങള്‍ ഉണ്ടായി .പലരും.....പലരുമല്ല ഒരു പാടു പേര്‍ അദ്യെഹത്തിന്റെ
കാല്പാടുകള്‍ പിന്തുടരാന്‍ സന്നദ്ധരായി തുടങ്ങി.. പിന്നെ പിന്നെ
"പോസ്റ്റിനു പഠിക്കുക " എന്ന പ്രയോഗങ്ങള്‍ വരെയുണ്ടായി .പോസ്റ്റിനു
പഠിച്ചവര്‍ പിന്നീട് അതില്‍ മാസ്റ്റര്‍ ഡിഗ്രി വരെ എടുത്തു എന്നത് വേറെ
കാര്യം .പിന്നെയുമുണ്ട് കാര്യങ്ങള്‍ . അതിലൊരു വിനോദമായിരുന്നു
ഹോട്ടെലുകള്‍ പൂട്ടിക്കുക എന്നത് . അതെങ്ങനെ എന്നായിരിക്കും ഇപ്പോള്‍
നിങ്ങള്‍ ആലോചിക്കുന്നത് .പിന്നേം വെരി സിമ്പിള്‍ ....പുള്ളിക്കാരന്‍
ആദ്യം ചെന്നു ഒരു പറ്റു ചോദിക്കും. നേരത്തെ പറഞ്ഞതു പോലെ ആ നിഷ്കളങ്ക
മുഖം കണ്ടാല്‍ ആരും അപ്പോള്‍ തന്നെ പറ്റുകൊടുത്തു പോകും.അങ്ങനെ
വിഴാതാവരെയും വീഴ്ത്താനുള്ള വിദ്യകള്‍ അവന്റെ ആവനാഴിയിലുണ്ട് ..
അതൊക്കെ വഴിയേ പറയാം. സാധിച്ചാല്‍ അദ്ദ്യേഹം തന്നെ ഒരു നോട്ട് ബുക്കും
വാങ്ങിച്ചു കൊടുക്കും. പിന്നെ അവിടെ വഴിയേ പോകുന്നവനടക്കം ഈ മനുഷ്യന്‍
പറ്റുന്ടാക്കി കൊടുക്കും. അവസാനം ഒരു ചെറിയ ഹോട്ടലിലെ പറ്റുബുകില്‍
കോളേജിലെ മുഴുവന്‍ പേരുടേയും , പിന്നെ നാട്ടുകാരായ ചിലരുടെയും
പെരുകളങ്ങനെ ചിരിച്ചു കൊണ്ടിരിക്കും.. പിന്നെ ആ പേരുകാര്‍ അങ്ങനെ കഴിച്ചു
കൊണ്ടിരിക്കും.. അവസാനം ആ ഹോട്ടലുടമ പറ്റൊന്നും തിരിച്ചു കിട്ടാതെ
വട്ടായി ചിരിച്ചു കൊണ്ടു നില്‍ക്കുന്നിടം വരെ കാര്യങ്ങലെത്തും. ഇതൊക്കെ
വെരി വെരി സിമ്പിള്‍...പെട്ടെന്നാണ്‌ അത് സംഭവിച്ചത്... ...ഠിം ഠിം
ഠിം. പറയാം ...........

Friday, January 30, 2009

സ്വാമിയുടെ വിശേഷങ്ങള്‍-2

പിന്നങ്ങോട്ട് സ്വാമിയുടെ അരുളപ്പാടുകളുടെ ഘോഷയാത്ര ആയിരുന്നു.
ആര്‍ക്കും ആരോടും എന്ത് കണക്കും തീര്‍ക്കാന്‍ സ്വാമിയെ കാണേണ്ട ഒരു
കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് പേപ്പറുകള്‍ ഒഴിവാക്കി
കിട്ടാനും അത്യാവശ്യം ചിലപ്പോള്‍ ആരുടെയെന്കിലും കൈ കാലുകള്‍ ഒടിയാനും
ഞങ്ങളുടെ ഒടിയന്‍ ഞങ്ങള്ക്ക് സഹായമായി തീര്ന്നു.

ഇനിയും നിങ്ങള്‍ ഞങ്ങളുടെ സ്വാമിയെ വിശ്വസിക്കുന്നില്ലാ
എങ്കില്‍ ഞാന്‍ ഒരു കഥ കൂടി പറയാം .ഒരു പരീക്ഷാ കാലം . രാത്രി ഏത്
പടമിട്ടാലും പതിനൊന്നു മണി കഴിയുമ്പോഴേക്കും ഉറക്കം വരുന്നവന്‍ പുലരും
വരെ പടവും കണ്ടിരിക്കുന്ന , ഒരക്കലും കമ്പ്യൂട്ടര്‍ ഗെയിം കളിക്കാത്തവന്‍
പുലരും വരെ ഗയിമും കളിച്ചു കൊണ്ടിരിക്കുന്ന, പുലര്‍ച്ചെ നാലു
മണിക്കെഴുന്നേറ്റു ശീട്ട് നിരത്തിയിരുന്ന ,അതേ
പരീക്ഷാക്കാലം.അങ്ങനെയിരിക്കുന്ന ഒരു വൈകുന്നേരമാണ് "ഈ പ്രാവശ്യം
ഇതെഴുതി എടുത്തിട്ടേ ഉള്ളൂ" എന്ന മുദ്രാവാക്യവുമായി നമ്മുടെ
ഇടുക്കിക്കാരന്‍ സീനിയര്‍ റൂമില്‍ കയറി വന്നത് . ഞങ്ങള്‍ റൂമില്‍
ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍(പുറത്തു ചറ പറ ,മഴ
പെയ്യുന്നത് കാരണം ഞങ്ങള്ക്ക് ഗ്രൗണ്ടില്‍ പോകാന്‍ കഴിഞ്ഞില്ല.. )."എടാ
കളിയൊക്കെ നിര്‍ത്ത്‌ ഇങ്ങനെ ക്രിക്കെടും കളിചിരിന്നത് കൊണ്ടാണ് എനിക്കീ
പ്രാവശ്യവും മല കയറി ഇതെഴുതാന്‍ വരേണ്ടി വന്നത്. ". പതിവില്ലതെയുള്ള ഈ
ഉപദേശം കെട്ട് ഞങ്ങള്‍ ഞെട്ടി. അങ്ങോര്‍ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ച
മട്ടാണ് .ഞങ്ങള്‍ അപ്പോള്‍ തന്നെ ക്രിക്കറ്റ് കളി നിര്ത്തി സിനിമ
കാണാനിരുന്നു !!!!!!!!!!. "ഹും ..നീയൊന്നും നന്നാവില്ലെടാ. "..."ശെരി
സാര്‍ "..അപ്പൊ തന്നെ വന്നു ഉത്തരവും . ഓടിക്കൊണ്ടിരിക്കുന്ന പടം ഏതെന്ന്
പോലും നോക്കാതെ നേരെ പുസ്തകവുമെടുത്ത്‌ വായന തുടങ്ങിയ സീനിയറെ
കണ്ടു ഞങ്ങള്‍ സെന്റി ആയി .അപ്പോഴാണ്‌ ആരുടോക്കെയോ അപ്പനപ്പൂപ്പന്മാരെയും
വിളിച്ചു കൊണ്ടു നമ്മുടെ സ്വാമി റൂമിലേക്ക്‌ കയറി വന്നത്." ഹല്ലാ
ഇതാര്..ഹൊ ശീട്ട് കളിക്കാന്‍ ഒരാളും കൂടിയായി!!!! വാ തുടങ്ങാം. " ."പോടാ
പോയിരുന്നു നാലക്ഷരം പഠിക്ക്!!ഞാനില്ല നിന്റെ ഒന്നും കൂടെ ശീട്ട്
കളിക്കാന്‍. എനിക്ക് ഈ പ്രാവശ്യം പാസ് ആവണം !!!! "...സീനയാരുടെ ഈ
കടുത്ത വാക്കുകള്‍ കേട്ട സ്വാമിജിയുടെ കണ്ട്രോള് തെറ്റി ..കോപാക്രാന്തനായി
സ്വാമി ഇപ്രകാരം മൊഴിഞ്ഞു ..."ഹും ..നാളെ പരീക്ഷ
എഴുതിയാലല്ലേ.......!!!!!!!!!(ഇവിടെ മ്യൂസിക് കൊടുക്കാം.....)"."പോടാ..
നീ അല്ലെ അത് തീരുമാനിക്കുന്നത്..."..പിന്നെ അധ്യേഹം ഒരു പ്രസംഗം തന്നെ
നടത്തി... ഒന്നു പറഞ്ഞാല്‍ അത് നടത്തുന്നവനാണ് താനെന്നും ആര്‍ക്കും
എന്റെ ജയിക്കാനുള്ള തീരുമാനത്തെ തടയാനാവില്ലെന്നും ആയിരുന്നു അതിന്റെ
ഉള്ളടക്കം. ഞങ്ങളൊക്കെ സിനിമയിലെ ഏതോ കോമഡി കേട്ടു ചിരിക്കുകയായിരുന്നു
അപ്പോള്‍!!!!രാത്രി പഠിചോക്കെ കഴിഞ്ഞ നമ്മുടെ കഥാപാത്രം
പുള്ളിക്കാരന്റെ മറ്റു ചില സുഹൃത്തുക്കളുടെ ഫോണ്‍ വിളിയെ തുടര്‍ന്ന്
അവരുടെ വീട്ടിലാണ് ഉറങ്ങാന്‍ പോയത്.

അടുത്ത സീന്‍ : പരീക്ഷാ ഹാള്‍ .. ബിറ്റുകള്‍ കൈയില്‍
ഉണ്ടായിരുന്നവര്‍ അത് ഒളിച്ചു വയ്ക്കുന്നതിന്റെയും ,മുന്നിലുള്ള വന്റെ കോപി അടിക്കാന്‍
(അങ്ങനെ പറയാന്‍ പറ്റില്ല. അതൊരു മ്യൂച്ചല്‍ അഡ്ജസ്റ്റ്മെന്റ് ആയിരുന്നു )
പൊസിഷന്‍ ശെരി ആക്കുന്നതിന്റെയും, വളരെ ചുരുക്കം പേര്‍ പഠിച്ചതൊന്നും
മറക്കാതിരിക്കാന്‍ ദൈവത്തിന്റെ സഹായം അഭ്യര്തിക്കുന്നതിന്റെയും
ശബ്ദങ്ങള്‍ കൊണ്ടു നിറഞ്ഞ ക്ലാസ് റൂം .!!!! പെട്ടെന്നാണ് ആരോ നമ്മുടെ
സീനിയര്‍ താരത്തെ ഓര്‍ത്തത്‌ . ഇതെവിടെപോയി? പരീക്ഷ തുടങ്ങാന്‍
സമയമായല്ലോ!!!! ആരോ മൊബൈലില്‍ വിരലമര്‍ത്തി. അങ്ങകലെ ഒരു മൂങ്ങ
ചുമ്മാ ബഹളം ഉണ്ടാക്കുന്നുണ്ടായിരുന്നു!!!!
രണ്ടു പ്രാവശ്യം വിളിച്ചു ... നോ രെസ്പോന്‍സ്...മൂന്നാമത്തെ തവണ
അദ്ദ്യേഹം ഫോണ്‍ എടുത്തു . "ഹലോ " ,"ഹലോ ""...ഇതെന്താ പരീക്ഷയ്ക്ക്
വരുന്നില്ലേ ? ...". "സമയം എത്രയായി ?"(ഇതു നമ്മുടെ സീനിയര്‍
ചോദിച്ചതാണ് ).".ഇവിടെ പരീക്ഷ തുടങ്ങാറായി ...
"കട്ട് ....കട്ട് ....ഫോണ്‍ കട്ട് ആയി. കുറച്ചു കഴിഞ്ഞു പുള്ളിക്കാരന്‍
അതാ തിരിച്ചു വിളിക്കുന്നു . "എടാ ഞാന്‍ പരീക്ഷക്ക്‌ വരുന്നില്ല ..നല്ല
തലവേദന ...പഠിച്ചതൊന്നും ഓര്‍മയില്ല .. "!!!"എന്തായാലും
വന്നെക്കൂ ...കുറെ വായിച്ചതല്ലേ !!!"...പിന്നേം ഫോണ്‍
കട്ട് ....ദൈവമേ!!! ......
അവിടെ റൂമിന്റെ ഒരു മൂലയ്ക്കു സ്വാമി മൌനത്തിലായിരുന്നു ....


വൈകുന്നേരമാണ് കാര്യങ്ങള്‍ ഒക്കെ അറിഞ്ഞത്.രാവിലെ സീനിയര്‍
പുള്ളിക്കാരന്റെ രൂമിലുള്ളവര്‍ പുറത്തു പോകുമ്പോള്‍ വിളിച്ചെങ്കിലും
കഥാപാത്രം എഴിന്നെട്ടില്ല...കുറച്ചു കഴിഞ്ഞു പുള്ളിക്കാരന്‍ പിന്നേം
ഉറങ്ങി പോയി!!!പിന്നെ എഴുന്നേല്‍ക്കുന്നത്‌ രാവിലത്തെ ഫോണ്‍
വന്നപ്പോഴാണ്.. ലേറ്റ് ആയി കിടന്നത് കാരണം രാവിലെ എഴുന്നേറ്റപ്പോള്‍
തലവേദന തോന്നുകയും ചെയ്തു... പക്ഷെ പരീക്ഷ എഴുതുന്നില്ല എന്ന്
തീരുമാനിച്ചത് എന്തിനാണെന്ന് പുള്ളിക്കാരന് പോലും നോ നിശ്ചയം!!! അപ്പോഴും
സ്വാമി മൌനത്തിലായിരുന്നു ....!!!!!!!!!!!
(കുറിപ്പ്: കാര്യങ്ങളൊക്കെ മനസ്സിലാക്കി സ്വാമിയുടെ അടുത്തു നിന്നു
ഉപദേശങ്ങളും വാങ്ങി തിരിച്ചു പോയ മേല്‍ കക്ഷിക്ക് അടുത്ത് തന്നെ ഒരു
സ്പെഷ്യല്‍ സപ്പ്ലിമെന്ടരി പരീക്ഷ കിട്ടുകയും അതില്‍ പുഷ്പം പോലെ
ജയിക്കുകയും ചെയ്തു എന്നത് അങ്ങാടിപാട്ട്!!!!!!!!!)


( സ്വാമി ഇതൊന്നും അറിയുന്നില്ല എന്ന പ്രതീക്ഷയോടെ!!!!!!!!!!!!!!!!)

Thursday, January 29, 2009

സ്വാമിയുടെ വിശേഷങ്ങള്‍-1

പുറത്ത് മഴയുടെ വെള്ളിനൂലുകള്‍ പട്ടുകുപ്പായങ്ങള്‍ തുന്നുന്ന ഒരു തണുത്ത
പ്രഭാതം . ഇങ്ങനെയുള്ള ദിവസങ്ങളില് എന്നും ചെയ്യുന്നത് പോലെ ഒരു ബ്ലാങ്കട്ടുമെടുത്തു
തലവഴി മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്നു എല്ലാവരും.
"കീയോം....കീയോം "..എന്താണിത്? എല്ലാവരും തലയുയര്‍ത്തി നോക്കി .
കുറച്ചു കോഴിക്കുഞ്ഞുങ്ങള്‍ ഞങ്ങളുടെ പൂട്ടിയിട്ട വാതിലിനടിയിലൂടെ
റൂമിലേക്ക് നുഴഞ്ഞു കയറിയിരിക്കുന്നു. ഓഹോ.. കൊള്ളാം.നല്ല കാഴ്ച തന്നെ
.ഒരു മിനിട്ട് !!.എല്ലാവരും പിന്നെയും പഴയ പടി കിടന്നുറങ്ങാന്‍ തുടങ്ങി . കുറച്ചു
കഴിഞ്ഞപ്പോള്‍ കുറച്ചു കോഴിക്കുഞ്ഞുങ്ങളുടെ "കീയോം..കീയോം നിലവിളികളും
അതിന്റെ പുറകെ ഭരണിപ്പാട്ട്കളുടെ ഭാണ്ടക്കെട്ടഴിച്ചു കൊണ്ടു നമ്മുടെ
കഥാപാത്രം കുതിക്കുന്ന കാഴ്ചയും എല്ലാവരെയും വീണ്ടും ഉണര്ത്തി.
(അദ്ദ്യേഹം ഒരു ഭരണിപ്പാട്ട് വിദഗ്ദ്ധനും കൂടിയാണ് കേട്ടോ.... അത്
പിന്നെ !!!!). ഇതെന്തു കഥ!! .. സാധാരണ ഗതിയില്‍ ഉറക്കത്തില്‍ ഒരു തേങ്ങ
കൊണ്ടു വന്നു ആ ദേഹത്തിന്റെ തലയിലെറിഞ്ഞു പൊട്ടിച്ചാല്‍ കൂടിയും
ഉണരത്തവനാണ് ഇത്തിരിപ്പോലും ഇല്ലാത്ത കോഴിക്കുഞ്ഞുങ്ങളുടെ പുറകെ
അലറിവിളിച്ചു കൊണ്ടു ഓടുന്നത്. "എടേ നിനക്കു വട്ടായോ? ".. ആരോ ചോദിച്ച
ചോദ്യത്തിനുത്തരമായി അവന്‍ ഇത്ര മാത്രം പറഞ്ഞു " കുറെ സമയമായി മഴ
പെയ്യുന്നു .ഇതാണ് കൈയിലിരിപ്പെങ്കില്‍ ഇവറ്റകളൊക്കെ ഈ മഴ വെള്ളത്തില്‍ വീണു ചത്തു പോകേയുള്ളൂ !!.ഹും ...അവന്‍ തിരിച്ചു നടന്നു "..!!!! ഇപ്പൊ പറഞ്ഞതു അതിന്റെ
ശെരിയായ വേര്‍ഷന്‍ അല്ല കേട്ടോ ...ശെരിയായ വേര്‍ഷന്‍ കേള്‍ക്കണോ ?
"കൊറച്ച് സംയായിട്ട് മയ പെയ്നീണ്ട് ..ഇന്ഗനെന്കില് ഈയൊക്കെ മയെത് ബീണ് ചത്തു പൌം "
(പുള്ളി ഒരു തലശേരിക്കാരനാണ് !!മലയാളം തന്നെ ആയിരുന്നു !!!)

എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ ചാരന്‍,വ്യാരി അപ്പുറത്തെ
മുറിയിലേക്ക് വച്ചടിച്ചു . അവിടെ നമ്മുടെ കഥാപാത്രം കോഴിക്കുഞ്ഞുങ്ങളെയും
തെറി പറഞ്ഞു കൊണ്ടു ഒരു തുണിയെടുത്ത് തലയിലോക്കെ തുടയ്ക്കുന്നു. ഹൂ....ഹഹഹ ...ഹയ്യോ!!!!!!...അലറിച്ചിരിച്ചു കൊണ്ടാണ് നമ്മുടെ വ്യാരി തിരിച്ചെത്തിയത് .....
അപ്പോഴാണ് കാര്യങ്ങളുടെ ചുരുള്‍ നിവരുന്നത്.അങ്ങോട്ട് പോയ കോഴിക്കുഞ്ഞുങ്ങളിലോന്നു അത്യാവശ്യം
പ്രഭാത കര്മങ്ങളൊക്കെ അവന്റെ തലയില് നിര്‍വഹിച്ചിരിക്കുന്നു .
ഹൂ ...ഹഹഹ ഹീയോ !!!!...അവിടെ ചിരിയുടെ ഒരു തൃശൂര്‍ പൂരം തന്നെ അരങ്ങേറി...

കുറച്ചു കഴിഞ്ഞു എല്ലാവരും അവരവര്ക്ക് കിട്ടിയ ജീന്‍സും
ഷര്ട്ടുമൊക്കെ എടുത്തിട്ട് ഉച്ചഭക്ഷണത്തിന് പോകാന്‍ തയ്യാറായി.(ഒന്നു
പറയാന്‍ വിട്ടു പോയി.. രാവിലത്തെ ഭക്ഷണം ഒഴിവാക്കാന്‍ കൂടിയാണ്
കേട്ടോ ,ആ ഉറക്കം .ഉച്ച വരെ...അത്രേം പറ്റു കാശ് കുറഞ്ഞു കിട്ടുമല്ലോ!!!!!)
.അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ സ്ത്രീ അത്ര പന്ദിയല്ലാത്ത
ഒരു മുഖഭാവത്തോടെ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നത് .
".ദൈവമേ !!!ഇന്നെന്താണാവോ? "..കാര്യം അവരപ്പോള്‍ തന്നെ പറഞ്ഞു.
അവരുടെ ഒരു കോഴിക്കുഞ്ഞിനെ കാണാനില്ല . അത് രാവിലെ ഞങ്ങളുടെ
വീട്ടിലേക്ക് കയറി വരുന്നതു അവര്‍ കണ്ടിട്ടുണ്ട് . തിരിച്ചു ചെന്നപ്പോള്‍
ഒന്നു കുറവ്. ഞങ്ങള്‍ സംശയത്തോടെ സ്വാമിയെ നോക്കി.. ഹേയ് ..ഞാനൊന്നും
ചെയ്തില്ലെന്ന മുഖഭാവത്തോടെ അവന്‍ ഞങ്ങളെയും നോക്കി. "നമുക്കു നോക്കാം
"...അവന്‍ തന്നെ ആണത് പറഞ്ഞതു. എല്ലാവരും ഓരോ വഴിക്ക് നോക്കാന്‍
തുടങ്ങി. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞു കാണും . "ഒന്നിങ്ങു
വന്നെ!!! ...." പോസ്റ്റ് ആണത് വിളിച്ചത്. ഞങ്ങളൊക്കെ അങ്ങോട്ട് ചെന്നു
നോക്കി. കണ്ട കാഴ്ച അതി ദയനീയമായിരുന്നു ..... രാവിലെ നമ്മുടെ കഥാപാത്രം
തെറി അഭിഷേകം നടത്തിയ കോഴിക്കുഞ്ഞുങ്ങളിലോന്നു ഒരു ബക്കറ്റില്‍ നിറഞ്ഞ മഴ
വെള്ളത്തില്‍ ചത്തു കിടക്കുന്നു... ഹൊ!!!!... അന്ന് മുതല്‍ എല്ലാവരും
സ്വാമിയില്‍ നിന്നു ഒരു പ്രത്യേകം അകലം പാലിക്കാന് തുടങ്ങി...അറിയാതെ...എന്തെങ്കിലും ആ
വായില് നിന്നു പുറത്ത് ചാടിയാല്‍.... ആ കോഴിക്കുഞ്ഞിന്റെ ഗതി തങ്ങള്ക്കും വരുമെല്ലോ
എന്നോര്‍ത്ത്!!!!!....


സ്വാമിയുടെ പ്രവചനങ്ങളുടെ അദ്ഭുതകരമായ വിശേഷങ്ങളുമായി അടുത്ത തവണ വീണ്ടും ...........

Thursday, January 22, 2009

ഞാന്‍ സോമനായ*** കഥ!!!

"എടാ നമുക്കു കുറച്ചു കൂടെ ദൂരെ എവിടെക്കെന്കിലും മാറി
താമസിക്കാം .അതാവുമ്പം നമുക്കു സ്വസ്ഥമായി ആരുടേയും ശല്യമില്ലാതെ
ഇരിക്കാമല്ലോ!! !!".രാത്രി വൈകി കയറി വന്നവര്‍ ആണത് പറഞ്ഞതു . ഹഹ
ഹ ...എവിടുന്നോ ..തല്ലും വാങ്ങി വന്നിരിക്കുകയാണ് ലവന്മാര്‍ ..!!
അല്ലെങ്കിലും എല്ലാവര്ക്കും ആ ടൌണ്‍ മടുതിരിക്കുക ആയിരുന്നു . വേറൊന്നും
കൊണ്ടല്ല . ഒന്നു പറഞ്ഞു രണ്ടാമത്തെതിന് കത്തിയും കുന്തവും എടുക്കുന്ന
"വിവരമില്ലാത്ത"(ഞങ്ങളുടെ ഭാഷയില്‍ )നാട്ടുകാരായിരുന്നു ഞങ്ങള്ക്ക്
തലവേദന. അല്ലെങ്കില്‍ പിന്നെ കഴിഞ്ഞ ദിവസം ചുമ്മാ ഫ്ലാറ്റ് ആയി ഓടയില്‍
കിടന്ന ചാത്തനെ വെറുതെ കയറി തല്ലേണ്ട വല്ല ആവശ്യവുമാണ്ടായിരുന്നോ?
അവര്ക്കു !!!വെള്ളമടിച്ചു വെളിവില്ലതായാല്‍ സ്വന്തം തന്തക്കും തള്ളക്കും
വരെ പറയാന്‍ ചാന്‍സ് ഉണ്ട് എന്ന് ഈ ലോകത്തില്‍ എല്ലാവര്ക്കും അറിയുന്ന
കാര്യമാണ്. എന്നിട്ടും അവന്‍ ആകെ വിളിച്ചത് വഴിയേ പോകുന്ന രണ്ടു പേരുടെ
അപ്പനപ്പൂപ്പന്മാരെ മാത്രമായിരുന്നൂ. അതിനാണ് ആ "വിവരമില്ലാത്തവര്‍ "
ചാത്തനെ തല്ലിയത്. അത് പോലെ ഞങ്ങള്‍ ഞങ്ങളുടെ കോളേജിന്റെ ലേഡിസ്
ഹോസ്റ്റലില്‍ കയറി രാത്രി പന്ദ്രണ്ട് മണിക്ക് തെറി (അതൊരു വലിയ കഥയാണ് ..
അത് പിന്നെ !!!)വിളിച്ചതിനും അവര്‍ ഞങ്ങളെ വെറുതെ തല്ലി.
അവര്‍ക്കാര്‍ക്കും അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലത്രേ ,ബഹളം
കാരണം !!!!!!!!!!നാട്ടുകാരുടെ വീടുകള്‍ അതിനടുതൊക്കെ കൊണ്ടു വന്നു
വച്ചതും ഞങ്ങളുടെ കുറ്റമാണോ?.ഹും.. പിന്നേ !!!!!..പിറ്റേന്ന് മുതല്‍
ഞങ്ങള്‍ ഇരുന്നു ആലോചിക്കുവാന്‍ തുടങ്ങി. ഏതാണ് ഞങ്ങള്ക്ക് പറ്റിയ
സ്ഥലം?? !!!!!!
"എടാ ആനചാലിലേക്ക് വാ . ഞങ്ങളൊക്കെ അവിടെ അല്ലെ താമസിക്കുന്നത് . അതൊരു
കിടിലന്‍ സ്ഥലമാണ്. "തല്ലുകൊള്ളി മാണി സാര്‍ " ആണത് പറഞ്ഞതു(അദ്ദ്യേഹം
തല്ലുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ !!
അതും ഒരു കഥയാണ് ..ഹൊ. ). ഞങ്ങളൊക്കെ ഒന്നിരുന്നാലോചിച്ചപ്പോള്‍ അത്
ശെരി ആണ് . ആനച്ചാല്‍ ടൌണില്‍ തന്നെ ഉണ്ട് നല്ല സൊയമ്പന്‍ പനങ്കള്ള്
കിട്ടുന്ന രണ്ടു ഷാപ്പുകള്‍ !!!"എടാ അവിടെ തീര്ന്നു പോയാല്‍ തന്നെ
കുറച്ചു താഴോട്ടു നടന്നാല്‍ മതി.. പിന്നേം ഉണ്ട്
രണ്ടെണ്ണം !!!!!".നമ്മുടെ പോസ്റ്റുമാന്‍ ആണ് തന്റെ അപാരമായ വിജ്ഞാനം
മറ്റുള്ളവരുമായി പങ്കു വച്ചത് . അപ്പൊ, ഉറപ്പിച്ചു !!!ഞങ്ങള്ക്ക്
മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല !!!...."ഇന്നു വൈകുന്നേരത്തോടെ
വീട് റെഡി !! ".മാണിചായന്റെ കൊണ്ഫിടന്‍സ് ഞങ്ങള്‍ പുച്ഛിച്ചു തള്ളി.
കാരണം വേറൊന്നും കൊണ്ടല്ല ..പുള്ളിക്കാരന്റെ വാക്കും കീറിയ ചാക്കും
ഏകദേശം ഒരേ പോലെ ആണെന്ന് ഞങ്ങള്ക്ക് ഒരേകദേശ ധാരണ ഉള്ളത്
കൊണ്ടായിരുന്നു . ചെറിയ ഒരു വ്യത്യാസം കീറിയ ചാക്കിനെ കുറച്ചു കൂടി
വിശ്വസിക്കാം എന്നുള്ളതാണ് !!!!! എന്തായാലും മാണിസാര്‍ തന്നെ ഒരു അഞ്ചു
പത്തു ദിവസം കൊണ്ടു ഒരു വീട് ഒപ്പിച്ചു തന്നു.
അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ശുഭ മുഹൂര്‍ത്തം നോക്കി വീട് കാണാന്‍
ചെന്നു .
ഹൊ. കിടിലന്‍..മാരകം ...അതിമാരകം ....അതെ...ചെന്നു നോക്കിയ ഞങ്ങള്‍ വായും
പൊളിച്ചിരുന്നു പോയി...ഒരു വലിയ ഹാള്‍ ..രണ്ടു ബെഡ് റൂംസ്. അതിനൊക്കെ
ഓരോ ബാത്ത് റൂമുകളും അറ്റാച്ച് ചെയ്തു വച്ചിരിക്കുന്നു . പിന്നെ
കിച്ചന്‍ ...അങ്ങനെ എല്ലാം കൂടി ഒരു ഒന്നൊന്നര വീട്. അന്നാദ്യമായി
മാണിസാരി നോട് ഞങ്ങള്‍ക്കൊരു ബഹുമാനമൊക്കെ തോന്നി..
(അവസാനമായും!!!!!!!).എടാ ഓണര്‍ എവിടെ? ബാബു സാര്‍ ആണത് ചോദിച്ചത്.."ഇപ്പൊ
വരും, അത് വരെ നമുക്കു പുറത്തൊക്കെ ഒന്നു നടന്നു കാണാം .. "മാണിസാര്‍
പറഞ്ഞു...ശെരി..പുറത്തിറങ്ങിയതും ഞങ്ങള്‍ വീണ്ടും ഞെട്ടി. വീണ്ടും
വീണ്ടും ഞെട്ടി. അങ്ങനെ ചുമ്മാ കായ്ച്ചു നില്ക്കുന്ന
തെങ്ങാക്കുലകള്‍ ,മാങ്ങാക്കുലകള്‍ , ചക്കാക്കുലകള്‍ ...ചെയ്
ചെയ് ...ചക്കകള്‍ , പിന്നെ ചാമ്പക്ക ,പേരക്ക എന്ന് വേണ്ട സര്‍വ
സാധനങ്ങളും ഉണ്ട് ആ തൊടിയില്‍. "എടാ .. ഇനി നമ്മള്‍ കഷ്ട്ടപ്പെട്ടു കള്ള്
ഷാപ്പിലേക്ക് പോണ്ട ...ഒന്നു കഷ്ടപ്പെട്ടാല്‍ സാധനം നമുക്കു ഇവിടെ തന്നെ
ഉണ്ടാക്കി എടുക്കാം..ഐഡിയ ഒക്കെ എനിക്കറിയാം .."...പൂത്തുലഞ്ഞു
നില്ക്കുന്ന തെങ്ങിന്റെ ഉച്ചിയിലേക്ക് നോക്കി ബാബുസാര്‍ പറഞ്ഞു.."ഒന്നു
പോടേ ..നാട്ടില്‍ നിനക്കു അതായിരുന്നല്ലോ പണി!!"വ്യാരി ആണ് ആ വെടി
പൊട്ടിച്ചത്. ഹൊ.. മനസ്സില്‍ ഒരു കുളിര്‍ മഴ ചുമ്മാ പെയ്തു
കൊണ്ടിരുന്നു . "അതാ വരുന്നു ..വീടിന്റെ ഓണര്‍. "..മാണിസാര്‍ ഞങ്ങളുടെ
ശ്രദ്ധ തിരിച്ചു . "ഹൊ കാഴ്ചയില്‍ അതി മാരകമായ (വേറൊന്നും
ഉദ്ദേശിച്ചില്ല..സാക്ഷാല്‍ താടക പോലും ..ഇതാരെടെയ്..എന്നെക്കാളും മാരകമായ
ഒരു ടീം എന്ന് പറഞ്ഞു പോകുന്ന ) ഒരു സ്ത്രീ കടന്നു വന്നു.."..ഹും...
പുള്ളിക്കാരത്തിയുടെ ഒരു സെറ്റ് സെറ്റ് അപ് ഒന്നും ഞങ്ങള്‍ക്കങ്ങോട്ടു
പിടിച്ചില്ലെങ്കിലും ആ സ്വര്‍ഗീയാരാമം നഷ്ടപ്പെടുത്താന്‍ മനസ്സിലാത്ത
ഞങ്ങള്‍ വേറൊന്നും ആലോചിച്ചില്ല ... പിറ്റേന്ന് തന്നെ അഡ്വാന്‍സ് തുകയും
കൊടുത്തു ഞങ്ങള്‍ അവിടെ കയറി താമസം തുടങ്ങി.
"ഇന്നെന്തായാലും നല്ലൊരു ദിവസമല്ലേ ...ഒരാഴ്ചയായി ഒന്നു
കുളിച്ചിട്ടു ..ഇന്നെന്തായാലും കുളിക്കാം "എന്നും പറഞ്ഞു ബാത്ത് റൂമില്‍
കയറിയ മിസ്റ്റര്‍ ലാലന്‍ (അദ്ദ്ത്തെ മിസ്റ്റര്‍ ചേര്‍ത്തെ
വിളിക്കാവൂ..കാരണം പിന്നെ പറയാം!!! ). പെട്ടെന്ന് തിരികെ ഞങ്ങളുടെ
മുന്‍പില്‍ വന്നു നിന്നു. "എടേ ..ഈ വെള്ളത്തിലാണോ
കുളിക്കേണ്ടത്...പൈപ്പില്‍ നിന്നും ചെളി വെള്ളമാ വരുന്നതു."..ചെന്നു
നോക്കിയപ്പോള്‍ സംഗതി ശെരി ആണ്..നല്ല കട്ടന്‍ ചായ പോലത്തെ വെള്ളം!!!
ഞങ്ങളപ്പോള്‍ തന്നെ വീട്ടിലുണ്ടായിരുന്ന മാണിയുടെ കോളറിനു
പിടിച്ചു.."എവിടെഡാ നിന്റെ ഓണര്‍ ? വിളിച്ചോണ്ട് വാ "..പുള്ളിക്കാരന്റെ
പ്രതൊരോധ തന്ത്രങ്ങളൊന്നും വിലപ്പോയില്ല ...അങ്ങനെ മാണി പോസ്ടിനേം കൂട്ടി
ഓണര്‍ നെ അന്വേഷിച്ചു പുറപ്പെട്ടു .ഞങ്ങള്‍ നാള് പാടും നോക്കിയെന്കിലും
ആ വെള്ളത്തിന്റെ ഉറവിടം കണ്ടെത്താനായില്ല . വൈകുന്നേരം ആയപ്പോള്‍ അതാ
കയറി വരുന്നു നമ്മുടെ ഓണര്‍ ....കൂടെ അന്വേഷിച്ചു പോയ ആള്‍
ഇല്ല...അവരെവിടെ? "ഹേയ് ..ഞാന്‍ ആരെയേം കണ്ടില്ല..ഞാന്‍ എങ്ങനെയുണ്ട്
താമസം എന്നറിയാന്‍ വന്നതാണ് .".ഹും... ഇതെന്താ പൈപ്പില്‍ നിന്നും
ചെളിവെള്ളം വരുന്നതു. "."നോക്കാം ...ആരെങ്കിലും കിണരിന്‍ അടുത്തേക്ക് വാ
"..കിണറോ !!!!!ഞങ്ങളിത്രേം നേരം ചിക്കി ചികഞ്ഞു നോക്കിയെന്കിലും ആ
തൊടിയില്‍ ഒരു കിണറും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ !!!!!!
ശെരി..പോയി നോക്കുക തന്നെ.. ചെന്നപ്പോള്‍ കണ്ട കാഴ്ച ..ഒരു ചെറിയ
കുഴി...തലേ ദിവസം മഴ പെയ്തപ്പോള്‍ അതില്‍ നിറയെ ചെളി വെള്ളം
നിറഞ്ഞിരിക്കുന്നു.. ഇതാണ് കിണര്‍ എന്ന് പറഞ്ഞിരിക്കുന്നത്. "പൈപ്പില്‍
ഒരു ചെറിയ തുണി കെട്ടിയാല്‍ മതി ...വെള്ളം ഊറി വരും..... ".ഞങ്ങള്‍
മിണ്ടാതുരിയാടാതെ തിരിച്ചു നടന്നു..അപ്പോള്‍ അങ്ങ് ഒരു കള്ള് ഷാപ്പില്‍
രണ്ടു കുപ്പികള്‍ നിലത്തു വീണു പൊട്ടി .. കുളിക്കാന്‍
പട്ടില്ലെന്നെല്ലെയുള്ളൂ...എന്തിനീ ബുദ്ധിമാന്ദ്യം സംഭവിച്ചവരോട് ചുമ്മാ
സംസാരിച്ചു സമയം കളയുന്നു...കുടിക്കാന്‍ പുറത്തു നിന്നെവിടെ നിന്നെകിലും
സംഘടിപ്പിക്കാം ....ഞങ്ങള്‍ സമാധാനിച്ചു..പിന്നെ ആഴ്ചയില്‍ ഒന്നായിരുന്ന
അലക്കും കുളിയും ഞങ്ങള്‍ മഴ പെയ്യാത്ത ..ചെളി വെള്ളം ഇല്ലാത്ത ഏതെങ്കിലും
അപൂര്‍വ്വം ദിവസങ്ങിലോട്ടു മാറ്റി ..(ഏകദേശം മാസത്തില്‍ ഒന്നു എന്ന
കണക്കിന് ).
വെള്ളമില്ലെന്കിലും തിന്നാനുള്ളതെല്ലാം ആ തൊടിയില്‍ നിന്നു കിട്ടുന്നത്
കൊണ്ടു ഞങ്ങള്ക്ക് വലിയ പ്രശ്നങ്ങലോന്നുമില്ലായിരുനു .വെറുതെ കിട്ടുന്ന
ഭക്ഷണക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്തതിനാല്‍ ,കോളേജിലെ
ക്ലാസ് എന്ന ആശയത്തോട് പലപ്പോഴും വിട്ടു വീഴ്ച ചെയ്യേണ്ടി വന്നു
ഞങ്ങള്ക്ക് . അങ്ങനെ
നല്ല ചക്ക കിട്ടുന്ന ദിവസങ്ങളില്‍ ,നല്ല മാങ്ങ കിട്ടുന്ന
ദിവസങ്ങളില്‍,നല്ല ചാമ്പക്ക കിട്ടുന്ന ദിവസങ്ങളില്‍ ഞങ്ങള്ക്ക്
ക്ലാസിന്റെ മൂലയില്‍ ഇരുന്നു പുറത്തു നോക്കിയിരിക്കുവാന്‍ സാധിച്ചില്ല.
( എന്ന് വച്ചാല്‍ ആ വഴിക്ക് പോയില്ല എന്ന് തന്നെ!!!).ഇതു മിക്കവാറും
ദിവസങ്ങളില്‍ അങ്ങനെ സംഭവിച്ചു പോന്നു.അങ്ങനെ അര്‍മാദിച്ചു നടന്ന ഒരു
ദിവസം രാത്രി ഞ്ഞൊരു വമ്പന്‍ പ്രഘ്യാപനം നടത്തി..."നാളെ എന്ത്
സംഭവിച്ചാലും ഞാന്‍ ക്ലാസ്സില്‍ പോയിരിക്കും .ചക്കയോ മാങ്ങയോ തേങ്ങയോ
ചാമ്പക്കയോ എനിക്ക് പ്രശ്നമല്ല ...സത്യം..സത്യം...സത്യം.."
പിറ്റേന്നു രാവിലെ ഞാന്‍ എഴുന്നേറ്റത്‌ തലേന്ന് രാത്രി കൊണ്ടു വച്ച
ചക്കയുടെ മണം മൂക്കില്‍ അടിച്ച് കയറിയപ്പോഴാണ്.എഴുന്നേറ്റു
നോക്കിയപ്പോള്‍ പുറത്തു ഭയന്കരമായ
മഴയും ...ദൈവമേ....ചക്ക ..മഴ.മഴ ..ചക്ക...ഞാനാകെ വട്ടായി
നിലത്തിരുന്നു..എന്ത് ചെയ്യും ? ഇന്നലെ രാത്രി നടത്തിയ ഭീകരമായ
പ്രഘ്യാപനം എന്റെ ചെവിയില്‍ വന്നു ബഹളം ഉണ്ടാക്കി കൊണ്ടേ ഇരുന്നു.
പെട്ടെന്നാണ്‌ വ്യാരിയുടെ കമന്റ് .."താന്കള്‍ എന്താണാവോ ആലോചിക്കുന്നത് ?
കോളേജില്‍ പോകുന്നില്ലേ ...ഇന്നലെ എന്തൊക്കെയോ വിളിച്ചു പറയുന്നതു
കേട്ടു!!!!! "..ഹും ഞാന്‍ പറഞ്ഞ വാക്കു പാലിക്കാതിരിക്കാനൊ? നോ വേ!!!!
എന്റെ മാനാഭിമാനം സട കുടഞ്ഞു എഴുന്നേറ്റു. ഞാന്‍ പെട്ടെന്ന് റെഡി
ആയി...അലക്കി തേച്ചു വച്ച ഷര്‍ട്ടും പാന്റ്സും എടുത്തിട്ടു(എത്രയോ
കാലത്തിനു ശേഷമാണ്!!!!! ). കുളിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നെന്കിലും
കുളിക്കാന്‍ പറ്റിയില്ല...മഴ ആയിരുന്നല്ലോ!!!എന്തായാലും ഒന്‍പതു മണിക്ക്
തുടങ്ങുന്ന ക്ലാസിനു രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ വീട്ടീന്ന്
പുറപ്പെട്ടു. പുറത്തു നല്ല മഴ പെയ്യുന്നതിനാല്‍ പുസ്തകമോന്നുമെടുക്കാതെ
ഫ്രീ ഹാന്‍ഡ് ആയിരുന്നു യാത്ര...മഴയില്‍ നിന്നു രക്ഷപെടാന്‍ ഒരു വാഴയില
വെട്ടി തലയില്‍ വച്ചു(ചുമ്മാ ജാടയ്ക്കു പറഞ്ഞതാണ്!!!).അങ്ങനെ സര്‍വ
സന്നാഹങ്ങലോടും കൂടി ഞാന്‍ കോളേജിലേക്ക് പോയി... അങ്ങകലെ ഒരു മൂങ്ങ
വീണ്ടും ചുമ്മാ ബഹളമുണ്ടാക്കി. ...ഞാന്‍ ഇറങ്ങിയ സമയത്തു ഇടിമിന്നലുകള്‍
ഉണ്ടായി.ഞാന്‍ പതറിയില്ല. അങ്ങനെ മഴയത്ത് നനഞ്ഞു കുതിര്‍ന്നു ഞാന്‍ പത്തു
മിനിട്ട് നടന്നു .ബസ്സ് സ്റ്റോപ്പ് വരെ . ..അവിടെ നിന്നും ഒരു ബസും
പിടിച്ചു കോളേജിലേക്ക് വിട്ടു. പക്ഷെ എന്തോ ഒരു പാണ്ടി കേടു പോലെ തോന്നി
എനിക്ക് . പരിചയ കാരെ ആരെയും കാണുന്നില്ല... ആകെ ഒരു മൂടിക്കെട്ടിയ ഒരു
സെറ്റ് അപ്.ആ. .....എന്തെകിലും ആകട്ടെ ...ഞാന്‍ കോളേജിന്റെ കുന്നുകള്‍
കയറാന്‍ തുടങ്ങി...(ദയവായി ഓര്ക്കുക...അതും മഴയത്ത് തന്നെ.).അപ്പോഴാണ്‌
ഓപ്പോസിറ്റ് സൈഡില്‍ നിന്നും ഒരു ലലനാമണി കുന്നിറങ്ങി വരുന്നതു കണ്ടത്.
(ലലനാമണി ആരാണെന്ന് ഓര്‍ക്കുന്നില്ല.!!!!!)...."എടൊ ഇതെന്താ ഇപ്പോള്‍
താഴോട്ടു പോകുന്നത്..കോളേജിന്റെ സ്ഥലമൊക്കെ മാറ്റിയോ?"എന്തോ ഒരു വലിയ
കോമഡി പറഞ്ഞ മാതിരി ഞാന്‍ ചിരിച്ചു. ഹഹഹ...പെട്ടെന്നാണ്‌ അവള്‍ ആ
സത്യം പറഞ്ഞതു "എടാ ഇന്നു കോളേജ് ഇല്ല .അവധി ആണ് പോലും ..കാരണം
അറിഞ്ഞൂടാ!!നീ ഇതു വരെയും അറിഞ്ഞില്ലേ?..മറ്റുള്ളവരൊക്കെ എവിടെ
പോയി?".പിന്നെ അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല ...കണ്ണിലാകെ ഇരുട്ട്
കയറുക ആയിരുന്നു... എങ്ങനെ ഞാന്‍ തിരിച്ചു ചെല്ലും..ഹൊ ..എന്തിനെന്നെ
ഇങ്ങനെ പരീക്ഷിക്കുന്നു. ...!!!!!!!!!!!
ഉച്ച കഴിയുമ്പോഴേക്കും ഞാന്‍ തിരിച്ചു അനചാലിലെ സ്വാന്തം
വീട്ടിലേക്ക് തിരിച്ചെത്തി.പ്രതീക്ഷിച്ചത് പോലെ എന്നെ താലപോലിയുമായി
സ്വീകരിക്കാന്‍ എല്ലാവരും അവിടെ കാത്തു
നില്‍ക്കുന്നുണ്ടായിരുന്നു.!!!!!!!!!!!!!അവരോട് ആരോ ഫോണിലൂടെ എല്ലാം
വിളിച്ചു പറഞ്ഞത്രേ !!!!..ഈ മൊബൈല് കണ്ടു പിടിച്ചവനോട്‌ എനിക്ക്
എന്തെന്നില്ലാത്ത ദേഷ്യം വന്നു..എന്ത് കാര്യം !!!!!!!!!!!!!!!!!!!!!
കിട്ടെന്ടതൊക്കെ അന്ന് തന്നെ വാങ്ങി ഞാന്‍ പോക്കറ്റില്‍ സൂക്ഷിച്ചു !!!!!!!!!!!!!!

വാല്‍കഷ്ണം:ദൈവം തമ്പുരാനാനെ സത്യം...അതിന് ശേഷം ഞാന്‍ ഒറ്റയ്ക്ക്
കോളേജില്‍ പോയിട്ടില്ല!!!

****-ആയിരം വേദികളില്‍ ഭീമനായി അഭിനയിച്ച ഈ സോമന്‍ വീണ്ടും പട്ടിണിയില്‍ (എവിടുന്നോ കേട്ടത് !!!!!!!!)