Thursday, January 22, 2009

ഞാന്‍ സോമനായ*** കഥ!!!

"എടാ നമുക്കു കുറച്ചു കൂടെ ദൂരെ എവിടെക്കെന്കിലും മാറി
താമസിക്കാം .അതാവുമ്പം നമുക്കു സ്വസ്ഥമായി ആരുടേയും ശല്യമില്ലാതെ
ഇരിക്കാമല്ലോ!! !!".രാത്രി വൈകി കയറി വന്നവര്‍ ആണത് പറഞ്ഞതു . ഹഹ
ഹ ...എവിടുന്നോ ..തല്ലും വാങ്ങി വന്നിരിക്കുകയാണ് ലവന്മാര്‍ ..!!
അല്ലെങ്കിലും എല്ലാവര്ക്കും ആ ടൌണ്‍ മടുതിരിക്കുക ആയിരുന്നു . വേറൊന്നും
കൊണ്ടല്ല . ഒന്നു പറഞ്ഞു രണ്ടാമത്തെതിന് കത്തിയും കുന്തവും എടുക്കുന്ന
"വിവരമില്ലാത്ത"(ഞങ്ങളുടെ ഭാഷയില്‍ )നാട്ടുകാരായിരുന്നു ഞങ്ങള്ക്ക്
തലവേദന. അല്ലെങ്കില്‍ പിന്നെ കഴിഞ്ഞ ദിവസം ചുമ്മാ ഫ്ലാറ്റ് ആയി ഓടയില്‍
കിടന്ന ചാത്തനെ വെറുതെ കയറി തല്ലേണ്ട വല്ല ആവശ്യവുമാണ്ടായിരുന്നോ?
അവര്ക്കു !!!വെള്ളമടിച്ചു വെളിവില്ലതായാല്‍ സ്വന്തം തന്തക്കും തള്ളക്കും
വരെ പറയാന്‍ ചാന്‍സ് ഉണ്ട് എന്ന് ഈ ലോകത്തില്‍ എല്ലാവര്ക്കും അറിയുന്ന
കാര്യമാണ്. എന്നിട്ടും അവന്‍ ആകെ വിളിച്ചത് വഴിയേ പോകുന്ന രണ്ടു പേരുടെ
അപ്പനപ്പൂപ്പന്മാരെ മാത്രമായിരുന്നൂ. അതിനാണ് ആ "വിവരമില്ലാത്തവര്‍ "
ചാത്തനെ തല്ലിയത്. അത് പോലെ ഞങ്ങള്‍ ഞങ്ങളുടെ കോളേജിന്റെ ലേഡിസ്
ഹോസ്റ്റലില്‍ കയറി രാത്രി പന്ദ്രണ്ട് മണിക്ക് തെറി (അതൊരു വലിയ കഥയാണ് ..
അത് പിന്നെ !!!)വിളിച്ചതിനും അവര്‍ ഞങ്ങളെ വെറുതെ തല്ലി.
അവര്‍ക്കാര്‍ക്കും അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലത്രേ ,ബഹളം
കാരണം !!!!!!!!!!നാട്ടുകാരുടെ വീടുകള്‍ അതിനടുതൊക്കെ കൊണ്ടു വന്നു
വച്ചതും ഞങ്ങളുടെ കുറ്റമാണോ?.ഹും.. പിന്നേ !!!!!..പിറ്റേന്ന് മുതല്‍
ഞങ്ങള്‍ ഇരുന്നു ആലോചിക്കുവാന്‍ തുടങ്ങി. ഏതാണ് ഞങ്ങള്ക്ക് പറ്റിയ
സ്ഥലം?? !!!!!!
"എടാ ആനചാലിലേക്ക് വാ . ഞങ്ങളൊക്കെ അവിടെ അല്ലെ താമസിക്കുന്നത് . അതൊരു
കിടിലന്‍ സ്ഥലമാണ്. "തല്ലുകൊള്ളി മാണി സാര്‍ " ആണത് പറഞ്ഞതു(അദ്ദ്യേഹം
തല്ലുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ !!
അതും ഒരു കഥയാണ് ..ഹൊ. ). ഞങ്ങളൊക്കെ ഒന്നിരുന്നാലോചിച്ചപ്പോള്‍ അത്
ശെരി ആണ് . ആനച്ചാല്‍ ടൌണില്‍ തന്നെ ഉണ്ട് നല്ല സൊയമ്പന്‍ പനങ്കള്ള്
കിട്ടുന്ന രണ്ടു ഷാപ്പുകള്‍ !!!"എടാ അവിടെ തീര്ന്നു പോയാല്‍ തന്നെ
കുറച്ചു താഴോട്ടു നടന്നാല്‍ മതി.. പിന്നേം ഉണ്ട്
രണ്ടെണ്ണം !!!!!".നമ്മുടെ പോസ്റ്റുമാന്‍ ആണ് തന്റെ അപാരമായ വിജ്ഞാനം
മറ്റുള്ളവരുമായി പങ്കു വച്ചത് . അപ്പൊ, ഉറപ്പിച്ചു !!!ഞങ്ങള്ക്ക്
മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല !!!...."ഇന്നു വൈകുന്നേരത്തോടെ
വീട് റെഡി !! ".മാണിചായന്റെ കൊണ്ഫിടന്‍സ് ഞങ്ങള്‍ പുച്ഛിച്ചു തള്ളി.
കാരണം വേറൊന്നും കൊണ്ടല്ല ..പുള്ളിക്കാരന്റെ വാക്കും കീറിയ ചാക്കും
ഏകദേശം ഒരേ പോലെ ആണെന്ന് ഞങ്ങള്ക്ക് ഒരേകദേശ ധാരണ ഉള്ളത്
കൊണ്ടായിരുന്നു . ചെറിയ ഒരു വ്യത്യാസം കീറിയ ചാക്കിനെ കുറച്ചു കൂടി
വിശ്വസിക്കാം എന്നുള്ളതാണ് !!!!! എന്തായാലും മാണിസാര്‍ തന്നെ ഒരു അഞ്ചു
പത്തു ദിവസം കൊണ്ടു ഒരു വീട് ഒപ്പിച്ചു തന്നു.
അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ശുഭ മുഹൂര്‍ത്തം നോക്കി വീട് കാണാന്‍
ചെന്നു .
ഹൊ. കിടിലന്‍..മാരകം ...അതിമാരകം ....അതെ...ചെന്നു നോക്കിയ ഞങ്ങള്‍ വായും
പൊളിച്ചിരുന്നു പോയി...ഒരു വലിയ ഹാള്‍ ..രണ്ടു ബെഡ് റൂംസ്. അതിനൊക്കെ
ഓരോ ബാത്ത് റൂമുകളും അറ്റാച്ച് ചെയ്തു വച്ചിരിക്കുന്നു . പിന്നെ
കിച്ചന്‍ ...അങ്ങനെ എല്ലാം കൂടി ഒരു ഒന്നൊന്നര വീട്. അന്നാദ്യമായി
മാണിസാരി നോട് ഞങ്ങള്‍ക്കൊരു ബഹുമാനമൊക്കെ തോന്നി..
(അവസാനമായും!!!!!!!).എടാ ഓണര്‍ എവിടെ? ബാബു സാര്‍ ആണത് ചോദിച്ചത്.."ഇപ്പൊ
വരും, അത് വരെ നമുക്കു പുറത്തൊക്കെ ഒന്നു നടന്നു കാണാം .. "മാണിസാര്‍
പറഞ്ഞു...ശെരി..പുറത്തിറങ്ങിയതും ഞങ്ങള്‍ വീണ്ടും ഞെട്ടി. വീണ്ടും
വീണ്ടും ഞെട്ടി. അങ്ങനെ ചുമ്മാ കായ്ച്ചു നില്ക്കുന്ന
തെങ്ങാക്കുലകള്‍ ,മാങ്ങാക്കുലകള്‍ , ചക്കാക്കുലകള്‍ ...ചെയ്
ചെയ് ...ചക്കകള്‍ , പിന്നെ ചാമ്പക്ക ,പേരക്ക എന്ന് വേണ്ട സര്‍വ
സാധനങ്ങളും ഉണ്ട് ആ തൊടിയില്‍. "എടാ .. ഇനി നമ്മള്‍ കഷ്ട്ടപ്പെട്ടു കള്ള്
ഷാപ്പിലേക്ക് പോണ്ട ...ഒന്നു കഷ്ടപ്പെട്ടാല്‍ സാധനം നമുക്കു ഇവിടെ തന്നെ
ഉണ്ടാക്കി എടുക്കാം..ഐഡിയ ഒക്കെ എനിക്കറിയാം .."...പൂത്തുലഞ്ഞു
നില്ക്കുന്ന തെങ്ങിന്റെ ഉച്ചിയിലേക്ക് നോക്കി ബാബുസാര്‍ പറഞ്ഞു.."ഒന്നു
പോടേ ..നാട്ടില്‍ നിനക്കു അതായിരുന്നല്ലോ പണി!!"വ്യാരി ആണ് ആ വെടി
പൊട്ടിച്ചത്. ഹൊ.. മനസ്സില്‍ ഒരു കുളിര്‍ മഴ ചുമ്മാ പെയ്തു
കൊണ്ടിരുന്നു . "അതാ വരുന്നു ..വീടിന്റെ ഓണര്‍. "..മാണിസാര്‍ ഞങ്ങളുടെ
ശ്രദ്ധ തിരിച്ചു . "ഹൊ കാഴ്ചയില്‍ അതി മാരകമായ (വേറൊന്നും
ഉദ്ദേശിച്ചില്ല..സാക്ഷാല്‍ താടക പോലും ..ഇതാരെടെയ്..എന്നെക്കാളും മാരകമായ
ഒരു ടീം എന്ന് പറഞ്ഞു പോകുന്ന ) ഒരു സ്ത്രീ കടന്നു വന്നു.."..ഹും...
പുള്ളിക്കാരത്തിയുടെ ഒരു സെറ്റ് സെറ്റ് അപ് ഒന്നും ഞങ്ങള്‍ക്കങ്ങോട്ടു
പിടിച്ചില്ലെങ്കിലും ആ സ്വര്‍ഗീയാരാമം നഷ്ടപ്പെടുത്താന്‍ മനസ്സിലാത്ത
ഞങ്ങള്‍ വേറൊന്നും ആലോചിച്ചില്ല ... പിറ്റേന്ന് തന്നെ അഡ്വാന്‍സ് തുകയും
കൊടുത്തു ഞങ്ങള്‍ അവിടെ കയറി താമസം തുടങ്ങി.
"ഇന്നെന്തായാലും നല്ലൊരു ദിവസമല്ലേ ...ഒരാഴ്ചയായി ഒന്നു
കുളിച്ചിട്ടു ..ഇന്നെന്തായാലും കുളിക്കാം "എന്നും പറഞ്ഞു ബാത്ത് റൂമില്‍
കയറിയ മിസ്റ്റര്‍ ലാലന്‍ (അദ്ദ്ത്തെ മിസ്റ്റര്‍ ചേര്‍ത്തെ
വിളിക്കാവൂ..കാരണം പിന്നെ പറയാം!!! ). പെട്ടെന്ന് തിരികെ ഞങ്ങളുടെ
മുന്‍പില്‍ വന്നു നിന്നു. "എടേ ..ഈ വെള്ളത്തിലാണോ
കുളിക്കേണ്ടത്...പൈപ്പില്‍ നിന്നും ചെളി വെള്ളമാ വരുന്നതു."..ചെന്നു
നോക്കിയപ്പോള്‍ സംഗതി ശെരി ആണ്..നല്ല കട്ടന്‍ ചായ പോലത്തെ വെള്ളം!!!
ഞങ്ങളപ്പോള്‍ തന്നെ വീട്ടിലുണ്ടായിരുന്ന മാണിയുടെ കോളറിനു
പിടിച്ചു.."എവിടെഡാ നിന്റെ ഓണര്‍ ? വിളിച്ചോണ്ട് വാ "..പുള്ളിക്കാരന്റെ
പ്രതൊരോധ തന്ത്രങ്ങളൊന്നും വിലപ്പോയില്ല ...അങ്ങനെ മാണി പോസ്ടിനേം കൂട്ടി
ഓണര്‍ നെ അന്വേഷിച്ചു പുറപ്പെട്ടു .ഞങ്ങള്‍ നാള് പാടും നോക്കിയെന്കിലും
ആ വെള്ളത്തിന്റെ ഉറവിടം കണ്ടെത്താനായില്ല . വൈകുന്നേരം ആയപ്പോള്‍ അതാ
കയറി വരുന്നു നമ്മുടെ ഓണര്‍ ....കൂടെ അന്വേഷിച്ചു പോയ ആള്‍
ഇല്ല...അവരെവിടെ? "ഹേയ് ..ഞാന്‍ ആരെയേം കണ്ടില്ല..ഞാന്‍ എങ്ങനെയുണ്ട്
താമസം എന്നറിയാന്‍ വന്നതാണ് .".ഹും... ഇതെന്താ പൈപ്പില്‍ നിന്നും
ചെളിവെള്ളം വരുന്നതു. "."നോക്കാം ...ആരെങ്കിലും കിണരിന്‍ അടുത്തേക്ക് വാ
"..കിണറോ !!!!!ഞങ്ങളിത്രേം നേരം ചിക്കി ചികഞ്ഞു നോക്കിയെന്കിലും ആ
തൊടിയില്‍ ഒരു കിണറും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ !!!!!!
ശെരി..പോയി നോക്കുക തന്നെ.. ചെന്നപ്പോള്‍ കണ്ട കാഴ്ച ..ഒരു ചെറിയ
കുഴി...തലേ ദിവസം മഴ പെയ്തപ്പോള്‍ അതില്‍ നിറയെ ചെളി വെള്ളം
നിറഞ്ഞിരിക്കുന്നു.. ഇതാണ് കിണര്‍ എന്ന് പറഞ്ഞിരിക്കുന്നത്. "പൈപ്പില്‍
ഒരു ചെറിയ തുണി കെട്ടിയാല്‍ മതി ...വെള്ളം ഊറി വരും..... ".ഞങ്ങള്‍
മിണ്ടാതുരിയാടാതെ തിരിച്ചു നടന്നു..അപ്പോള്‍ അങ്ങ് ഒരു കള്ള് ഷാപ്പില്‍
രണ്ടു കുപ്പികള്‍ നിലത്തു വീണു പൊട്ടി .. കുളിക്കാന്‍
പട്ടില്ലെന്നെല്ലെയുള്ളൂ...എന്തിനീ ബുദ്ധിമാന്ദ്യം സംഭവിച്ചവരോട് ചുമ്മാ
സംസാരിച്ചു സമയം കളയുന്നു...കുടിക്കാന്‍ പുറത്തു നിന്നെവിടെ നിന്നെകിലും
സംഘടിപ്പിക്കാം ....ഞങ്ങള്‍ സമാധാനിച്ചു..പിന്നെ ആഴ്ചയില്‍ ഒന്നായിരുന്ന
അലക്കും കുളിയും ഞങ്ങള്‍ മഴ പെയ്യാത്ത ..ചെളി വെള്ളം ഇല്ലാത്ത ഏതെങ്കിലും
അപൂര്‍വ്വം ദിവസങ്ങിലോട്ടു മാറ്റി ..(ഏകദേശം മാസത്തില്‍ ഒന്നു എന്ന
കണക്കിന് ).
വെള്ളമില്ലെന്കിലും തിന്നാനുള്ളതെല്ലാം ആ തൊടിയില്‍ നിന്നു കിട്ടുന്നത്
കൊണ്ടു ഞങ്ങള്ക്ക് വലിയ പ്രശ്നങ്ങലോന്നുമില്ലായിരുനു .വെറുതെ കിട്ടുന്ന
ഭക്ഷണക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്തതിനാല്‍ ,കോളേജിലെ
ക്ലാസ് എന്ന ആശയത്തോട് പലപ്പോഴും വിട്ടു വീഴ്ച ചെയ്യേണ്ടി വന്നു
ഞങ്ങള്ക്ക് . അങ്ങനെ
നല്ല ചക്ക കിട്ടുന്ന ദിവസങ്ങളില്‍ ,നല്ല മാങ്ങ കിട്ടുന്ന
ദിവസങ്ങളില്‍,നല്ല ചാമ്പക്ക കിട്ടുന്ന ദിവസങ്ങളില്‍ ഞങ്ങള്ക്ക്
ക്ലാസിന്റെ മൂലയില്‍ ഇരുന്നു പുറത്തു നോക്കിയിരിക്കുവാന്‍ സാധിച്ചില്ല.
( എന്ന് വച്ചാല്‍ ആ വഴിക്ക് പോയില്ല എന്ന് തന്നെ!!!).ഇതു മിക്കവാറും
ദിവസങ്ങളില്‍ അങ്ങനെ സംഭവിച്ചു പോന്നു.അങ്ങനെ അര്‍മാദിച്ചു നടന്ന ഒരു
ദിവസം രാത്രി ഞ്ഞൊരു വമ്പന്‍ പ്രഘ്യാപനം നടത്തി..."നാളെ എന്ത്
സംഭവിച്ചാലും ഞാന്‍ ക്ലാസ്സില്‍ പോയിരിക്കും .ചക്കയോ മാങ്ങയോ തേങ്ങയോ
ചാമ്പക്കയോ എനിക്ക് പ്രശ്നമല്ല ...സത്യം..സത്യം...സത്യം.."
പിറ്റേന്നു രാവിലെ ഞാന്‍ എഴുന്നേറ്റത്‌ തലേന്ന് രാത്രി കൊണ്ടു വച്ച
ചക്കയുടെ മണം മൂക്കില്‍ അടിച്ച് കയറിയപ്പോഴാണ്.എഴുന്നേറ്റു
നോക്കിയപ്പോള്‍ പുറത്തു ഭയന്കരമായ
മഴയും ...ദൈവമേ....ചക്ക ..മഴ.മഴ ..ചക്ക...ഞാനാകെ വട്ടായി
നിലത്തിരുന്നു..എന്ത് ചെയ്യും ? ഇന്നലെ രാത്രി നടത്തിയ ഭീകരമായ
പ്രഘ്യാപനം എന്റെ ചെവിയില്‍ വന്നു ബഹളം ഉണ്ടാക്കി കൊണ്ടേ ഇരുന്നു.
പെട്ടെന്നാണ്‌ വ്യാരിയുടെ കമന്റ് .."താന്കള്‍ എന്താണാവോ ആലോചിക്കുന്നത് ?
കോളേജില്‍ പോകുന്നില്ലേ ...ഇന്നലെ എന്തൊക്കെയോ വിളിച്ചു പറയുന്നതു
കേട്ടു!!!!! "..ഹും ഞാന്‍ പറഞ്ഞ വാക്കു പാലിക്കാതിരിക്കാനൊ? നോ വേ!!!!
എന്റെ മാനാഭിമാനം സട കുടഞ്ഞു എഴുന്നേറ്റു. ഞാന്‍ പെട്ടെന്ന് റെഡി
ആയി...അലക്കി തേച്ചു വച്ച ഷര്‍ട്ടും പാന്റ്സും എടുത്തിട്ടു(എത്രയോ
കാലത്തിനു ശേഷമാണ്!!!!! ). കുളിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നെന്കിലും
കുളിക്കാന്‍ പറ്റിയില്ല...മഴ ആയിരുന്നല്ലോ!!!എന്തായാലും ഒന്‍പതു മണിക്ക്
തുടങ്ങുന്ന ക്ലാസിനു രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ വീട്ടീന്ന്
പുറപ്പെട്ടു. പുറത്തു നല്ല മഴ പെയ്യുന്നതിനാല്‍ പുസ്തകമോന്നുമെടുക്കാതെ
ഫ്രീ ഹാന്‍ഡ് ആയിരുന്നു യാത്ര...മഴയില്‍ നിന്നു രക്ഷപെടാന്‍ ഒരു വാഴയില
വെട്ടി തലയില്‍ വച്ചു(ചുമ്മാ ജാടയ്ക്കു പറഞ്ഞതാണ്!!!).അങ്ങനെ സര്‍വ
സന്നാഹങ്ങലോടും കൂടി ഞാന്‍ കോളേജിലേക്ക് പോയി... അങ്ങകലെ ഒരു മൂങ്ങ
വീണ്ടും ചുമ്മാ ബഹളമുണ്ടാക്കി. ...ഞാന്‍ ഇറങ്ങിയ സമയത്തു ഇടിമിന്നലുകള്‍
ഉണ്ടായി.ഞാന്‍ പതറിയില്ല. അങ്ങനെ മഴയത്ത് നനഞ്ഞു കുതിര്‍ന്നു ഞാന്‍ പത്തു
മിനിട്ട് നടന്നു .ബസ്സ് സ്റ്റോപ്പ് വരെ . ..അവിടെ നിന്നും ഒരു ബസും
പിടിച്ചു കോളേജിലേക്ക് വിട്ടു. പക്ഷെ എന്തോ ഒരു പാണ്ടി കേടു പോലെ തോന്നി
എനിക്ക് . പരിചയ കാരെ ആരെയും കാണുന്നില്ല... ആകെ ഒരു മൂടിക്കെട്ടിയ ഒരു
സെറ്റ് അപ്.ആ. .....എന്തെകിലും ആകട്ടെ ...ഞാന്‍ കോളേജിന്റെ കുന്നുകള്‍
കയറാന്‍ തുടങ്ങി...(ദയവായി ഓര്ക്കുക...അതും മഴയത്ത് തന്നെ.).അപ്പോഴാണ്‌
ഓപ്പോസിറ്റ് സൈഡില്‍ നിന്നും ഒരു ലലനാമണി കുന്നിറങ്ങി വരുന്നതു കണ്ടത്.
(ലലനാമണി ആരാണെന്ന് ഓര്‍ക്കുന്നില്ല.!!!!!)...."എടൊ ഇതെന്താ ഇപ്പോള്‍
താഴോട്ടു പോകുന്നത്..കോളേജിന്റെ സ്ഥലമൊക്കെ മാറ്റിയോ?"എന്തോ ഒരു വലിയ
കോമഡി പറഞ്ഞ മാതിരി ഞാന്‍ ചിരിച്ചു. ഹഹഹ...പെട്ടെന്നാണ്‌ അവള്‍ ആ
സത്യം പറഞ്ഞതു "എടാ ഇന്നു കോളേജ് ഇല്ല .അവധി ആണ് പോലും ..കാരണം
അറിഞ്ഞൂടാ!!നീ ഇതു വരെയും അറിഞ്ഞില്ലേ?..മറ്റുള്ളവരൊക്കെ എവിടെ
പോയി?".പിന്നെ അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല ...കണ്ണിലാകെ ഇരുട്ട്
കയറുക ആയിരുന്നു... എങ്ങനെ ഞാന്‍ തിരിച്ചു ചെല്ലും..ഹൊ ..എന്തിനെന്നെ
ഇങ്ങനെ പരീക്ഷിക്കുന്നു. ...!!!!!!!!!!!
ഉച്ച കഴിയുമ്പോഴേക്കും ഞാന്‍ തിരിച്ചു അനചാലിലെ സ്വാന്തം
വീട്ടിലേക്ക് തിരിച്ചെത്തി.പ്രതീക്ഷിച്ചത് പോലെ എന്നെ താലപോലിയുമായി
സ്വീകരിക്കാന്‍ എല്ലാവരും അവിടെ കാത്തു
നില്‍ക്കുന്നുണ്ടായിരുന്നു.!!!!!!!!!!!!!അവരോട് ആരോ ഫോണിലൂടെ എല്ലാം
വിളിച്ചു പറഞ്ഞത്രേ !!!!..ഈ മൊബൈല് കണ്ടു പിടിച്ചവനോട്‌ എനിക്ക്
എന്തെന്നില്ലാത്ത ദേഷ്യം വന്നു..എന്ത് കാര്യം !!!!!!!!!!!!!!!!!!!!!
കിട്ടെന്ടതൊക്കെ അന്ന് തന്നെ വാങ്ങി ഞാന്‍ പോക്കറ്റില്‍ സൂക്ഷിച്ചു !!!!!!!!!!!!!!

വാല്‍കഷ്ണം:ദൈവം തമ്പുരാനാനെ സത്യം...അതിന് ശേഷം ഞാന്‍ ഒറ്റയ്ക്ക്
കോളേജില്‍ പോയിട്ടില്ല!!!

****-ആയിരം വേദികളില്‍ ഭീമനായി അഭിനയിച്ച ഈ സോമന്‍ വീണ്ടും പട്ടിണിയില്‍ (എവിടുന്നോ കേട്ടത് !!!!!!!!)

27 comments:

Sunand said...

അടിപൊളി, ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.

സുദേവ് said...

ദയവായി ഒന്നു കമന്റിയിട്ട് പോകൂ

Sherlock said...

commented

MelcoW :)

nandakumar said...

കൊള്ളാലോ സുദേവേ, ശ്രമിച്ചാല്‍ ഒരു പുലിയാവാവുന്നതേ ഉള്ളൂ. നന്നായി എഴുതാന്‍ സാധിക്കട്ടെ.

(പിന്നേ, ഒരേ കമന്റ് എല്ല ബ്ലോഗ് പോസ്റ്റിലും പോയി കോപ്പി പേസ്റ്റ് ചെയ്യണമെന്നില്ലാട്ടാ? അതാത് ബ്ലോഗ് പോസ്റ്റില്‍ പോയി പോസ്റ്റ് വായിച്ച് ആത്മാര്‍ത്ഥമായ ഒരു കമന്റിട്ട് മിണ്ടാതെ ഇങ്ങു പോന്നാല്‍ മതി, പിറകേ വന്നോളും ആളും കമന്റും,:) ഈ പ്ലീസ് പ്ലീസ് എന്നൊക്കെ പറയുന്നത് നമ്മള്‍ പുലികള്‍ക്കൊരു നാണക്കേടല്ലേ സുദേവേ?! ) :)

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം.

എഴുത്ത് രസകരമായിട്ടുണ്ട്. കോളേജ് ജീവിതത്തിനിടയിലെ പല സംഭവങ്ങളും ഓര്‍മ്മ വന്നു. എന്റെ ഒരു സുഹൃത്തിനും പറ്റിയിട്ടുണ്ട് ഇതിനു സമാനമായ അനുഭവം. അന്ന് മഴയുണ്ടായിരുന്നില്ലെന്നു മാത്രം...

ഇനിയും എഴുതൂ...

ഉപാസന || Upasana said...

Adyaththe post thanne tharakkETillaathe ezhuthi KttO.

boolOkam muzhuvan aRiyappeTatte sudEv...!
:-)

G.MANU said...

സുസ്വാഗതം സുദേവേ...

പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതൂ.. വായിക്കാന്‍ എളുപ്പത്തിന്...

പാറുക്കുട്ടി said...

മനു. ജി യുടെ ബ്ലോഗിൽ കണ്ട് വന്നതാണ്. എഴുത്ത് തുടരൂ. ഭാവുകങ്ങൾ!

Anonymous said...

keep talking :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല രസകരമായ അനുഭവം. അത് തന്മയത്വത്തോടെ എഴുതിയിരിയ്ക്കുന്നു. മനൂജി, നിരക്ഷരന്‍ ജീ എന്നിവര്‍ പറഞ്ഞത് കൂടി ചെയ്യൂ.

ആരേയും അനുകരിക്കാന്‍ ശ്രമിക്കാതെ തനതുശൈലിയില്‍ എഴുതണം തുടര്‍ന്നു. ലെവളാരെടേയ് എന്നെ ഉപദേശിക്കാന്‍ എന്നു ചോദിക്കല്ലേ, ഒന്നൂല്ലേലും ക്ഷണിച്ചിട്ടു വന്നതല്ലേ

സ്വാഗതം ആന്‍ഡ് ആശംസകള്‍ !‍

വികടശിരോമണി said...

നന്നായീട്ടോ.ഉപദേശിക്കാനുള്ള വിവരമൊന്നുമില്ല.വേണേൽ ഒരാശംസതരാം.അതേ സ്റ്റോക്കുള്ളൂ.
ഗൂഗുളുള്ള കാലത്തോളം,ആചന്ദ്രതാരം ബ്ലോഗിൽ വിളങ്ങട്ടെ!
ആശംസകൾ!

ann said...

hey.. this is too good... do continue...
blogsites are blocked at my office... will read whenever i log in outside...
malayalathil commentidan ariyilla... athinte technique padichu kazhiyumbol malayalathil thane ezhutham...
good luck :)

സുദേവ് said...

സു: സ്പെഷ്യല്‍ :)
ബിബിന്‍,മുച്ചു : :)
നിരക്ഷരന്‍ ,ശ്രീ ,പാറുകുട്ടി,ഉപാസന :ഒരു പാടു നന്ദി ...
നന്ദകുമാര്‍ :ഒരു പാടു നന്ദി ...ആദ്യത്തെ പ്രാവശ്യമല്ലേ മാഷേ ? ക്ഷമി !!!ഇനി കമ്പ്ലീറ്റ്‌ ജാഡ !!!
മനു :തീര്ച്ചയായും ഇനി ശ്രേധിക്കാം :നന്ദി !!
പ്രിയ : ഒരു പാടു നന്ദി ...ഉപദേശ നിര്‍ദേശങ്ങള്‍ എന്നും പ്രതീക്ഷിക്കുന്നു !!!!
വികടശിരോമണി:എന്നെ ഉപദേശിക്കാന്‍ വിവരത്തിന്റെ ആവശ്യമേയില്ല മാഷേ!!!!!!!!! :)
ആന്‍ :ഒരു പാടു നന്ദി ..മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ :http://www.google.com/transliterate/indic/Malayalam

Pongummoodan said...

അമ്പടാ സോമാ... അല്ല, സുദേവ്, :)

നന്നായിട്ടുണ്ട്. ഈ പോങ്ങു സകല പിന്തുണയുമായി തൊട്ട് പിന്നിലുണ്ട് . ധൈര്യമായി എഴുതിക്കോ. എന്റെ മലപ്പുറം കത്തി കാണിച്ച് ഞാനിവിടെ ആൾക്കാരെക്കൊണ്ട് കമന്റിടീപ്പിക്കും..

“ഗ്‌ർ...ർ..ർ...ർ.. ർ “

ആരോ ഗർജ്ജിക്കുന്ന ശബ്ദം കേട്ടില്ലേ? തെറ്റിദ്ധരിക്കേണ്ട ഞാൻ ഏമ്പക്കം വിട്ടതാ :)

ചിരിപ്പൂക്കള്‍ said...

സുദേവാ,

നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ ഉടന്‍ തന്നെ.

ആശംസകളോടെ.
നിരഞ്ജന്‍.

ഗൗരിനാഥന്‍ said...

ഇതൊന്ന് എഡിറ്റ് ചെയ്ത് വ്രിത്തി ആക്കി കൂടെ..ഇപ്പോള്‍ വായിക്കാന്‍ ഒരു രസം തൊന്നുന്നില്ല..അതൊന്നു നന്നാക്കിയാല്‍ വായിക്കാന്‍ ആള് കൂടും...

Kaithamullu said...

സുദേവ്,

ആദ്യത്തെ പോസ്റ്റല്ലേ?
സാരല്യാ ട്ടോ!

-മനുജിയും നന്ദകുമാറും പറഞ്ഞ അഭിപ്രായങ്ങള്‍ കാര്യമായെടുക്കുക. (ഗൌരിനാഥന്‍ എഴുതിയതുമതെ)

സാവകാശം പോരട്ടേ അടുത്ത പോസ്റ്റ്.

ആശംസകള്‍!

പെണ്‍കൊടി said...

കൊള്ളാം...
ബൂലോഗത്തേക്ക്‌ സ്വാഗതം..
അങ്ങനെ തമാശകളും ചമ്മലുകളും ഒക്കെ കൂട്ടിക്കുഴച്ചു ഓരോന്നോരോന്നു പോരട്ടെ...

- പെണ്‍കൊടി..

അരുണ്‍ കരിമുട്ടം said...

സ്വാഗതം.
മനു. ജി യുടെ ബ്ലോഗിൽ കണ്ട് വന്നതാണ്.
നന്നായിരിക്കുന്നു,പോരട്ടെ വെടികെട്ടുകള്‍

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

സോമനു സ്വാഗതം...
ഇതു പോലെ നല്ല വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു..
കുരചു വെടി മരുന്നു കൈയില്‍ ഉണ്ടെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു...

സുദേവ് said...

പോങ്ങുമ്മൂടാ ... നന്ദി .മാരക കത്തി ആണെന്ന് തോന്നുന്നു !!!!
ചിരിപ്പൂക്കള്‍,പെണ്‍കൊടി :നന്ദി
ഗൌരിനാഥന്‍, കൈത :തീര്ച്ചയായും ഇനി ശ്രേധിക്കാം ...നന്ദി
അരുണ്‍, കിഷോര്‍ : :)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കൊള്ളാം..നല്ല തുടക്കം.....
അപ്പോള്‍ ശശി ആരായി. :)

Unknown said...

vvvvvvvvaaaaaaaaaaauuuuuuuu varutha erikunnorku kollam

Naveen.S said...

ഇനിയ്യും എഴിതന്‍ നിനക്ക് കഴിയെട്ടെ...
എന്തായാല്ലും ഇതു
വരേ
കലക്കി

panicker said...

aliya...sorryy vayikkan late aayi

kollam, simple n awesome.....feel cheyyunnund...ellam

kp gng

Unknown said...

kollatto....gedeeeee....ishtayitto........