ഈ ചെറിയ ,വലിയ മനുഷ്യനെപ്പറ്റി പറയുമ്പോള്‍
തീര്‍ച്ചയായും ആദ്യം തുടങ്ങേണ്ടത് ഒരു ബൈക്കില്‍ നിന്നാണ് .താഴെ നിന്നു
സ്റ്റാര്‍ട്ട് ചെയ്‌താല്‍ ഒരു കിലോമീടരിനടുത്തു ഉയരത്തിലുള്ള കോളേജിലെ
റോസാപുഷ്പങ്ങള്‍ പോലും നിന്നു വിയര്‍ക്കുമായിരുന്നു .മറ്റൊന്നും
കൊണ്ടായിരുന്നില്ല .അതിന്റെ കര്‍ണകടോരമായ ശബ്ദം തന്നെ കാരണം .
പക്ഷെ എന്ത് പറഞ്ഞാലും നീ എന്റേതല്ല വാവേ ...... എന്ന് പാടിയത് പോലെ
ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു ആ വണ്ടിയോട്
ആദ്യകാലത്ത് .കാരണം ,എവിടെ എന്ത് ആവശ്യമുണ്ടെങ്കിലും ,പെട്രോള്‍
ഇല്ലെങ്കില്‍ പോലും എത്തിച്ചേരുന്ന ഒരു ടൈപ്പ് സാധനം ആയതു കൊണ്ടു തന്നെ.
അത് മാത്രമെ ഉണ്ടായിരുന്നുള്ളൂ താനും .പലരേം വെള്ളമടിച്ചു പൂസായി ,ആകെ
അലംബായാല്‍ ബാറില്‍ നിന്നും എടുത്തു കൊണ്ടു പോകാനും.. ആ പൂസാവല്‍
ഓവര്‍ ആയാല്‍ എടുത്തു ഹോസ്പിറ്റലില്‍ കൊണ്ടു പോകാനും ഞങ്ങള്‍ക്കെല്ലാം
കൂടി ആകെ ആ ഒരു വണ്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂ . അത് പോലെ സാറന്മാര്‍
വരുന്നുണ്ടെന്ന് ദൂരെ നിന്നു കണ്ടാല്‍ റൈസ് ചെയ്തു അവരുടെ ബി പി
കൂട്ടാനും ഞങ്ങളുടെ ആശ്രയം ആയിരുന്നു ഈ ശകടം .അതിനങ്ങനെ പ്രത്യേക
ഡ്രൈവര്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എന്തായാലും അതില്‍ പെട്രോള്‍
തീര്‍ന്നാലോ , അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങള്‍ പറ്റി തള്ളേണ്ടി ( അതൊരു
സ്ഥിരം പരിപാടി ആയിരുന്നു ) വന്നാലോ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം
ഞങ്ങള്‍ ധൈര്യ സമേതം ഞങ്ങളുടെ പോസ്റ്റിന്റെ തലയില്‍ കെട്ടി വച്ചിരുന്നു .
അവിടെയാണ് ഈ മനുഷ്യന്റെ വിശാലമനസ്കത .പക്ഷെ എല്ലാവരും
അറിയേണ്ടുന്ന മറ്റൊരു കാര്യമുണ്ട് ..ഇത്രയും ഇഷ്ടമുള്ള ഈ വണ്ടിക്കു
എന്തെങ്കിലും പ്രശ്നമുള്ളപ്പോള്‍ മാത്രം എന്തിന് അതിന്റെ ഓണര്‍ക്ക് മാത്രമായി
ഉത്തരവാദിത്തം കൊടുക്കുന്നു എന്ന്. അവിടെ....അവിടെയാണ് ഈ മനുഷ്യന്റെ
കഴിവുകളുടെ മാസ്മരിക ലോകത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്
പോസ്റ്റുമാന്‍ ഇതുവരെ ഒന്നും സ്വന്തമായി വാങ്ങുന്നത്,
ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല..ഞാനെന്നല്ല ആരും. എല്ലാം പോസ്റ്റ്.
എന്താണീ പോസ്റ്റ് ? അതാണ് പറഞ്ഞു വരുന്നത്. ഇപ്പോള്‍ ഉദാഹരണത്തിന്
വണ്ടിയുടെ പെട്രോള്‍ തീര്‍ന്നു പോയെന്ന് വിചാരിക്കുക..വണ്ടി ആ മഹാന്റെ
കൈയിലുമാണ്. രാവിലെ പെട്രോള്‍ തീര്‍ന്നെങ്കില്‍ വൈകുന്നേരത്തോടെ ഒരു
രണ്ടു ലിറ്റര്‍ പെട്രോള്‍ എങ്കിലും അതില്‍ നിറഞ്ഞിട്ടുണ്ടാവും. അഞ്ചു
പൈസ കൈയില്‍ നിന്നു ഇറക്കാതെ .സംഗതി വളരെ സിമ്പിള്‍ ആണ്.
പുള്ളിക്കാരന്‍ വണ്ടി സൈഡ് ആക്കി റോഡരികില്‍ അങ്ങനെ നില്ക്കും. അവിടെ
നമ്മള്‍ ശ്രേധിക്കേണ്ടത് ആ മനുഷ്യന്റെ മുഖഭാവമാണ് ... നിഷ്കളങ്കതയുടെ
പനിനീര്‍പ്പൂക്കള്‍ ഒരു ചെറിയ കടല്‍ തീര്‍ത്തിട്ടുണ്ടാവും അവിടെ. ഏത്
കഠിനഹൃദയനും അലിഞ്ഞു പോകും ആ നില്‍പ്പ് കണ്ടാല്‍... പുള്ളിക്കാരന്‍
ചുമ്മാ എതിരവശത്ത് നിന്നും വരുന്ന ആളോട് ഒരു ചിരിയങ്ങോട്ട്
പാസ്സാക്കും . അതില്‍ വീണാല്‍(വീഴും ) തീര്‍ന്നു....അവസാനം ആ പാവത്തിന്റെ
കൈയില്‍ നിന്നും പെട്രോള്‍ അടിക്കാനുള്ള കാശും പിന്നെ ഉച്ചഭക്ഷണത്തിനുള്ള
സെറ്റ് അപും എല്ലാം ഒപ്പിച്ചിരിക്കും .പറ്റിയാല്‍ ചായയും കൂടി
കഴിഞ്ഞിട്ടേ ലവന്‍ വിട്ടു പോരൂ ....ഇതു ഈ മനുഷ്യന്റെ ഒരു വശം മാത്രം.
രാവിലെ പലപ്പോഴും കാണാന്‍ കിട്ടുന്ന ഒരു വ്യക്തി ആയിരുന്നില്ല
ഇദ്ദ്യേഹം .കാരണം വേറൊന്നും കൊണ്ടല്ല . രാവിലെ എഴുന്നെറ്റാലല്ലേ രാവിലെ
കാണാന്‍ പറ്റൂ... രാവിലെ എഴുന്നെല്‍ക്കുന്നതിലെ ഈ വീക്നെസ് കൊണ്ടു തന്നെ
രാവിലെ അറ്റന്റന്‍സ് എടുക്കുമ്പോള്‍ ഒരു സാറന്മാരും ആ പേരു അങ്ങനെ ആദ്യ
അവറുകളില്‍ വിളിക്കുന്നത് കേള്‍ക്കാറില്ല. വെറുതെ എന്തിന് ഒരു വാക്കു
വേസ്റ്റ് ആക്കുന്നു. അദ്ദ്യേഹം എഴുന്നെറ്റാലുള്ള ദിനചര്യ ആണ് ഞാന്‍ ഇനി
പറയുന്നതു. വെരി സിമ്പിള്‍ ........ വണ്ടി സ്റ്റാര്‍ട്ട്
ആക്കുക ..എങ്ങോട്ടെങ്കിലും പോകുക ....വളരെ ചിലപ്പോള്‍ അത്
കോളേജിലേക്കും ആകാറുണ്ട് .
സാധാരണ വെറും അല്ഗുലത്ത് പിള്ളേരുടെ പല്ലു
തേപ്പു ,കുളി .ഇതൊന്നും അദ്യെഹത്തിനു വലിയ കേട്ട് കേള്‍വി ഇല്ലാത്ത
വാക്കുകളായിരുന്നു . ഹൊ ..എന്നതിനാടാ വെറുതെ വെള്ളം വേസ്റ്റ്
ചെയ്യാന്‍ ....ഇത്രയുമാണ് ചുമ്മാ എപ്പോഴെങ്കിലും ആരെങ്കിലുമൊന്നു
ചോദിച്ചു പോയാലുള്ള ഉത്തരം. പക്ഷെ ഇതൊക്കെ കൊണ്ടു ഒരു പാട്
ഗുണങ്ങള്‍ ഉണ്ടായി .പലരും.....പലരുമല്ല ഒരു പാടു പേര്‍ അദ്യെഹത്തിന്റെ
കാല്പാടുകള്‍ പിന്തുടരാന്‍ സന്നദ്ധരായി തുടങ്ങി.. പിന്നെ പിന്നെ
"പോസ്റ്റിനു പഠിക്കുക " എന്ന പ്രയോഗങ്ങള്‍ വരെയുണ്ടായി .പോസ്റ്റിനു
പഠിച്ചവര്‍ പിന്നീട് അതില്‍ മാസ്റ്റര്‍ ഡിഗ്രി വരെ എടുത്തു എന്നത് വേറെ
കാര്യം .പിന്നെയുമുണ്ട് കാര്യങ്ങള്‍ . അതിലൊരു വിനോദമായിരുന്നു
ഹോട്ടെലുകള്‍ പൂട്ടിക്കുക എന്നത് . അതെങ്ങനെ എന്നായിരിക്കും ഇപ്പോള്‍
നിങ്ങള്‍ ആലോചിക്കുന്നത് .പിന്നേം വെരി സിമ്പിള്‍ ....പുള്ളിക്കാരന്‍
ആദ്യം ചെന്നു ഒരു പറ്റു ചോദിക്കും. നേരത്തെ പറഞ്ഞതു പോലെ ആ നിഷ്കളങ്ക
മുഖം കണ്ടാല്‍ ആരും അപ്പോള്‍ തന്നെ പറ്റുകൊടുത്തു പോകും.അങ്ങനെ
വിഴാതാവരെയും വീഴ്ത്താനുള്ള വിദ്യകള്‍ അവന്റെ ആവനാഴിയിലുണ്ട് ..
അതൊക്കെ വഴിയേ പറയാം. സാധിച്ചാല്‍ അദ്ദ്യേഹം തന്നെ ഒരു നോട്ട് ബുക്കും
വാങ്ങിച്ചു കൊടുക്കും. പിന്നെ അവിടെ വഴിയേ പോകുന്നവനടക്കം ഈ മനുഷ്യന്‍
പറ്റുന്ടാക്കി കൊടുക്കും. അവസാനം ഒരു ചെറിയ ഹോട്ടലിലെ പറ്റുബുകില്‍
കോളേജിലെ മുഴുവന്‍ പേരുടേയും , പിന്നെ നാട്ടുകാരായ ചിലരുടെയും
പെരുകളങ്ങനെ ചിരിച്ചു കൊണ്ടിരിക്കും.. പിന്നെ ആ പേരുകാര്‍ അങ്ങനെ കഴിച്ചു
കൊണ്ടിരിക്കും.. അവസാനം ആ ഹോട്ടലുടമ പറ്റൊന്നും തിരിച്ചു കിട്ടാതെ
വട്ടായി ചിരിച്ചു കൊണ്ടു നില്‍ക്കുന്നിടം വരെ കാര്യങ്ങലെത്തും. ഇതൊക്കെ
വെരി വെരി സിമ്പിള്‍...പെട്ടെന്നാണ് അത് സംഭവിച്ചത്... ...ഠിം ഠിം
ഠിം. പറയാം ...........
3 comments:
കോളേജ് കാലത്തെ പഠനത്തിനിടെ എന്തെല്ലാം പേരുകള്‍... പോസ്റ്റ്മാന്‍! കൊള്ളാം.
കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ...
:)
പോസ്റ്റുമാന്‍ കൊള്ളാല്ലോ...
(ഇടയ്ക്ക് ചില ഇടങ്ങളില്‍ ഫോണ്ട് പ്രശ്നമുണ്ട് ...!! )
കമെന്റ് പേജില്‍ നിന്നാണ് ശരിക്ക് വായിക്കാന്‍ പറ്റിയത് ...
KOLLAM ADIPOLI
Post a Comment