Wednesday, July 29, 2009

രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!!

ചെറുപ്പം മുതലേ ഭയങ്കരമായ വായനാശീലം ഉള്ള കുട്ടിയായിരുന്നു ഞാന്‍ . വളരെ ചെറുപ്പത്തില്‍ തന്നെ മായാവി , കപീഷ് , ശിക്കാരി ശംഭു തുടങ്ങിയ കഥാപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അന്തരാളങ്ങളെ (ഹോ ..എന്താദ് !!!) കീഴ്പ്പെടുത്തി അവിടെ ഒരു കുടിലും കെട്ടി താമസിച്ചു പോന്നിരുന്നു . സത്യമായും ഇന്നും ഇറങ്ങി പോയിട്ടില്ല . പിന്നീട് എന്റെ വായനയുടെ ലോകം വികസിച്ചു വികസിച്ചു മണ്ടൂസ് , ഉണ്ണിക്കുട്ടന് , ബോബനും മോളിയും തുടങ്ങിയ ലോകോത്തര സാഹിത്യങ്ങളിലൂടെയായി യാത്ര .
ആ കാലത്ത് കടയില്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കാന്‍ ഞാന്‍ പോകണമെങ്കില്‍ മൂന്നു രൂപ അമ്പത് പൈസ കമ്മീഷന്‍‍ നിര്‍ബന്ധവുമായിരുന്നു . ഇത് സഹിക്ക വയ്യാതെ വീട്ടില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയില്‍ വിടാത്തതിനു ഒരു ദിവസം രാവിലത്തെ ചായ ബഹിഷ്കരിച്ചത് ഞാന്‍ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു (ഹോ.. ഇത്രേം ചെറുപ്പത്തിലേ നിരാഹാര സമരം !!!).
ഓ... മൂന്നു രൂപ അമ്പത് പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഞാനിപ്പോള്‍ ഓര്‍ത്തത്‌ . ഈ മൂന്നു രൂപ അമ്പത് പൈസ കാരണമാണ് ഒരു ദിവസം മുഴുവന്‍ കുഞ്ഞിരാമന്‍ മാഷ് എന്നെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയത് . മാഷ് ചോദിച്ചു , അഞ്ചു രൂപയില്‍ നിന്ന് മൂന്നു രൂപ അമ്പത് പൈസ കുറച്ചാല്‍ എത്രയെന്നു . എന്റെ വളരെ സിമ്പിള്‍ ആയ മനോഹരമായ ലോജിക് വച്ച് ഞാന്‍ ഉത്തരവും പറഞ്ഞു , രണ്ടു രൂപ അമ്പത് പൈസ!! . നിങ്ങള്‍ തന്നെ പറ എന്റെ ലോജിക്കില്‍ എന്തെങ്കിലും തെറ്റുണ്ടോന്നു. അഞ്ചില്‍ നിന്ന് മൂന്നു പോയാല്‍ രണ്ട്. പിന്നെ ഒരമ്പത് പൈസേം . അപ്പൊ രണ്ടേ അമ്പത് . ഞാനിക്കാര്യം വീട്ടില്‍ പറഞ്ഞപ്പോ എന്നെ തല്ലാന്‍ വന്നു അമ്മ . ഇനി ബൂലോഗക്കാരെ ഉള്ളൂ രക്ഷ .. ആരെങ്കിലും ഉണ്ടോ ഇതൊന്നു ചോദിക്കാന്‍ പോകാന്‍ ? ... അയ്യോ പറഞ്ഞു പറഞ്ഞു സിപ്പി പള്ളിപുറത്തിന്റെ കഥ പോലെ ആയിപ്പോയി . അപ്പൊ പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍ ........

അങ്ങനെ മനോഹരമായ ഒരു ഞായറാഴ്ച വൈകുന്നേരം എവിടെയോ വീട്ടുകാരോടൊത്ത് ഒരു സവാരിയും കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള ബസ് പിടിക്കാനുള്ള നടത്തതിനിടയിലാണ് ഞാന്‍ ഒരു ഭീകരമായ സത്യം മനസ്സിലാക്കുന്നത് . ഞാന്‍ അറിയാതെ ബാലരമക്കാര് രാമായണം അമര്‍ ചിത്രകഥ പ്രസിദ്ധീകരിച്ചിരിക്കുന്നു . അതാണെങ്കില്‍ വല്യ ഒരു ബുക്ക് . ആ പുസ്തകതിനെക്കാളും ചെറിയ ഒരു ചെക്കന്‍ അതും പിടിച്ചോണ്ട് എന്നേം കൊഞ്ഞനം കാട്ടി വീട്ടിലേക്കു പോകുന്നു . പോരെ പൂരം .
എന്നിലെ വായനക്കാരന്‍ ഉണര്‍ന്നു .
"ഇപ്പൊ കിട്ടണം ആ പുസ്തകം" . കൈയിലിരുന്ന തുമ്പിയെ കൊണ്ട് ഒരു കല്ലും കൂടി എടുപ്പിച്ചു നിലത്തിരുന്നു ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു .
"ഈ ചെറുക്കന്റെ ഒരു കാര്യം . എന്ത് പുസ്തകം ? "
"ദോ ദാമായണം" ഞാന്‍ ആ പുസ്തകോം കൈയില്‍ വച്ചോണ്ട് പോകുന്ന കുട്ടിയെ നോക്കി പറഞ്ഞു .
"എന്ത് ദാമായണോ ? അതെന്തോന്ന് ? " അമ്മ ഇത് വരെ കേട്ടിട്ടില്ലാത്ത തരം മലയാളം മനസ്സിലാക്കാന്‍ പറ്റാതെ ചുമ്മാ നില്ക്കണ സമയത്ത് ചേട്ടന്‍ പരിഭാഷപ്പെടുത്തി കൊടുത്തു
"രാമായണം . ബാലരമെടെ .. "
" അതെ .. നീ ഇനി അത് വായിക്കാത്ത കുറവേയുള്ളൂ . വേഗം എഴുന്നേറ്റോ .. അല്ലെങ്കില്‍ നിനക്കിപ്പോ കിട്ടും "
പക്ഷെ ഞാന്‍ രണ്ടിലൊന്ന് എന്ന മട്ടില്‍ അവിടങ്ങനിരുന്നു. ഈ നാടകങ്ങളൊക്കെ അവിടെ അരങ്ങേറുന്ന സമയത്താണ് എന്റെ നാട്ടിലേക്ക് പോകുന്ന ഒരു ബസ് ഒരു നൂറു മീറ്റര്‍ മുന്‍പിലായി വന്നങ്ങു ബ്രേക്ക് ചവിട്ടിയത് .
ഒരു ബസിനെ കണ്ടപ്പം എല്ലാവരും കൂടി ദേ പോണൂ ... അതിന്റെ പുറകെ .. പോകണ വഴിക്ക് എല്ലാവരും കൂടി വിളിച്ചു പറഞ്ഞു.
"നീ വേണേ അവിടിരുന്നോ ... ഞങ്ങള്‍ ‍പോവുന്നു , "
... അപ്പൊ ഞാന് ആരായി?
ആ ഭീഷണിയെ പുല്ലു പോലെ അവഗണിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്ന് തുമ്പിയെക്കൊണ്ട് ഒരു കല്ല് കൂടി എടുപ്പിച്ചു , എന്നിട് വലിയ വായില്‍ നിലവിളിക്കാനും തുടങ്ങി .

അവരെല്ലാം കൂടി ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ദേ ബസിലേക്ക് വലിഞ്ഞു കയറി .

അപ്പോഴാണ് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് .കാര്യങ്ങള്‍ പറയുമ്പോ എല്ലാം പറ യണമല്ലോ !! ആ റൂട്ടില്‍ എല്ലാം കൂടി ആകെയുളളത് ഒന്നും രണ്ടും മൂന്നു ബസുകളാണ് . ആ ബസു പോയാല്‍ പിന്നെ അടുത്തതിനു രണ്ട് മണിക്കൂര്‍ വെയിറ്റ് ചെയ്യണം . വെയിറ്റ് ചെയ്തിട്ടെന്തു!! കാശ് കൊടുക്കാതെ എന്നെ വീട്ടിലെത്തിക്കാന്‍ കണ്ടക്ടര്‍ എന്റെ അമ്മാവനോന്നുമല്ലല്ലോ!!!
അങ്ങനെ പരാജയം സമ്മതിക്കണോ വേണ്ടയോ എന്ന് ആലോചിചോണ്ടിരിക്കുന്നതിനിടയിലാണ് ബസ്സൊന്നു മുന്പോട്ടെടുത്തത് .

ഹോ ഉള്ളീന്ന് കത്തിയ കത്തല്‍ ഇപ്പോഴും ദേ നിന്നിട്ടില്ല . നിലവിളിം നിര്‍ത്തി തുമ്പിയെ അതിന്റെ പാട്ടിനു വിട്ടു ഓടിച്ചെന്നു ബസില്‍ കയറി . എന്ന പിന്നെ അവിടെ സമാധാനമായി ഇരുന്നു നിലവിളിക്കാംഎന്നു വിചാരിച്ചു വായ തുറന്നപ്പോഴാണ് അടുത്തിരുന്ന ഉണ്ടക്കണ്ണന്‍ , കപ്പടാ മീശ ചേട്ടന്‍ എന്നെ നോക്കി കണ്ണുരുട്ടിയത് . അങ്ങനെ എന്ന പിന്നെ തല്ക്കാലം നിര്‍ത്താം , ബാക്കി ബസ്സീന്നു ഇറങ്ങിയിട്ടാവട്ടെ ,എന്തിനാ ആ ചേട്ടനെ വെര്‍തെ ബുധിമുട്ടിപ്പിക്കണേ എന്നും വിചാരിച്ചു മിണ്ടാതിരുന്നു .

... അപ്പൊ ഞാന് ആരായി?

അങ്ങനെ ഒരു പത്തു മിനിറ്റ് മിണ്ടാതിരുന്ന ഞാന്‍ ഇനി ചെയ്യേണ്ട സമരപരിപാടികളെപ്പറ്റി ഒരു പ്ലാന്‍ ഒക്കെ തയ്യാറാക്കിയിരുന്നു . ബസ്സീന്നു ഇറങ്ങിയതും ഫുള്‍ സൌണ്ടില്‍ നിലവിളിം ഇട്ടു ഞാന് റോഡിന്റെ ഒത്തനടുക്ക് കുത്തിയിരുന്നു അലറലോടലറല്‍.
"ദിപ്പം കിട്ടണം ദാമായണം "
"എന്ന ശെരി . മോനവിടെയിരുന്നോ .. "
എന്നും പറഞ്ഞു എല്ലാവരും കൂടി ഒരു ചായ കടയിലോട്ടു കയറി .

... അപ്പൊ ഞാന്‍ വീണ്ടും ആരായി?

എന്ന പിന്നെ കുറച്ചു കൂടി കടുപ്പിക്കാം എന്ന് കരുതി ഞാനൊരു പുതിയ തുമ്പിയേയും പിടിച്ചു ഷൂസും അഴിച്ചു ഷര്‍ട്ടും ഊരി വളരെ മനോഹരമായി റോഡിന്റെ നടുക്ക് ചെന്നിരുന്നു ഡോസ് കൂട്ടി നിലവിളി വീണ്ടും തുടങ്ങി . ഇങ്ങനെ മനോഹര കലാപരിപാടികള്‍ റോഡിനു നടുവില്‍ അരങ്ങേറുംമ്പോഴാണ് ഒരു ഭയങ്കര നിലവിളി ശബ്ദം മുന്നില്‍ .."പേം പേം ".
അയ്യോ ദേ വരുന്നൂ , പാണ്ടി ലോറി . ഷൂസും തുമ്പിം ഷര്‍ട്ടും എല്ലാം അവിടെ ഉപേക്ഷിച്ചു ഓടി തിരിഞ്ഞു നോക്കുമ്പോള്‍...........

"ക്ടിം " "പ്ടിം" "ത്ലിം" "ഗ്ലും "

ഇത്തിരി ശബ്ദങ്ങള്‍ . ഒന്നുമില്ല!!! എന്റെ പുത്തന്‍ ഷൂസിന്റെ മോളില്‍ പാണ്ടി ലോറി കയറിയിരിക്കുന്നു . ഇത് പോലൊരു സമരം നടത്തിയിട്ട് കിട്ടിയതാണ് , ദേ കിടക്കുന്നു പാണ്ടി ലോറി കയറി ചത്ത തവളയെപ്പോലെ .
രണ്ടാമതൊന്നു കൂടി നോക്കിയില്ല .. അയ്യോ.. (മ്യൂസിക്‌.... )
വെള്ള ഷൂസിന്റെ മോളില്‍ നാല് ചുകപ്പു വരകളും രണ്ടു നീലകുറിയുമുള്ള പുത്തന്‍ ഷൂസിലോന്നു ....
ഹോ വൃത്തിയില്ലാത്ത പാണ്ടി ലോറീ നീ പോയി മതിലിനിടിക്കട്ടെ!!!
അപ്പോഴേക്കും മനോഹരമായ ഈ കാഴ്ചകള്‍ ഒക്കെ കാണാനായി എല്ലാവരും ചുറ്റിലും കൂടിയിരുന്നു .
ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിയവരും ഈ ബഹളങ്ങളൊക്കെ കണ്ടിറങ്ങി വന്നു .
ദേ അമ്മ വരുന്നു .. ഞാന്‍ നിലവിളിക്കുന്നു ..... അമ്മ എനിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കുന്നു ... ഞാന്‍ വീണ്ടും ശബ്ദം കൂട്ടി നിലവിളിക്കുന്നു ... ആളുകള്‍ കൂടുന്നു ...
ഞാന്‍ വീണ്ടും വോളിയം കൂട്ടുന്നു .വോളിയം കൂട്ടുന്നതിനനുസരിച്ചു എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഡോസിന്റെ ശക്തി കൂടുന്നു .. അവസാനം ഇനി കൂട്ടാന്‍ വോളിയം ഇല്ലാത്തതിനാല്‍ ആ ഐറ്റം അവസാനിപ്പിക്കുന്നു .പിന്നെ ദയനീയമായി അമ്മയെ നോക്കുന്നു.അമ്മ കണ്ണും മിഴിച്ചു പേടിപ്പിക്കണ രീതിയില്‍ എന്നെ നോക്കുന്നു... ഞാന്‍ എന്റെ ഭാവം ഇത്തിരി കൂടി ദയനീയമാക്കുന്നു......
അങ്ങനെ ഈ നാടകത്തിന്റെ അവസാനം

"ഡാ കരയണ്ട... നാളെ ടൌണീന്നു വാങ്ങിച്ചു തരാം ..ഇവിടെ ഒരു കടയിലുമില്ല" എന്നാ അമ്മയുടെ ഡയലോഗില്‍ ഞാന് എല്ലാ ഭാവാഭിനയങ്ങളും നിര്‍ത്തുന്നു(വേറെ രക്ഷയില്ലെന്നു ഉറപ്പായി )
അങ്ങനെ വളരെ സന്തോഷത്തോടെ ഞാനും
"എനിച്ചും ഒരു ചായ"
ഓര്‍ഡര്‍ ചെയ്യുന്നു.

തല്‍ക്കാലം ശുഭം

പിന്‍കുറിപ്പ് :
കര്‍ക്കടകത്തില്‍ രാമായണം വായിക്കണമെന്ന് അമ്മ പറഞ്ഞപ്പോള്‍ , രാമായണം വാങ്ങിച്ചു
തരാതെ എങ്ങനെ വായിക്കും എന്ന ചോദ്യം എന്റെ നാവില്‍ വന്നത് ഇങ്ങനെ ഒരു ഓര്‍മയുടെ പിന്നാമ്പുറത്ത് നിന്ന്.

ന്നു വച്ചാല്‍ സുഹൃത്തുക്കളെ ആ രാമായണം ഞാന്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല . ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ അയച്ചു തരാന്‍ അപേക്ഷ!!!!!!!! .

20 comments:

ബ്ലോത്രം said...

ആശംസകള്‍..

കാസിം തങ്ങള്‍ said...

മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്ന് കപീഷിനേം ശിക്കാരിശംഭുവിനേയുമൊക്കെ കുടിയിറക്കാന്‍ അച്ചുമാമനെ ഏര്‍പ്പാടാക്കിയാലോ. സമരമുറകളൊന്നും ഫലിക്കാതെ പോയി .പാവം.

നന്നായിട്ടോ അവതരണം.

ധൃഷ്ടദ്യുമ്നന്‍ said...

ഇപ്പൊ ഞാൻ ആരായീ??...
ഹ ഹ ഹ..നന്നായി അവതരിപ്പിച്ചിരിക്കുന്നു... :)

Jithin Mohan said...

സുദേവ്ഏട്ടന് വായിക്കാന്‍ പാകത്തിന് ഒരു കിടിലന്‍ രാമായണം ഒരെണ്ണം ഇതാ. കര്‍ക്കടക രാമായണം

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ആ രാമായണം എന്റ്റെ കയില്‍ ഉണ്ടായിരുന്നു.. ഇപ്പൊ എവിടാണെന്നറിയില്ല...

അതിനെന്താ.. ഇപ്പോ കായംകുളത്ത് നിന്നും അയോധ്യ കൊളംബൊ എക്സ്പ്രെസ്സ് ഉണ്ടല്ലോ

http://arunkayamkulam.blogspot.com

വായിച്ചു വളരു...

നാട്ടുകാരന്‍ said...

ഹ....ഹ...ഹ...ഹ.....

ചാണക്യന്‍ said...

കൊള്ളാം നല്ല അവതരണം...

ധനേഷ് said...

സുദേവ്,
ആദ്യമായാണ് ഇവിടെ എത്തുന്നത്.. നല്ല അവതരണം...

‘ശശി’ എന്നുത്തരം വരുന്ന ചോദ്യങ്ങള്‍ ഗംഭീരമായി കേട്ടോ...

എഴുതി തകര്‍ക്കൂ... :)

ഈ പാവം ഞാന്‍ said...

കിടു....

Unknown said...

പഴയ ഓർമ്മകൾ പൊട്ടിതട്ടിയെടുക്കുമ്പോൽ നല്ല സുഖം അല്ലെ മാഷെ

ശ്രീ said...

കുട്ടിക്കാലത്ത് സമരമൊന്നും നടത്തിയിട്ടില്ലെങ്കിലും (നടത്തിയിട്ട് ഒരു കാര്യവുമുണ്ടാകില്ലാത്തതു കൊണ്ടു തന്നെ) എന്റെയും ഒരു വീക്ക്‍നെസ്സ് ആയിരുന്നു ബാലരമ, പൂമ്പാറ്റ് ഇത്യാദി പുസ്തകങ്ങള്‍...

[ഒരു പക്ഷേ, കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് ഇത്തരം കഥാപുസ്തകങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കണം.]

Siva said...

Muttennallathe enna parayua.. :)

soumya kombilath said...

ithokke ormayundalle?????????

Readers Dais said...

aasahane ethu prayathilaa ithokke ??
:)

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍ നേരുന്നു....

ഭായി said...

കൊള്ളം നല്ല ഭാവിയുണ്ട്..
ഒന്നേ വായിച്ചുള്ളൂ ബാക്കി പിന്നീട് വായിക്കും..
വീണ്ടും എഴുതൂ...ചിരിപ്പിക്കൂ...

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

ആശംസകള്‍..

കണ്ണനുണ്ണി said...

ശ്ശൊ .. ബാലരംയ്ക്കും ഉണ്ണികുട്ടനും ഒക്കെ വേണ്ടി ഞാന്‍ വീട്ടില്‍ ഉണ്ടാക്കിയ യുദ്ധങ്ങള്‍ ഓര്‍ത്താല്‍ പഴശ്ശി രാജ ഒന്നും ഒന്നുമല്ല...
നല്ല പോസ്റ്റ്‌ സുദേവ്

വയ്സ്രേലി said...

സുദേവ്, കൊള്ളാട്ടോ!
ആശംസകള്‍!

അരുണ്‍ കരിമുട്ടം said...

എന്താപ്പോ?
രാമായണം കിട്ടീല്ലേ??

ദേ ഇവിടുണ്ടേ


പോസ്റ്റ് നന്നായി :)