കൊല്ലവര്‍ഷം 1991 -ല്‍ ആയിരിക്കും ഞാന്‍ ഞാന്‍ എന്റെ അപ്പര്‍ പ്രൈമറി വിദ്യാഭാസം (ക്ഷമിക്കുക ...അറിഞ്ഞു കൊണ്ട് എഴുതിയതാണ് ..) തുടങ്ങാനുള്ള പദ്ധതിയുമായി അടുത്തുള്ള സ്കൂളിന്റെ പടി കയറി ചെന്നത് (പിന്നേം ക്ഷമി. എന്നെ വലിച്ചിഴച്ചു കൊണ്ട് പോയത് .. ).അവിടുന്നങ്ങോട്ട് അര്‍മാദം തന്നെ ആയിരുന്നു. ഇന്ന് വരെ !! അപ്പൊ അതിനു മുന്‍പോ എന്ന് ചോദിക്കരുത് . അന്നും അര്‍മാദം തന്നെ ആയിരുന്നു .
അങ്ങനെ അര്‍മാദിച്ചു നടക്കുമ്പോഴാണ് പ്രകാശന് മാഷ് ഒരു കാര്യം വന്നു പറഞ്ഞത് .
"നമുക്കെല്ലാവര്‍ക്കും കൂടി ഒരു ടൂര്‍ പോയാലോ " (സത്യമായും അന്നതിന്റെ അര്‍ഥം മനസ്സിലായില്ല . മാഷെന്തോ വൃത്തികേടാണ് പറഞ്ഞതെന്ന് തോന്നി ഞങ്ങളൊക്കെ അമിട്ട് പൊട്ടും പോലെ ചിരിക്കുക ആയിരുന്നു ). മാഷും വല്ലാതായി . അല്ല... ഞാനിപ്പോ എന്താ പറഞ്ഞെ ..അക്ഷരം മാറിപ്പോയോ !!!! അപ്പോളാണ് ഞങ്ങടെ ഓള് ഇന്‍ ഓള് പ്യുണ് ദിവാകരേട്ടന് മാഷിന്റെ രക്ഷക്കെത്തിയത് . കാര്യങ്ങളൊക്കെ അങ്ങേര് വിശദമാക്കി തന്നു .ദേ പിന്നേം വരുന്നു അര്‍മാദം !! അങ്ങനെ വീട്ടിലൊക്കെ തല്ലു കൂടി കാശും ഒപ്പിച്ചു ഒരു വൈകുന്നേരം ഞങ്ങളെയും കൊണ്ടുള്ള വണ്ടി പതുക്കെ നീങ്ങിതുടങ്ങി .
സമയം രാവിലെ 5 .30 -6. ദിവാകരേട്ടന് ,ചിരട്ട പാറ യില്‍ ഉരച്ചത് പോലുള്ള തന്റെ മനോഹരമായ ശബ്ദത്തില്‍ പിള്ളേരെയൊക്കെ വിളിച്ചെഴുന്നെല്പ്പിക്കാന് തുടങ്ങി ,കൂടെ സംസ്കൃതം പഠിപ്പിക്കുന്ന സരസ്വതി ടീച്ചറും കൂട്ടത്തില്‍ കൂടി. ടീച്ചര്‍ക്കെന്തോ ദിവാകരേട്ടന്റെ ആ ശബ്ദം അങ്ങോട്ട് പിടിച്ചില്ല രാവിലെ തന്നെ ..
"ദിവാകരാ ..കുട്ടികളെ ഇങ്ങനെ ആണോ വിളിക്കുന്നത്. സ്നേഹത്തോടെ വിളിക്കണ്ടേ.!!"
"എന്നാ ടീച്ചര്‍ തന്നെ വിളിച്ചോ പിള്ളേരെ ..ഞാന്‍ വിളിച്ചിട്ട് ഇനി സ്നേഹം കുറഞ്ഞു പോണ്ട "
ഇത് കേട്ടതും ടീച്ചര്‍ എന്നാ പിന്നെ സ്നേഹത്തോടെയുള്ള വിളിയുടെ ഒരു ഡെമോ കാണിച്ചിട്ടെയുള്ളൂ ബാക്കി എന്ന മട്ടില്‍ എന്റെ അടുത്തിരുന്ന മനീഷിനെ മെല്ലെ വിളിച്ചു.
"മോനെ .. മനീഷേ ..എഴുന്നേല്ക്കൂ കുട്ടീ ..നമുക്ക് കുളിക്കണ്ടേ, പല്ല് തെക്കണ്ടേ ..അപ്പി ഇടണ്ടേ .. " ന്നു പറഞ്ഞതും
"ഭാ ..നിന്നെ ഞാനിന്നു കൊല്ലൂടീ... എന്നോട് കളിക്കാന്‍ നീ ആയോടീ " ന്നുള്ള ഒരലര്‍ച്ചയോടെ ടപ്പേന്ന് ടീച്ചറുടെ ചെവിക്കുറ്റിക്ക് നോക്കി മനീഷ് ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു ... കാര്യം സിമ്പിള്‍ ആയിരുന്നു . രാവിലെ തന്നെ സ്വന്തം പെന്‍സില്‍ ഏതോ ഒരു പീക്കിരി പെണ്ണ് തട്ടിപ്പറിചോടുന്നതും കണ്ടോണ്ടിരിക്കുന്ന ചോരയും നീരുമുള്ള എതോരാങ്കുട്ടിയും മിനിമം അത്രയെങ്കിലും ചെയ്യില്ലേ ...സ്വപ്നത്തിലാണെങ്കിലും !!!
"ദിവാകരാ ..പിള്ളേരെ നീ തന്നെ വിളിച്ചോടാ ന്നും പറഞ്ഞു പാവം ടീച്ചര്‍ അങ്ങനെ രംഗം വിട്ടു "!!!ടീച്ചറിന്റെ ഭര്‍ത്താവ് കള്ളുകുടിയന് കുട്ടപ്പന് ചേട്ടന് പോലും ടീച്ചര്‍ക്ക് ഇങ്ങനെ തെറിയും തല്ലും ഒരുമിച്ചു കൊടുത്തിട്ടുണ്ടാവില്ല !!!പാവം !
ഞങ്ങളൊക്കെ പുറത്തിറങ്ങി. അവിടുത്തെ ലക്ഷ്യം ഇത്രേ ഉണ്ടായിരുന്നുള്ളൂ . രാവിലെ പല്ല് തേക്കണം, കുളിക്കണം, അപ്പീടണം. സ്ഥലം ആലുവ. അവിടെ കുറച്ചു റൂമുകളും എടുത്തിട്ടുണ്ട് . അപ്പോഴാണ് ഞങ്ങളുടെ പ്രകാശന്മാഷ് ഒരു ഐഡിയ പറഞ്ഞത് .. ഇവിടെ അടുത്താ ആലുവാ പുഴ .. നീന്തല്‍ അറിയാവുന്നവര്‍ക്ക് അവിടെ പോയി കുളിക്കാം . അത് കേട്ടതോടെ എല്ലാവര്ക്കും പുഴ കാണാന്‍ ആക്രാന്തം. ഞാന്‍ ആണെങ്കില്‍ നീന്തലിലെ ഏതു ടെക്നിക് ആണ് ഇന്ന് ഷൈന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത് എന്ന ഒരു സംശയത്തില്‍ ഇങ്ങനെ നില്ക്കുന്നു. "ശെരി നടക്കൂ ... എല്ലാവര്ക്കും പുഴ കാണാന്‍ പോകാം . നീന്തല്‍ അറിയാവുന്നവര്‍ പുഴെന്നു കുളിച്ചോളൂ!! ".ദിവാകരേട്ടന് മുന്നേ നടന്നു .
ങ്ങും!! ഇന്ന് ഞാനൊരു കലക്ക് കലക്കും . !! ശേ ...എന്നാലും ഏതു ഒപ്റ്റ് ചെയ്യണം .. മലക്കം മറിച്ചില്‍ . അല്ലേല്‍ ടിവി യില്‍ ആ ഡോള്‍ഫിന്‍ ചാടുന്ന കണ്ട പോലെ ഓടി വന്നു പീന്നൊരു ഊളിയിടല് !! ആകെ കണ്ഫ്യുഷന് ആയല്ലോ!! ആ രാജുവിന്റെ അഹങ്കാരം ഇന്നത്തോടെ തീര്‍ക്കണം . അവന് കുറച്ചു ദിവസമായി അഞ്ജുവിന്റെ പുറകെ നടക്കാന്‍ തുടങ്ങീട്ടു . ഇന്നത്തോടെ എല്ലാം തീരും . ഇന്ന് അവള് അവനെ കൊഞ്ഞനം കുത്തും .. നോക്കാലോ!!!
രാജു ഓടി വന്നു വെള്ളതിലെക്കൂളിയിട്ടപ്പോ തെറിച്ച വെള്ളം ദേഹത്ത് വീണപ്പോഴാണ് എന്റെ സ്വപ്നം തീര്‍ന്നത് . ഹും. അവന് മലക്കം മറിയുന്നു .!!മലര്‍ന്നു നീന്തുന്നു ..അതിനിടയില്‍ അന്ജുവിനെ നോക്കുന്നു. ചിരിക്കുന്നു .. ശേരിയാക്കാം ..ഇപ്പൊ ശേരിയാക്കാം ..എന്ന പിന്നെ ഇന്നൊരു പുതിയ ഐറ്റം കാണിക്കാ അല്ലേടാ ..വെള്ളം കണ്ടാ പേടിച്ചു നില്ക്കുന്ന അബ്ദുള്ളയുടെ അടുത്ത് അത് പറഞ്ഞു ഞാന്‍ ഇത്തിരി പുറകിലോട്ടു മാറി ഷര്‍ട്ടും ട്രൌസറും ഊരിയെറിഞ്ഞു .എന്റെ പുതിയ ഐറ്റം എല്ലാരേം കാണിക്കാന്‍ പാകത്തില്‍ "ഡീ ..ഡേയ് ..ഡേയ് ...സൈഡ് നില്ലെടെ " ന്നൊക്കെ പറയാന്‍ തുടങ്ങി.. എവിടെ ആര് കേള്‍ക്കുന്നു ..എല്ലാവരും ആ രാജുവിന്റെ അഭ്യാസങ്ങള്‍ കണ്ടോണ്ടിരിക്കുന്നു. സാരമില്ല വെള്ളത്തില്‍ എത്തിയാല്‍ കാണിക്കാമല്ലോ ഭയങ്കര അഭ്യാസങ്ങള്‍.!! മെല്ലെ ഒരു പുഷ് അപ്പോക്കെ എടുത്തു "റെഡി.. വാണ്..ടൂ ..ത്രീ " ന്നൊക്കെ സ്വന്തമായി പറഞ്ഞു ഓടി വന്നൊരു മലക്കം മറിചിലായിരുന്നു. ഓ .. എല്ലാവരും അലറി വിളിക്കുന്നു ... ആര്‍പ്പു വിളിക്കുന്നു. അപ്പൊ അഭ്യാസങ്ങളൊക്കെ എല്ക്കുന്നുണ്ട് .
"കുട്ടികളെ ...കണ്ടോ ..കണ്ടോ .. ആ മരത്തിന്റെ മോളിരുന്ന കരിങ്കുരങ്ങ് വെള്ളത്തീ വീണിരിക്കുന്നു .. നോക്കിക്കേ ... നോക്കിക്കേ ".. സരസ്വതി ടീച്ചര്‍ ആര്‍ത്തു വിളിക്കുന്നു.. കൂടെ ബാക്കി പിള്ളേരും .. !!!!!!!
"ഹും ...കരിങ്കുരങ്ങോ!!! ടീച്ചറെ ഇത് ഞാനാ .. ".. ഇത്രേം ഞാന്‍ പറയാന്‍ നോക്കിയെങ്കിലും അപ്പോഴേക്കും ഞാന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു തുടങ്ങിയിരുന്നു. സാരമില്ല..വെള്ളത്തിന് മോളില് വന്നിട്ട് കാര്യങ്ങള്‍ പറയാം.. അതെന്റെ വളരെ ചെറിയ ചില നമ്പരുകള്‍ ആണെന്നൊക്കെ പറയാല്ലോ !! എന്നാലും കരിങ്കുരങ്ങ് !!!
അങ്ങനെ വെള്ളത്തിലേക്ക് ഊളിയിടുന്നു ... ഊളിയിടുന്നു .. ഊളിയിടുന്നു ... .ദൈവമേ !! അങ്ങോട്ട് പോകുന്നതല്ലാതെ തിരിച്ചു വരാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലല്ലോ.. കൈ കാലിട്ടടിക്കുന്നു!! നിലവിളിക്കുന്നു !!! നിലവിളിച്ചിട്ടു വായില്‍ കുറെ പരല്‍മീന്‍ കയറിയതല്ലാതെ വേറൊന്നും നടന്നില്ല ..
"ശോ !! ഇതേതു സ്ഥലം കണ്ടു വല്യ പരിചയമില്ലല്ലോ" ന്നും വിചാരിച്ചു വായില്‍ കയറിയ മീനുകളൊക്കെ ഇറങ്ങി അതിന്റെ വഴിക്ക് പോയി.
"ദേ ഒരു ഞണ്ട് "!! എന്താണെന്നറിഞ്ഞൂട!! ഈ സാധനത്തെ എനിക്ക് പണ്ടേ ഇത്തിരി പേടി ഉണ്ട്.. എന്നാലും അതിനെ ഈര്‍ക്കില്‍ ഇട്ടു ഞാന്‍ പിടിച്ചിട്ടുണ്ട് ..ദൈവമേ ഇതിനി ഞാന്‍ പണ്ട് പിടിച്ച ഞണ്ടിന്റെ മോനോ മോളോ മറ്റോ ആണോ !! പ്രശ്നമാകുമോ !! "
ഹേയ് .. പ്രശ്നമായില്ല. "ഇതെന്തു ജന്തു ..ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ .".ഒന്നടുത്തു വന്നു കണ്ണിറുക്കി നോക്കിയിട്ട് ലതും പോയി. ഇപ്പൊ ഞാനും ഭയങ്കര തണുപ്പുള്ള കുറെ വെള്ളോം മാത്രം !!
ഇനി ഇവിടെ നിന്നാ ശെരി ആവൂല്ല ന്നുള്ള കാര്യം മനസ്സിലാക്കിയ ഞാന്‍ ഒന്ന് ശക്തമായി തള്ളി നോക്കി .നഹി ..നഹി .. നോ രക്ഷ. മോളിലോട്ട് പോകാനുള്ള ഒരു വഴിയും ഇല്ല ..
"സാര്‍ .. മോളിലോട്ട് പോകാനുള്ള വഴി ഞാന്‍ ഉണ്ടാക്കി തരാം "..!! ങേ ആരാ അത് ... എവിടുന്നോ ഒരു അശരീരി പോലെ!!
ദൈവമേ ..കണ്ണ് തള്ളിപ്പോയി.. കൈയിലൊരു കയര്‍ . കിരീടം . ഒരു കാളപ്പുറത്തു .. ദാരപ്പാ ഇത് !! ഓ ..കാലന്!! കൊണ്ട് പോവാന്‍ വന്നതാണ് ,മോളിലോട്ട് ..!!
ദൈവമേ.. ഈ "മോളിലോട്ട് " അല്ലാലോ ഞാന്‍ ഉദ്ദേശിച്ചത് . !!
എന്റെ മുഖം നേരിട്ട് കണ്ടതും കാലന്റെ മുഖം മങ്ങി . അയ്യോ നീ ആയിരുന്നോ .. ഡേയ് വെയിറ്റ് ചെയ് ..ഞാന്‍ കൊണ്ട് വന്ന കയര്‍ മാറിപോയി.. നിന്റെ തൊലിക്കട്ടിക്ക് ഇത്രേം കട്ടിയുള്ള കയര്‍ പോരല്ലോടാ ... നീ നില് !! ഞാനിപ്പോ വരാം. "
ദേ!! ആ ഒരു നിമിഷം !!!സര്‍വശക്തിയും പ്രയോഗിച്ചു ഒരു തള്ളല്‍ !! ഹോ .. ഈ പ്രാവശ്യം ദേ പോണൂ വെള്ളത്തിന് മുകളിലോട്ടു ..
"ടീച്ചറെ !! ദേ ആ കരിങ്കുരങ്ങ് പൊങ്ങി വരുന്നു .." (ഡീ അഞ്ജു ..നീ എന്നെ കണ്ടിട്ട് അറിഞ്ഞൊണ്ട് വിളിച്ചതാണോടീ!! ). ഒന്നങ്ങോട്ടു കയറി വന്നോട്ടെ. നിനക്കിട്ടു രണ്ടെണ്ണം പൊട്ടിചിട്ടെ ബാക്കിയുള്ളൂ ..
എവിടെ!!! ദേ പോണൂ പിന്നേം താഴേക്ക് ...
അപ്പോഴാണ് ദിവകരെട്ടനൊരു സംശയം വന്നത് . അല്ല ..ആ പോയതാരാ!! കരിങ്കുരങ്ങ് തന്നെ ആണോ !! സെയിം പീസ് വേറൊന്നിവിടെ ഉണ്ടായിരുന്നല്ലോ.. അതിനെ കാണുന്നില്ലല്ലോ .. ഇനി അവനേങ്ങാനും!!!
സംശയം പുള്ളിക്കാരന് മാഷും ടീച്ചരുമായിട്ടൊക്കെ പങ്കു വച്ചു. അതെ ..ഇത് ലവന് തന്നെ .. അവനെ പിടിക്കൂ ....
അങ്ങനെ ഞാന്‍ കരയിലെത്തി . ഈ അത്ഭുത ജീവിയെപ്പറ്റി റിസര്‍ച്ച് ചെയ്യാന്‍ എന്റെ വായില്‍ കയറി വന്ന ഏതോ ഒരു ബുദ്ധി ജീവി മീനും കൂടെ കൂടെയുണ്ടായിരുന്നു .
ഉണര്ന്നെഴുന്നെട്ടപ്പോള് സരസ്വതി ടീച്ചര്‍. "ഈ ചെറുക്കന് എന്തിന്റെ കേടാ.നീന്താന്‍ അറിയില്ലെങ്കില്‍ ഇവിടെയെങ്ങാനും ഇരുന്നാല്‍ പോരെ!!"
സത്യം !! അവിടെ എങ്ങാനും ഇരുന്നാല്‍ മതിയായിരുന്നു !!!
അതിനു ശേഷം ഒരാഴ്ചത്തേക്ക് ബക്കെറ്റിലെ വെള്ളത്തില്‍ പോലും കുളിക്കാന്‍ ഒരു പേടിയായിരുന്നു !!!!
7 comments:
ഗോപുമോന് തിരിച്ചു വന്ന പോലെ .. തിരിച്ചു വന്ന ആദ്യ പോസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദി ബ്ലോഗ് ! നീന്തല്‍ .... ഹോ അത് ഒരു പൊതിയാ തെങ്ങ ആണ് !
അല്ല, അതിനു ശേഷം വന്ന കുളിയ്ക്കാനുള്ള പേടി ഇപ്പോ മാറിയോ... അതോ വെള്ളം കാണുമ്പോ ഇപ്പഴും ഒരു മടി ഉണ്ടോ?
സുദേവേ...
പുഴയും കുളിയും നിന്റെ ഒരു വീക്നെസ് ആണെന്ന് നീ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല....
ഇപ്പോള്‍ അതിന്റെ കാരണം മനസ്സിലായി......
നന്നായിട്ടുണ്ട് സഖാവെ....
അഭിവാദനങ്ങള്‍.....
മൂന്നാറില്‍ ഒരിക്കല്‍ പോലും കുളിച്ചു കാണാഞ്ഞതിന്റെ പിന്നിലെ രഹസ്യം ഇതായിരുന്നല്ലേ???
എന്തായാലും മനോഹരമായി അവതരിപ്പിച്ചു.
ആശംസകള്‍..
atutta post eppozha?
വല്ല ആവശ്യവുമുണ്ടായിരുന്നൊ?
hehehehe...................really funny..............
congraats sudev...........
Post a Comment