പിന്നങ്ങോട്ട് സ്വാമിയുടെ അരുളപ്പാടുകളുടെ ഘോഷയാത്ര ആയിരുന്നു.
ആര്‍ക്കും ആരോടും എന്ത് കണക്കും തീര്‍ക്കാന്‍ സ്വാമിയെ കാണേണ്ട ഒരു
കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് പേപ്പറുകള്‍ ഒഴിവാക്കി
കിട്ടാനും അത്യാവശ്യം ചിലപ്പോള്‍ ആരുടെയെന്കിലും കൈ കാലുകള്‍ ഒടിയാനും
ഞങ്ങളുടെ ഒടിയന്‍ ഞങ്ങള്ക്ക് സഹായമായി തീര്ന്നു.
ഇനിയും നിങ്ങള്‍ ഞങ്ങളുടെ സ്വാമിയെ വിശ്വസിക്കുന്നില്ലാ
എങ്കില്‍ ഞാന്‍ ഒരു കഥ കൂടി പറയാം .ഒരു പരീക്ഷാ കാലം . രാത്രി ഏത്
പടമിട്ടാലും പതിനൊന്നു മണി കഴിയുമ്പോഴേക്കും ഉറക്കം വരുന്നവന്‍ പുലരും
വരെ പടവും കണ്ടിരിക്കുന്ന , ഒരക്കലും കമ്പ്യൂട്ടര്‍ ഗെയിം കളിക്കാത്തവന്‍
പുലരും വരെ ഗയിമും കളിച്ചു കൊണ്ടിരിക്കുന്ന, പുലര്‍ച്ചെ നാലു
മണിക്കെഴുന്നേറ്റു ശീട്ട് നിരത്തിയിരുന്ന ,അതേ
പരീക്ഷാക്കാലം.അങ്ങനെയിരിക്കുന്ന ഒരു വൈകുന്നേരമാണ് "ഈ പ്രാവശ്യം
ഇതെഴുതി എടുത്തിട്ടേ ഉള്ളൂ" എന്ന മുദ്രാവാക്യവുമായി നമ്മുടെ
ഇടുക്കിക്കാരന്‍ സീനിയര്‍ റൂമില്‍ കയറി വന്നത് . ഞങ്ങള്‍ റൂമില്‍
ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍(പുറത്തു ചറ പറ ,മഴ
പെയ്യുന്നത് കാരണം ഞങ്ങള്ക്ക് ഗ്രൗണ്ടില്‍ പോകാന്‍ കഴിഞ്ഞില്ല.. )."എടാ
കളിയൊക്കെ നിര്‍ത്ത് ഇങ്ങനെ ക്രിക്കെടും കളിചിരിന്നത് കൊണ്ടാണ് എനിക്കീ
പ്രാവശ്യവും മല കയറി ഇതെഴുതാന്‍ വരേണ്ടി വന്നത്. ". പതിവില്ലതെയുള്ള ഈ
ഉപദേശം കെട്ട് ഞങ്ങള്‍ ഞെട്ടി. അങ്ങോര്‍ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ച
മട്ടാണ് .ഞങ്ങള്‍ അപ്പോള്‍ തന്നെ ക്രിക്കറ്റ് കളി നിര്ത്തി സിനിമ
കാണാനിരുന്നു !!!!!!!!!!. "ഹും ..നീയൊന്നും നന്നാവില്ലെടാ. "..."ശെരി
സാര്‍ "..അപ്പൊ തന്നെ വന്നു ഉത്തരവും . ഓടിക്കൊണ്ടിരിക്കുന്ന പടം ഏതെന്ന്
പോലും നോക്കാതെ നേരെ പുസ്തകവുമെടുത്ത് വായന തുടങ്ങിയ സീനിയറെ
കണ്ടു ഞങ്ങള്‍ സെന്റി ആയി .അപ്പോഴാണ് ആരുടോക്കെയോ അപ്പനപ്പൂപ്പന്മാരെയും
വിളിച്ചു കൊണ്ടു നമ്മുടെ സ്വാമി റൂമിലേക്ക് കയറി വന്നത്." ഹല്ലാ
ഇതാര്..ഹൊ ശീട്ട് കളിക്കാന്‍ ഒരാളും കൂടിയായി!!!! വാ തുടങ്ങാം. " ."പോടാ
പോയിരുന്നു നാലക്ഷരം പഠിക്ക്!!ഞാനില്ല നിന്റെ ഒന്നും കൂടെ ശീട്ട്
കളിക്കാന്‍. എനിക്ക് ഈ പ്രാവശ്യം പാസ് ആവണം !!!! "...സീനയാരുടെ ഈ
കടുത്ത വാക്കുകള്‍ കേട്ട സ്വാമിജിയുടെ കണ്ട്രോള് തെറ്റി ..കോപാക്രാന്തനായി
സ്വാമി ഇപ്രകാരം മൊഴിഞ്ഞു ..."ഹും ..നാളെ പരീക്ഷ
എഴുതിയാലല്ലേ.......!!!!!!!!!(ഇവിടെ മ്യൂസിക് കൊടുക്കാം.....)"."പോടാ..
നീ അല്ലെ അത് തീരുമാനിക്കുന്നത്..."..പിന്നെ അധ്യേഹം ഒരു പ്രസംഗം തന്നെ
നടത്തി... ഒന്നു പറഞ്ഞാല്‍ അത് നടത്തുന്നവനാണ് താനെന്നും ആര്‍ക്കും
എന്റെ ജയിക്കാനുള്ള തീരുമാനത്തെ തടയാനാവില്ലെന്നും ആയിരുന്നു അതിന്റെ
ഉള്ളടക്കം. ഞങ്ങളൊക്കെ സിനിമയിലെ ഏതോ കോമഡി കേട്ടു ചിരിക്കുകയായിരുന്നു
അപ്പോള്‍!!!!രാത്രി പഠിചോക്കെ കഴിഞ്ഞ നമ്മുടെ കഥാപാത്രം
പുള്ളിക്കാരന്റെ മറ്റു ചില സുഹൃത്തുക്കളുടെ ഫോണ്‍ വിളിയെ തുടര്‍ന്ന്
അവരുടെ വീട്ടിലാണ് ഉറങ്ങാന്‍ പോയത്.
അടുത്ത സീന്‍ : പരീക്ഷാ ഹാള്‍ .. ബിറ്റുകള്‍ കൈയില്‍
ഉണ്ടായിരുന്നവര്‍ അത് ഒളിച്ചു വയ്ക്കുന്നതിന്റെയും ,മുന്നിലുള്ള വന്റെ കോപി അടിക്കാന്‍
(അങ്ങനെ പറയാന്‍ പറ്റില്ല. അതൊരു മ്യൂച്ചല്‍ അഡ്ജസ്റ്റ്മെന്റ് ആയിരുന്നു )
പൊസിഷന്‍ ശെരി ആക്കുന്നതിന്റെയും, വളരെ ചുരുക്കം പേര്‍ പഠിച്ചതൊന്നും
മറക്കാതിരിക്കാന്‍ ദൈവത്തിന്റെ സഹായം അഭ്യര്തിക്കുന്നതിന്റെയും
ശബ്ദങ്ങള്‍ കൊണ്ടു നിറഞ്ഞ ക്ലാസ് റൂം .!!!! പെട്ടെന്നാണ് ആരോ നമ്മുടെ
സീനിയര്‍ താരത്തെ ഓര്‍ത്തത് . ഇതെവിടെപോയി? പരീക്ഷ തുടങ്ങാന്‍
സമയമായല്ലോ!!!! ആരോ മൊബൈലില്‍ വിരലമര്‍ത്തി. അങ്ങകലെ ഒരു മൂങ്ങ
ചുമ്മാ ബഹളം ഉണ്ടാക്കുന്നുണ്ടായിരുന്നു!!!!
രണ്ടു പ്രാവശ്യം വിളിച്ചു ... നോ രെസ്പോന്‍സ്...മൂന്നാമത്തെ തവണ
അദ്ദ്യേഹം ഫോണ്‍ എടുത്തു . "ഹലോ " ,"ഹലോ ""...ഇതെന്താ പരീക്ഷയ്ക്ക്
വരുന്നില്ലേ ? ...". "സമയം എത്രയായി ?"(ഇതു നമ്മുടെ സീനിയര്‍
ചോദിച്ചതാണ് ).".ഇവിടെ പരീക്ഷ തുടങ്ങാറായി ...
"കട്ട് ....കട്ട് ....ഫോണ്‍ കട്ട് ആയി. കുറച്ചു കഴിഞ്ഞു പുള്ളിക്കാരന്‍
അതാ തിരിച്ചു വിളിക്കുന്നു . "എടാ ഞാന്‍ പരീക്ഷക്ക് വരുന്നില്ല ..നല്ല
തലവേദന ...പഠിച്ചതൊന്നും ഓര്‍മയില്ല .. "!!!"എന്തായാലും
വന്നെക്കൂ ...കുറെ വായിച്ചതല്ലേ !!!"...പിന്നേം ഫോണ്‍
കട്ട് ....ദൈവമേ!!! ......
അവിടെ റൂമിന്റെ ഒരു മൂലയ്ക്കു സ്വാമി മൌനത്തിലായിരുന്നു ....
വൈകുന്നേരമാണ് കാര്യങ്ങള്‍ ഒക്കെ അറിഞ്ഞത്.രാവിലെ സീനിയര്‍
പുള്ളിക്കാരന്റെ രൂമിലുള്ളവര്‍ പുറത്തു പോകുമ്പോള്‍ വിളിച്ചെങ്കിലും
കഥാപാത്രം എഴിന്നെട്ടില്ല...കുറച്ചു കഴിഞ്ഞു പുള്ളിക്കാരന്‍ പിന്നേം
ഉറങ്ങി പോയി!!!പിന്നെ എഴുന്നേല്‍ക്കുന്നത് രാവിലത്തെ ഫോണ്‍
വന്നപ്പോഴാണ്.. ലേറ്റ് ആയി കിടന്നത് കാരണം രാവിലെ എഴുന്നേറ്റപ്പോള്‍
തലവേദന തോന്നുകയും ചെയ്തു... പക്ഷെ പരീക്ഷ എഴുതുന്നില്ല എന്ന്
തീരുമാനിച്ചത് എന്തിനാണെന്ന് പുള്ളിക്കാരന് പോലും നോ നിശ്ചയം!!! അപ്പോഴും
സ്വാമി മൌനത്തിലായിരുന്നു ....!!!!!!!!!!!
(കുറിപ്പ്: കാര്യങ്ങളൊക്കെ മനസ്സിലാക്കി സ്വാമിയുടെ അടുത്തു നിന്നു
ഉപദേശങ്ങളും വാങ്ങി തിരിച്ചു പോയ മേല്‍ കക്ഷിക്ക് അടുത്ത് തന്നെ ഒരു
സ്പെഷ്യല്‍ സപ്പ്ലിമെന്ടരി പരീക്ഷ കിട്ടുകയും അതില്‍ പുഷ്പം പോലെ
ജയിക്കുകയും ചെയ്തു എന്നത് അങ്ങാടിപാട്ട്!!!!!!!!!)
( സ്വാമി ഇതൊന്നും അറിയുന്നില്ല എന്ന പ്രതീക്ഷയോടെ!!!!!!!!!!!!!!!!)
3 comments:
kollam... nannayirikkunnu.
thudaruka.
Naalu kaashundakkan ippol 'Swami' thanne ashrayam.
Post a Comment