രാവിലെ എന്തോ തട്ടി വീഴുന്ന  ശബ്ദം കേട്ടാണ് ഞാന്‍  അന്ന് രാവിലെ 
ഉറക്കമുണര്‍ന്നത്. മുന്നില്‍ കണ്ട കാഴ്ച എന്റെ സപ്ത നാഡീ ഞരമ്പുകളെയും 
സ്ടക് ആക്കി കളഞ്ഞു .കുറച്ചു നേരത്തേക്ക് ഒന്നും സംസാരിക്കാനെ 
പറ്റിയില്ല . പിന്നെ എന്റെ സംശയം ഞാനീ  കാണുന്നത് സ്വപ്നമാണോ 
എന്നതായിരുന്നു . ഞാന്നൊന്ന് എന്നെത്തന്നെ നുള്ളി നോക്കി..അല്ല 
സ്വപ്നമല്ല. ഇന്നെന്തെന്കിലും  സംഭവിക്കും. ഞാന്‍ 
നിലവിളിച്ചു.മറ്റുള്ളവരെല്ലാം എഴുന്നേറ്റു. കണ്ടവര്‍ കണ്ടവര്‍ ഷോക്ക് 
അടിച്ച പോലെ സ്ടക്ക് ആകാന്‍ തുടങ്ങി. ഇനി ഞങ്ങളെയൊക്കെ ഇത്രേം 
അമ്പരപ്പിച്ച ആ സംഭവത്തിലേക്ക് കടക്കാം. ഞങ്ങള്‍ക്ക് ജീവിതത്തിലൊരിക്കലും 
കാണാന്‍ കഴിയില്ലെന്ന് വിചാരിച്ച ചില കാഴ്ചകളായിരുന്നു  അത്. നമ്മുടെ 
പോസ്റ്റ് കുളിച്ചു  സുന്ദരക്കുട്ടപ്പനായി നില്ക്കുന്നു .  അതും  രാവിലെ 
ആറെ മുപ്പതിന് . ....ആ കാഴ്ച കണ്ടു സ്തബ്ധനായ നമ്മുടെ ഒരു സഹമുറിയന് 
ചോദിച്ചത് ഇതാണ്. "എടാ എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കു 
ഹോസ്പിറ്റലില്‍ പോകാം .."...ഇപ്പൊ മനസ്സിലായല്ലോ ഞങ്ങളുടെ  അന്നത്തെ 
അവസ്ഥ."പോടാ..." എന്ന ഒറ്റവാക്ക് കൊണ്ടു അവന് അതിന് മറുപടി 
പറഞ്ഞെങ്കിലും ഞങ്ങളൊക്കെ സംശയത്തിന്റെ മുള്‍മുനയില്‍ കിടന്നു 
ചാന്ജാടുകയായിരുന്നു. 
           പെട്ടെന്നാണ് ഒരു കാര്യം ഞങ്ങളൊക്കെ ശ്രേധിച്ചത്.ഒരു പ്രത്യേക തരം 
സുഗന്ധം അവിടെയൊക്കെ തങ്ങി നില്ക്കുന്നു. ലവനാണെങ്കില്‍ ആകെ പരുങ്ങി 
നില്‍ക്കുകയാണ് . "എന്താടാ നിന്റെ കൈയില്‍ ?"....പുറകില്‍ നിന്നൊരു 
ചോദ്യം വന്നു. അപ്പോഴാണ് ഞങ്ങളൊക്കെ ശ്രേധിക്കുന്നത്. അതെ.അവന്റെ 
കൈയില്‍ എന്തോ ഉണ്ട്.. അവനാണെങ്കില്‍  അത് മറച്ചു പിടിക്കാനുള്ള 
ശ്രമത്തിലുമാണ് . ആരൊക്കെയോ അവന്റെ കൈയില്‍ നിന്നും ആ സാധനം 
ബലമായി പിടിച്ചു വാങ്ങി. ദൈവമേ!!!!!!!!! എല്ലാവരുടെയും ചുണ്ടില്‍ നിന്നു 
അങ്ങനെയൊരു ശബ്ദം വന്നതും ഒരുമിച്ചായിരുന്നു." ഫെയര്‍ ആന്‍ഡ് 
ലവലി!!!!!!!!!".ഞങ്ങള്‍ വീണ്ടും നാഡീ ഞരമ്പുകള്‍ ഒക്കെ  തകര്‍ന്നു
കിടപ്പായി.....അപ്പോള്‍ കണ്ട അവന്റെ മുഖത്തില്‍ നിന്നു എല്ലാവര്ക്കും  ഒരു 
കാര്യം മനസ്സിലായി. എന്തോ പ്രശ്നമുണ്ട്. കൂട്ടത്തിലൊരാള്‍ എന്നെ അടുത്ത 
മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി വളരെ സീരിയസ് ആയി പറഞ്ഞ 
കാര്യമിതാണ്. "എടാ.. പ്രശ്നമാണെന്ന് തോന്നുന്നു. ..നമുക്കിവനെ 
ഡോക്ടറുടെ  അടുത്ത് കൊണ്ടു പോയാലോ!!!!!. "ചുമ്മാ മിണ്ടാതിരിയെടാ "  എന്ന് 
ഞാന്‍ പറഞ്ഞെങ്കിലും ഞാനും ഏകദേശം അതെ 
അഭിപ്രായക്കാരനായിരുന്നു. ...ശെരി.. ഇന്നൊരു ദിവസം നോക്കാം ... 
ചിലപ്പോള്‍ വേറെ എവിടെയെങ്കിലും പോകാനായിരിക്കും. ഞങ്ങള്‍ സമാധാനിച്ചു. 
പക്ഷെ ഞങ്ങളെയൊക്കെ  ഞെട്ടിച്ചു കൊണ്ടു അവന് പോയത് 
കോളേജിലെക്കായിരുന്നു .....അതിന്റെ ഗുട്ടന്‍സ് അടുത്ത പ്രാവശ്യം പറയാം കേട്ടോ!!!!!
 
 
5 comments:
കുറെ സംഭവങ്ങള്‍ ഉണ്ടല്ലോ...
നല്ല എഴുത്ത്...
തുടരുക...
ഹലോ 'കൊച്ചും സംഭവം' നന്നായിട്ടുണ്ട് എല്ലാം, ഇനിയും വരാം
എന്നിട്ട്?
:)
ആശിഷ :ഒരു പാടു നന്ദി
വരവൂരാന്‍ :നന്ദി ..ഇനിം വരണേ
ശ്രീ :ശ്രീ ബാക്കി അടുത്ത പോസ്റ്റില്‍ ഉണ്ട്.....ഒരു പാടു നന്ദി
Post a Comment